Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ചെന്നൈയിൽ സമുദ്രജല പരീക്ഷണത്തിൽ കുട്ടികളോടൊപ്പം ചേർന്ന് യു.എസ്. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി തലവൻ

സാമ്പിളുകളുടെ ശേഖരണം, പരിശോധന, ഡാറ്റ ശേഖരണം, വിവരങ്ങളുടെ രേഖപ്പെടുത്തൽ, ഗവേഷണം എന്നീ ശാസ്ത്രീയവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാർഗ്ഗങ്ങളും ഉപയോഗിച്ച് യുവാക്കൾക്കിടയിൽ സമുദ്ര ആരോഗ്യത്തെയും കാലാവസ്ഥാ പ്രവർത്തനത്തെയും കുറിച്ച് അവബോധം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ട് 2022-ൽ തുടങ്ങിയതാണ് “ഓഷ്യൻ മാറ്റേഴ്‌സ്” എന്ന സംരംഭം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2023, 10:25 pm IST
in US
മൈക്കൽ എസ്. റീഗൻ   ചെന്നൈയിലെ എലിയട്ട്സ് ബീച്ചിൽ നടന്ന സമുദ്ര ആരോഗ്യ ശാസ്ത്രപരീക്ഷണത്തിനിടെ സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം.

മൈക്കൽ എസ്. റീഗൻ   ചെന്നൈയിലെ എലിയട്ട്സ് ബീച്ചിൽ നടന്ന സമുദ്ര ആരോഗ്യ ശാസ്ത്രപരീക്ഷണത്തിനിടെ സ്‌കൂൾ വിദ്യാർത്ഥികളോടൊപ്പം.

 

ചെന്നൈ: ചെന്നൈയിൽ നടക്കുന്ന പരിസ്ഥിതി, കാലാവസ്ഥാ സുസ്ഥിരത സംബന്ധിച്ച ജി20 മന്ത്രിതല യോഗത്തിൽ പങ്കെടുക്കാനെത്തിയ യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇ.പി.എ.) അഡ്‌മിനിസ്‌ട്രേറ്റർ മൈക്കൽ എസ്. റീഗൻ  നഗരത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികളുമായി സംവദിക്കുകയും എലിയട്ട്സ് ബീച്ചിൽ സംഘടിപ്പിച്ച കടൽത്തീര നടത്തത്തിൽ പങ്കെടുക്കുകയും ചെയ്‌തു. ബംഗാൾ ഉൾക്കടലിലെ ജലത്തിൻറെ അവസ്‌ഥ ഒരു ശാസ്ത്രീയ പരീക്ഷണത്തിലൂടെ നിരീക്ഷിക്കുകയായിരുന്നു ഈ വിദ്യാർത്ഥികൾ. 

യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയും പരിസ്ഥിതി പരിരക്ഷണ മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ ടെറിയും (ദി എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ട്) ചേർന്ന് “ഓഷ്യൻ മാറ്റേഴ്‌സ്” എന്ന പേരിൽ നടത്തിവരുന്ന പൊതുജനപങ്കാളിത്തമുള്ള ശാസ്ത്ര പദ്ധതിയുടെ  ഭാഗമായിട്ടായിരുന്നു ഈ പരീക്ഷണം. കടൽജല സാമ്പിളുകളുടെ താപനിലയും ലവണാംശവും അളക്കുന്നതിനുള്ള പരീക്ഷണം നടത്തുന്ന വിദ്യാർത്ഥികളോടൊപ്പം അഡ്‌മിനിസ്‌ട്രേറ്റർ റീഗനും ചേർന്നു. കടൽജല ഘടകങ്ങൾ അളക്കാനും നിരീക്ഷിക്കാനും വിദ്യാർത്ഥികളിൽ ശേഷിയുണ്ടാക്കുക എന്നതാണ് “ഓഷ്യൻ മാറ്റേഴ്‌സ്” പദ്ധതിയുടെ ലക്‌ഷ്യം. 

പരിപാടിയിൽ പങ്കെടുത്ത് ഇ.പി.എ. അഡ്‌മിനിസ്‌ട്രേറ്റർ റീഗൻ പറഞ്ഞു, “യുവജനങ്ങൾ എല്ലായ്‌പ്പോഴും സാമൂഹിക നന്മ ലാക്കാക്കിയുള്ള സംരംഭങ്ങളിൽ മുൻപന്തിയിലാണ്, പരിസ്ഥിതി പരിരക്ഷണവും ഒരു അപവാദമല്ല. കാലാവസ്ഥാ വ്യതിയാനത്തിൻറെ ആഘാതങ്ങളെക്കുറിച്ചും നമ്മുടെ സമുദ്രങ്ങളെ സംരക്ഷിക്കാനുള്ള യുവാക്കളുടെ  ശ്രമങ്ങളെക്കുറിച്ചും ചർച്ച ചെയ്യാൻ ഇന്ന് ചെന്നൈയിൽ വിദ്യാർത്ഥികളോടൊപ്പം ചേരാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഏവർക്കും ആരോഗ്യപൂർണ്ണമായ ഒരു ഗ്രഹം ഉറപ്പ്‌ വരുത്തുന്നതിന് അന്താരാഷ്‌ട്ര പങ്കാളികളോടോപ്പം ചേർന്ന് കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനും ന്യായമായ പരിവർത്തനം ഉറപ്പാക്കാനും യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രതിജ്ഞാബദ്ധമാണ്.” 

കാലാവസ്ഥാ വ്യതിയാനം എങ്ങനെ തീരദേശത്തെയും നിവാസികളെയും എങ്ങനെ ബാധിക്കുന്നു എന്ന് കണ്ട് മനസിലാക്കാൻ സംഘടിപ്പിച്ച  കടൽ തീരത്തുകൂടിയുള്ള നടത്തത്തിലും അഡ്‌മിനിസ്‌ട്രേറ്റർ റീഗൻ പങ്കെടുത്തു. കടലോര വാസസ്ഥലങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ ചിത്രക്കുറിപ്പുകൾ തയ്യാറാക്കി. തീരദേശ, ദ്വീപ സമൂഹങ്ങൾ നേരിടുന്ന വെല്ലുവിളികളായ സമുദ്രതാപനം, ഉയരുന്ന സമുദ്രനിരപ്പ്, സമുദ്രത്തിൻറെ അമ്ലവത്കരണം, മത്സ്യസമ്പത്തിനുണ്ടാകുന്ന കോട്ടം, സമുദ്രജീവജാലങ്ങൾക്കുണ്ടാകുന്ന നാശം എന്നിവയെക്കുറിച്ചും അഡ്‌മിനിസ്‌ട്രേറ്റർ റീഗൻ പരിപാടിയിൽ പങ്കെടുത്തവരോട് ചർച്ച ചെയ്‌തു.      

യു.എസ്. കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫീസർ ജെന്നിഫർ ബുള്ളോക്ക് പറഞ്ഞു, “കാലാവസ്ഥയും സമുദ്രങ്ങളും നൈസർഗികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; സമുദ്രങ്ങളെ ബാധിക്കുന്ന ഘടകങ്ങൾ – മലിനീകരണം, താപനിലയിലെ വർദ്ധനവ്, സമുദ്ര അമ്ലവത്കരണം, കടലെടുക്കൽ, അമിത മത്സ്യബന്ധനം എന്നിവ – മഴയെ ബാധിക്കുന്നു, തീവ്രമായ കാലാവസ്ഥ സൃഷ്‌ടിക്കുന്നു, ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നു, തീരദേശ മണ്ണൊലിപ്പിന് കാരണമാകുന്നു. സമുദ്രങ്ങളും തീരങ്ങളും സംരക്ഷിക്കുന്നത് വെള്ളപ്പൊക്കം, ചക്രവാതം , കടൽ വെള്ളത്തിൻറെ കരയിലേക്കുള്ള കടന്നുകയറ്റം തുടങ്ങിയ കാലാവസ്ഥാ അപകടസാധ്യതകളെ ലഘൂകരിക്കാനുള്ള പ്രതിരോധം ഉണ്ടാക്കാൻ സഹായിക്കുന്നു. കാലാവസ്ഥാ-സമുദ്ര ചക്രങ്ങളെ സംരക്ഷിക്കുന്നത് പ്രവചനീയമായ കാലവർഷത്തെ സഹായിക്കുകയും അതുവഴി ഭക്ഷ്യസുരക്ഷ, സുസ്ഥിര ജല നിയന്ത്രണം, ആരോഗ്യം എന്നിവയെ സ്വാധീനിക്കുകയും ചെയ്യുന്നു. സമുദ്രത്തിലെ അപകടസാധ്യതകൾ പ്രവചിക്കുന്നതിനും വേണ്ട നടപടികൾ എടുക്കുന്നതിനും പ്രതിരോധശേഷി വളർത്തുന്നതിനുമായി യുവാക്കളുടെ ശേഷി വളർത്തിയെടുക്കാൻ ‘ഓഷ്യൻ മാറ്റേഴ്സ്’ പദ്ധതി സഹായിക്കുന്നു.” 

കാലാവസ്ഥാ വ്യതിയാനത്തിന് തയ്യാറെടുക്കുന്നതിനും അപകടസാധ്യതയുള്ള തീരപ്രദേശങ്ങൾ സംരക്ഷിക്കുന്നതിനും തീരദേശ സമൂഹങ്ങൾ നേരിടുന്ന പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും അടിയന്തര നടപടി ആവശ്യമാണെന്ന് കടൽത്തീര യാത്രയ്‌ക്ക് നേതൃത്വം നൽകിയ മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റിലെ വിദ്യാഭ്യാസ ഓഫീസർ സ്റ്റെഫി ജോൺ പറഞ്ഞു. “ഇന്നത്തെ കടൽത്തീര നടത്തത്തിൽ വിദ്യാർത്ഥികൾ കണ്ടറിഞ്ഞ കാര്യങ്ങളും അത് കുറിച്ചുവെച്ചതും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും തീരദേശ ആവാസവ്യവസ്ഥകളെക്കുറിച്ചും പഠിക്കാൻ അവരെ സഹായിച്ചു. ഈ ഗൗരവമേറിയ ആഗോള പ്രശ്‌നം രേഖപ്പെടുത്തുന്നതിന് വ്യത്യസ്‌തമായ ഒരു മാർഗം അവർക്ക് ലഭിക്കുകയും ചെയ്‌തു,” സ്റ്റെഫി കൂട്ടിച്ചേർത്തു. 

ടെറിയുടെയും യു.എസ്. കോൺസുലേറ്റ് ജനറൽ ചെന്നൈയുടെയും പങ്കാളിത്തം ചെന്നൈ, പുതുച്ചേരി, കൊച്ചി, മുംബൈ, മംഗളൂരു, മോർമുഗാവോ എന്നിവിടങ്ങളിലെ ഇരുന്നൂറോളം സ്‌കൂളുകളിലെ വിദ്യാർത്ഥികളിലേക്കും അധ്യാപകരിലേക്കും എത്തിച്ചേരാനും അവർക്ക് പരീക്ഷണങ്ങളിലൂടെ ശാസ്ത്രത്തെയും പരിസ്ഥിതിയെയും കുറിച്ച് കൂടുതൽ പഠിക്കാനുള്ള അവസരമൊരുക്കാനും സഹായിക്കുമെന്ന് ടെറി ഫെലോയും “ഓഷ്യൻ മാറ്റേഴ്‌സ്” പ്രോജക്‌ട് ഇൻ-ചാർജുമായ സൽത്താനത് എം. കാസി പറഞ്ഞു. സമുദ്രാരോഗ്യം സംരക്ഷിക്കുന്നത് നമ്മുടെ ഓരോരുത്തരുടെയും അവകാശവും ഉത്തരവാദിത്തവുമാണെന്നുള്ള  അവബോധം വളർത്തിയെടുക്കാൻ ഈ പദ്ധതി വിദ്യാർത്ഥികളെ സഹായിക്കുമെന്നും സൽത്താനത് കൂട്ടിച്ചേർത്തു. 

“ഓഷ്യൻ മാറ്റേഴ്‌സ്” എന്നാൽ: 

  

സാമ്പിളുകളുടെ ശേഖരണം, പരിശോധന, ഡാറ്റ ശേഖരണം, വിവരങ്ങളുടെ രേഖപ്പെടുത്തൽ, ഗവേഷണം എന്നീ ശാസ്ത്രീയവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ള മാർഗ്ഗങ്ങളും ഉപയോഗിച്ച് യുവാക്കൾക്കിടയിൽ സമുദ്ര ആരോഗ്യത്തെയും കാലാവസ്ഥാ പ്രവർത്തനത്തെയും കുറിച്ച് അവബോധം സൃഷ്‌ടിക്കാൻ ലക്ഷ്യമിട്ട് 2022-ൽ തുടങ്ങിയതാണ് “ഓഷ്യൻ മാറ്റേഴ്‌സ്” എന്ന സംരംഭം. 

പരിശീലകരെ പരിശീലിപ്പിക്കുക എന്ന രീതിയിൽ, ഈ പദ്ധതി  വഴി നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്‌മിനിസ്‌ട്രേഷൻ (നാസ), നാഷണൽ സയൻസ് ഫൗണ്ടേഷൻ (എൻ.എസ്‌.എഫ്.), യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് സ്‌റ്റേറ്റ് എന്നിവയുടെ പിന്തുണയുള്ള അന്തർദേശീയ ശാസ്‌ത്ര സംരംഭമായ ഗ്ലോബൽ ലേണിംഗ് ആൻഡ് ഒബ്സർവേഷൻ ടു ബെനിഫിറ്റ് ദി എൻവയോൺമെന്റ് (ഗ്ലോബ് എന്ന് ചുരുക്കെഴുത്ത്) വികസിപ്പിച്ചെടുത്ത ശാസ്ത്രീയ പരിശോധനാ പ്രോട്ടോക്കോളുകളും പരിശീലനവും പകർന്ന് നൽകി. ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് 200ലധികം അധ്യാപകരും 1,000 വിദ്യാർത്ഥികളും ഇതുവരെ പരിശീലനം നേടിയിട്ടുണ്ട്. 

അന്താരാഷ്‌ട്ര ശാസ്ത്രജ്ഞരുടെ ഒരു  സംഘം വികസിപ്പിച്ച പ്രോട്ടോക്കോൾ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം എങ്ങനെ പരിശോധിക്കാം എന്നുള്ളത് ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചെന്നൈ, പുതുച്ചേരി, കൊച്ചി എന്നിവിടങ്ങളിലെ സ്‌കൂളുകളിലാണ് ഇത് നടപ്പാക്കുന്നത്. “ഓഷ്യൻ മാറ്റേഴ്‌സ്” പദ്ധതിയിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള ഹൈസ്‌കൂളുകൾ ഇ-മെയിൽ അയയ്‌ക്കുക: [email protected] 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ ആകാശയുദ്ധത്തിലെ കഴുകന്മാര്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

World

‘അവര്‍ വലിയ വില കൊടുക്കാന്‍ പോകുന്നു’; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാത്തതിനെതിരെ ട്രംപ്

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍
Kerala

നയതന്ത്ര സ്വര്‍ണക്കടത്ത് വിഹിതം യുഡിഎഫിനും കിട്ടി;  തുടര്‍ഭരണത്തിന് ഒത്തുകളിച്ചു- ശ്രീലേഖ

ഗിരിജാ ടിക്കൂ (വലത്ത്) 1990കളിലെ കശ്മീരിലെ ഭീകരര്‍ (ഇടത്ത്)
India

ജിഹാദി തീവ്രവാദികളുടെ ക്രൂരത അറിയാന്‍ ഗിരിജാ ടിക്കൂവിന്റെ ബലാത്സംഗവും കൊലയും ധാരാളം;ധുരന്ധറിന്റെ സംവിധായകനറിയാം ഈ കഥ

പുതിയ വാര്‍ത്തകള്‍

സി. എസ്. സുജാതയെ ജാതീയമായി അധിക്ഷേപിച്ച് ജി. സുധാകരന്‍; ഭുവനേശ്വരന്റെ കൊലയ്‌ക്ക് കാരണം എസ്എഫ്ഐ’

കൊട്ടാരക്കര ക്ഷേത്രഭൂമി കൈമാറ്റനീക്കം തടഞ്ഞ് ഹൈക്കോടതി

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ബാലഗോകുലം ബാലനേതൃശിബിരത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

ഭാരതം കരുത്തുള്ള രാജ്യം, എവിടെയും നമുക്ക് മാന്യത- ഡോ. മോഹന്‍ ഭാഗവത്

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

ക്ഷേത്ര മേല്‍ശാന്തി കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കി കടകംപള്ളിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

രക്തസാക്ഷി, പ്രകൃതിദുരന്ത ഫണ്ടുകള്‍ സിപിഎമ്മും കോണ്‍ഗ്രസും കൊള്ളയടിച്ചു

ശോഭാ ജി, ഇവമ്മാരുടെ ഈ ആക്രമണമാണ് നമ്മുടെ കരുത്ത് ; ആദർശത്തിന്റെ ശക്തി എന്താണ് എന്ന് അവന്മാർക്കറിയില്ലല്ലോ ; കെ പി ശശികല ടീച്ചർ

ആഴ്‌സണല്‍ പരിശീലകന്‍ മൈക്കല്‍ അര്‍ട്ടേറ്റ ഗബ്രിയേല്‍ ജെസ്യൂസ്, എബറെച്ചി എസെ എന്നിവര്‍ക്കൊപ്പം

അഭിമാനപ്പോരിന് ആഴ്‌സണല്‍

പ്രാവിന്റെ വില 172 കോടി രൂപ! ന്യൂ കിം; ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള പക്ഷി

ദേവന്‍ സിനിമാതാരത്തേക്കാള്‍ ജനോപകാരം ചെയ്യുന്ന വ്യക്തിത്വം, ടി.എന്‍.പ്രതാപന് പരാജയഭീതിയോ? മണലൂര്‍ യുഡിഎഫിനെന്ന് ആദ്യം പ്രവചിച്ചവര്‍ മാറ്റിപ്പറയുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.