ജയ്പൂര്‍: രാജസ്ഥാനിലെ സിക്കാര്‍ ജില്ലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഒമ്പത് വര്‍ഷമായി കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അവര്‍ക്കായി വിത്ത് മുതല്‍ വിപണി വരെ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി കിസാന്‍ സമൃദ്ധിക്ക് കീഴില്‍ 18,000 കോടി രൂപ ലഭിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്ത് 1,25,000 പ്രധാനമന്ത്രി കിസാന്‍ സമൃദ്ധി കേന്ദ്രങ്ങള്‍ (പിഎംകെഎസ്കെ) ആരംഭിച്ചു. ബ്ലോക്ക്, വില്ലേജ് തലങ്ങളിലെ കര്‍ഷകര്‍ക്ക് ഈ സംരംഭം പ്രയോജനം ചെയ്യും.ഗ്രാമങ്ങളില്‍ നഗരത്തിന് സമാനമായ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ട്- പ്രധാനമന്ത്രി പറഞ്ഞു.
കര്‍ഷകര്‍ക്ക് കംപ്യൂട്ടര്‍ അധിഷ്ഠിത വാണിജ്യത്തിനായി തുറന്ന ശൃംഖലയും (ഒഎന്‍ഡിസി) ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. മണ്ണില്‍ നിന്ന് നൂറുമേനി വിളയിക്കുന്നത് കര്‍ഷകരുടെ ശക്തിയും കഠിനാധ്വാനവുമാണെന്ന് മോദി കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരോടൊപ്പം നില്‍ക്കുന്നത്.
സ്വാതന്ത്ര്യം ലഭിച്ച് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കര്‍ഷകന്റെ വേദനയും സങ്കടവും മനസിലാക്കുന്ന, കര്‍ഷകന്റെ ആശങ്ക മനസിലാക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടുളളതെന്നും അതിനാലാണ് കഴിഞ്ഞ ഒമ്പത് വര്‍ഷമായി കര്‍ഷകരുടെ താല്പര്യം മുന്‍നിര്‍ത്തി തുടര്‍ച്ചയായി തീരുമാനങ്ങളെടുത്തതെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാനില്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ മുന്‍ഗണനയിലുളള വിഷയമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: