തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന മന്ത്രി ആർ ബിന്ദുവിനെ തെരുവിൽ തടയാന്‍ കെഎസ് യു ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍. പ്രിൻസിപ്പൽ നിയമനത്തില്‍ ഇടപെട്ട മന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്നാണ് ആവശ്യം.
സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നിയമന പട്ടികയില്‍ മന്ത്രി ബിന്ദു ഇടപെട്ടുവെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നിരിക്കുകയാണ്. ഇതിനിടെ മന്ത്രി ആര്‍. ബിന്ദു പ്രിന്‍സിപ്പലായി തൃശൂര്‍ കേരള വര്‍മ്മ കോളെജില്‍ ജോലി ചെയ്തതിന്റെ തെളിവായി കോളെജിന്റെ ബോര്‍ഡ് വരെ പുറത്തുവിട്ടിരിക്കുകയാണ് ഒരു ടിവി ചാനല്‍. ഇതോടെ മന്ത്രി ആര്‍. ബിന്ദുവിന് മേല്‍ സമ്മര്‍ദ്ദമേറി.
പി.എസ്.സി അംഗം കൂടി ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റി നിശ്ചയിച്ച അന്തിമപട്ടികയില്‍ നിന്ന് തല്‍ക്കാലം നിയമനം നടത്തേണ്ടതില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയെന്നാണ് വിവരാവകാശ രേഖ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: