ഡോ.കെ.മുരളീധരന് നായര്‍
വാസ്തുദോഷമുള്ള വീടിന് പരിഹാരമുണ്ടോ? ഇവ എങ്ങനെ കണ്ടെത്താനാകും?
വാസ്തു ശാസ്ത്രം എഴുപത്തിയഞ്ചു ശതമാനം പ്രാക്ടിക്കലും ഇരുപത്തിയഞ്ചു ശതമാനം തിയറിയുമാണ്. എന്നാല്‍ ജ്യോതിഷം എഴുപത്തിയഞ്ച് ശതമാനം തിയറിയും ഇരുപത്തി അഞ്ചു ശതമാനം പ്രാക്ടിക്കലുമാണ്. വാസ്തുദോഷമുള്ള ഒരു വീടിന്റെ പൂമു ഖത്തു കയറുമ്പോള്‍ തന്നെ ആ വീടിന്റെ ഗുണദോഷങ്ങളെ സംബന്ധിച്ചു അറിയുവാന്‍ സാധിക്കും. ഒരു വീടിനെ സംബന്ധിച്ചു ദോഷഫലങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലങ്ങള്‍ ഒന്ന് അടുക്കള രണ്ടു പൂജാമുറി, മൂന്നു പ്രധാന കിടപ്പ് മുറികള്‍ കൂടാതെ പൂമുഖവാതിലിന്റെ സ്ഥാനം, സ്റ്റെയര്‍കെയ്സിന്റെ സ്ഥാനം, വീടിന്റെ ചുറ്റളവില്‍ ഉണ്ടായ അപാകത അസ്ഥാന ത്തുള്ള ബാത്ത്റൂമുകള്‍, എലിവേഷനുവേണ്ടി വീടിന്റെ കോണുകള്‍ കട്ടു ചെയ്തത് തെറ്റായ രീതിയില്‍ കൊടുത്തിട്ടുള്ളവ സെപ്റ്റിക്ക് ടാങ്കുകള്‍, അസ്ഥാനത്തുള്ള കിണറുകള്‍, തെറ്റായ രീതിയില്‍ വളര്‍ത്തുന്ന മൃഗ പക്ഷിക്കൂടുകള്‍ ഇവയ്ക്കെല്ലാം പുറമേ വീടിന്റെ ശുചിത്വം ഇല്ലായ്മ, വല കെട്ടിക്കിടന്നു നെഗറ്റീവ് എനര്‍ജി തളംകെട്ടി നില്ക്കുന്ന സ്ഥലങ്ങള്‍ ഇവ യൊക്കെയാണ് ഒരു വീടിനെ സംബന്ധിച്ചു വാസ്തുദോഷ ഫലങ്ങള്‍ ഉണ്ടാക്കുന്നത്. ഒരു വാസ്തുശാസ്ത്ര പണ്ഡിതന് ഇവയെല്ലാംതന്നെ പരിഹരിക്കുവാന്‍ സാധിക്കുന്നതാണ്. അനാവശ്യമായി വീടിന്റെ ഭാഗങ്ങള്‍ ഇടിച്ചു മാറ്റാതെ ചില ക്രമീകരണങ്ങളില്‍ കൂടി ആവശ്യം വേണ്ട ഊര്‍ജപ്രവാഹം ഒരു വീടിനുള്ളിലേയ്ക്ക് കടത്തി ദോഷങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കുന്നതാണ്. വാസ്തുശാസ്ത്രത്തില്‍ ധാരാളം അന്ധവിശ്വാസങ്ങള്‍ കടന്നുകൂടിയി ട്ടുണ്ട്. അവയെല്ലാം തന്നെ മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴുള്ള നൂതന ഗൃഹങ്ങള്‍ക്കെല്ലാം തന്നെ ശരിയായ രീതിയിലുള്ള ഊര്‍ജ പ്രവാഹത്തിന്റെ കണക്കെടു ത്താണു പണിയുന്നത്.
വീടിനു ജാതകമുണ്ടെന്ന് പറയുന്നത് ശരിയാണോ?
ശരിയാണ്, മനുഷ്യരെപ്പോലെ തന്നെ വീടിനും ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം, മരണം എന്ന അഞ്ച് അവസ്ഥകള്‍ ഉണ്ട്. മരണം എന്ന അഞ്ചാമത്തെ അവസ്ഥയില്‍ വീടിനെ സാധാരണ എത്തിക്കാറില്ല. വീടിന്റെ ചുറ്റളവു കണക്കെടുക്കുമ്പോള്‍ മരണം എന്നുള്ള രീതി യില്‍ എത്തിക്കുവാന്‍ പാടില്ല. സാധാരണ രീതിയില്‍ കൗമാര ദശയിലും യൗവനദശയിലും ചുറ്റളവിന്റെ കണക്കു
നിര്‍ത്തുന്നതാണ് ഉത്തമം. സാധാരണ വാസ്തുദോഷമായിട്ട് വീടു പണിഞ്ഞാലും ബാല്യദശയില്‍ അധികം കുഴപ്പങ്ങള്‍ ഉണ്ടാകാറില്ല. എന്നാല്‍ കൗമാരദശ തുടങ്ങുമ്പോള്‍ മുതല്‍ വാസ്തുദോഷ സംബന്ധമായ ദോഷങ്ങള്‍ അ
നുഭവിച്ചു തുടങ്ങും.
വീടിന്റെ ഉമ്മറത്ത് തൂക്കു വിളക്ക് സ്ഥാപിക്കുന്നതാണോ ലക്ഷ്മീ വിളക്കു കൊളുത്തി വയ്ക്കുന്നതാണോ ഉത്തമം?
കേരളത്തിന്റെ പല ഭാഗത്തും പണ്ടു കാലം മുതലേ വീടിന്റെ ഉമ്മറത്ത് തൂക്കു വിളക്ക് ഉപയോഗിച്ചിരുന്നു. കൂടാതെ പൂജാമുറിയില്‍ വിളക്കു കത്തിച്ചശേഷം പൂമുഖത്ത് നിലവിളക്ക് കൊളുത്തിവയ്ക്കുക പതിവായിരുന്നു. എന്നാല്‍
പൂജാമുറി ഉള്ള വീടാണെങ്കില്‍ രാവിലെയും വൈകുന്നേരവും കിഴക്കോട്ടും പടിഞ്ഞാറോട്ടും തീനാളം വരത്തക്കവിധത്തില്‍ വിളക്കു കത്തിക്കുകയും സന്ധ്യാ സമയത്ത് ലക്ഷ്മീവിളക്കു കത്തിച്ചു ഒരു തട്ടത്തില്‍ വച്ചു തീനാളം പടിഞ്ഞാറോട്ടു വരത്തക്ക രീതിയില്‍ പൂമുഖ വാതിലിന്റെ സമീപം വയ്ക്കുന്നത് ഐശ്വര്യപ്രദമാണെന്നു കാലങ്ങള്‍ തെളിയിച്ചിട്ടുണ്ട്. വീട്ടിലെ കുടുംബിനിയും കുടുംബത്തിലെ പെണ്‍കുട്ടികളും ഇതു ചിട്ടയോടെ ചെയ്യുന്നത് വീടിനു സര്‍വ ഐശ്വര്യങ്ങളും ഉണ്ടാക്കി തരുന്നതാണ്.
വീടു പണിയാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് നാലു ചുറ്റും റോഡ് വരാമോ?
ഒരു വീടിന്റെ നാലു ഭാഗത്തും വഴികള്‍ വരുന്നത് നല്ലതു തന്നെയാണ്. എന്നാല്‍ ആധുനിക കാലത്ത് ഇപ്രകാരം വീടുകള്‍ നിര്‍മിച്ചാല്‍ മറ്റു പല പ്രകാരത്തിലുള്ള ശല്യങ്ങള് ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ വീടിന്റെ ഒരു ഭാഗത്തു മാത്രം റോഡു വരുന്നതാണ് ഇപ്പോഴത്തെ കാലത്തു നല്ലത്.
ശിലാസ്ഥാപനം നടത്തുന്നത് എങ്ങനെയാണ്?
കുറ്റിയടിക്കുന്ന ചടങ്ങ് ഒരു ഗൃഹത്തിന്റെ പണിയുടെ ആരംഭമായിട്ടു കണക്കാക്കാറില്ല. എന്നാല്‍ ശിലാസ്ഥാപനം നടത്തുന്ന അന്നു മുതലാണു വീടിന്റെ പണി തുടങ്ങുന്നതായി കണക്കാക്കുന്നത്. പല സ്ഥലത്തും ഇതു പല പേരുകളില്‍ അറിയപ്പെടുന്നു. കല്ലു വയ്ക്കുക, തറക്കല്ലിടുക, ശിലാന്യാസം, ആധാരശിലാസ്ഥാപനം, ഫൗണ്ടേഷന് ലേയിംഗ് എന്നിങ്ങനെ. ഗൃഹനിര്‍മാണത്തിന്റെ ആദ്യത്തെ പ്രക്രിയ എന്ന നിലയ്ക്ക് ഈ ചടങ്ങിനു വളരെ ഏറെ പ്രാധാന്യമുണ്ട്. അതുകൊണ്ടു ശുഭമുഹൂര്‍ത്തം നോക്കി മാത്രമേ ശിലാസ്ഥാപനം നടത്തുവാന്‍ പാടുള്ളൂ. ഒരു ശിശു ജനിക്കുന്ന സമയത്തു ജാതകം രചിക്കുന്നതുപോലെ തറക്കല്ലിടുന്ന സമയത്തു ദീപനാളത്തിന്റെ കണക്കും കല്ല് ഇടുമ്പോള്‍ കോണ്‍ തിരിഞ്ഞ് വീഴുന്ന കല്ലിന്റെ കണക്കും നോക്കി വീടു പണിയുടെ ജാതകം നിശ്ചയിക്കാം. സാധാരണ തെക്കുപടിഞ്ഞാറു മൂല (കന്നിമൂല) യിലാണ് ശിലാസ്ഥാപനം നടത്താറുള്ളത്. വസ്തുവിന്റെ വടക്കുകിഴക്കേ ഭാഗത്തിരുന്നാണു വാസ്തുപൂജ നടത്തേണ്ടത്. ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിന് ആദ്യമായി അഞ്ചുതിരിയിട്ട് നിലവിളക്കു കൊളുത്തി ഗണപതി സങ്കല്പത്തോടു കൂടി ശിലാസ്ഥാപനം നടത്തുന്ന കല്ലു കഴുകി വൃത്തിയാക്കി ശുദ്ധമായ കളഭം ചാര്‍ത്തി കല്ലു പൂജിക്കണം. ഈ ചടങ്ങ് പൂജാരിമാരില്ലെങ്കില്‍ വീട്ടിലെ കാരണവര്‍ക്കോ അതല്ലെ ങ്കില്‍ കെട്ടിടം പണി ചെയ്യുന്ന പ്രധാന മേശിരിക്കോ ചെയ്യാവുന്നതാണ്.
പഞ്ചശിരസ്ഥാപനം എന്നാല്‍ എന്ത്?
വാസ്തുദോഷപരിഹാര കര്‍മമായിട്ടാണ് ഇതിനെ കാണുന്നത്. വീടു പണി തുടങ്ങി ഫൗണ്ടേഷന് വര്‍ക്കു തീര്‍ന്നശേഷം നാലു ദിക്കിലും പുറം ചുമരിന്റെ മധ്യഭാഗത്ത് താഴെ ചന്ദനചെപ്പിലോ മറ്റ് തടി ചെപ്പിലോ അഞ്ച് മൃഗങ്ങളുടെ തലയുടെ ഭാഗം സ്വര്‍ണത്തിലോ വെള്ളിയിലോ പഞ്ചലോഹത്തിലോ സ്ഥാപിക്കുന്നതാണ് ഈ ചടങ്ങ്. കിഴക്കു ഭാഗത്ത് ആനയുടെ തലയും തെക്കുഭാഗത്തു പോത്തിന്റെ തലയും പടിഞ്ഞാറു ഭാഗത്തു സിംഹത്തിന്റെ തലയും വടക്കുഭാഗത്തു പന്നിയുടെ തലയും മധ്യഭാഗത്തു ആമയുടെ തലയും ചെപ്പിനു ള്ളില്‍ സ്ഥാപിക്കേണ്ടതാണ്. ഇതല്ലെങ്കില്‍ ഒരു ചെമ്പു പെട്ടിയ്ക്കകത്തു നേരത്തേ പറഞ്ഞിട്ടുള്ള അഞ്ചുതലകളും സ്ഥാപിച്ച് അടച്ച് പൂമുഖ വാതിലിന്റെ വലത്തേ പടിയുടെ താഴെ സ്ഥാപിക്കുകയോ അല്ലെങ്കില്‍ വലത്തേ കട്ടിളപ്പടിയോടു ചേര്‍ത്ത് ചുമരില്‍ സ്ഥാപിക്കുകയോ അല്ലെങ്കില്‍ കട്ടിളപ്പടിയുടെ മുകള്‍വശത്തു സ്ഥാപിക്കുകയോ ചെയ്യാ വുന്നതാണ്. പ്രത്യേകിച്ച് ഒരുകാര്യം ശ്രദ്ധിക്കേണ്ടതു മൃഗങ്ങളുടെ തലയുടെ ഭാഗങ്ങള്‍ നോക്കിയിരിക്കേണ്ട ദിക്കിനും പ്രാധാന്യമുണ്ട്. ചെപ്പില്‍ അടയ്ക്കുവാന്‍ പറഞ്ഞിട്ടുള്ള രീതി യില്‍ തന്നെയായിരിക്കണം പെട്ടിക്കുള്ളില്‍ ആലേഖനം ചെയ്തു സ്ഥാപിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: