പാലക്കാട്: കെഎസ്ആര്‍ടിസി സ്റ്റാന്റിലെ ഗാരേജില്‍ കുന്നുകൂടിയ മണ്ണും, മാലിന്യങ്ങളും ഒടുവില്‍ നീക്കിത്തുടങ്ങി. മാസങ്ങളായി കുന്നുകൂടിയിരിക്കുന്ന മാലിന്യകൂമ്പാരം മൂലം ജീവനക്കാര്‍ ഉള്‍പ്പെടെ ദുരിതമനുഭവിക്കുന്നത് സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു. നൂറുകണക്കിന് എലികളുടെ ആവാസ കേന്ദ്രമാണ് പാലക്കാട് ഡിപ്പോയിലെ ഗാരേജ്.
ജീവനക്കാര്‍ക്ക് എലിയുടെ കടിയേല്‍ക്കുകയും, ബാഗുകളും, ഭക്ഷണസാധനങ്ങളും നശിപ്പിക്കുകയുമുണ്ടായി. മാത്രമല്ല, പുതിയ ബസുകളുടെ ലക്ഷക്കണക്കിന് രൂപ വരുന്ന വയറിങുകളും എയര്‍ ഹോസുകളും കടിച്ചു മുറിക്കുകയും ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് ജീവനക്കാര്‍ നിരവധി തവണ പരാതി നല്‍കിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല.
മാത്രമല്ല, പാലക്കാട് നിന്നും തൃശൂര്‍ക്ക് പോവുകയായിരുന്ന ബസില്‍ യാത്രക്കാര്‍ക്കിടയിലൂടെ എലി ഓടിയതിനെ തുടര്‍ന്ന് സര്‍വീസ് നിര്‍ത്തേണ്ടി വന്നതും വാര്‍ത്തയായിരുന്നു. ഗാരേജ് മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ പ്രതിഷേധിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് മണ്ണ്, ഇരുമ്പ്, സ്‌ക്രോപ്പ് ഐറ്റംസ് ഉള്‍പ്പെടെയുള്ള മാലിന്യം നീക്കം ചെയ്യാന്‍ ഇക്കഴിഞ്ഞ 11നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ ടെണ്ടര്‍ വിളിക്കുകയും ഇന്നലെ മുതല്‍ ജെസിബി ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യുവാന്‍ തുടങ്ങിയതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: