ന്യൂദല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമൃദ്ധിയുടെ ഒരു ലക്ഷം കേന്ദ്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പ്രധാനമന്ത്രി കിസാന്‍ സമൃദ്ധിയ്ക്ക് കീഴില്‍ രാജ്യത്തെ എട്ട് കോടി കര്‍ഷകര്‍ക്ക് 18,000 കോടി രൂപ വിതരണം ചെയ്തു. രാജസ്ഥാനില്‍ 1,500 ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍ ഉദ്ഘാടനം ചെയ്തു.
പൊതുജനാരോഗ്യം മെച്ചപ്പെടുത്താന്‍ ചിത്തോര്‍ഗഡ്, ധോല്‍പൂര്‍, സിരോഹി, സിക്കാര്‍, ശ്രീഗംഗാനഗര്‍ എന്നിവിടങ്ങളില്‍ അഞ്ച് മെഡിക്കല്‍ കോളജുകള്‍ അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഏഴ് മെഡിക്കല്‍ കോളജുകള്‍ക്ക് പ്രധാനമന്ത്രി തറക്കല്ലിട്ടു. ആറ് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: