ന്യൂദല്‍ഹി: മണിപ്പൂരിലെ കലാപത്തില്‍ മെയ്തെയ് വിഭാഗത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കുക്കി വിഭാഗം എംഎല്‍എയെക്കുറിച്ച് കദനകഥ പ്രചരിപ്പിച്ച് മോദി വിരുദ്ധ ജേണലിസ്റ്റുകളായ രാജ് ദീപ് സര്‍ദേശായിയും ബര്‍ഖാ ദത്തും. വുങ്സഗിന്‍ വാള്ടെ എന്ന ബിജെപിയുടെ കുക്കി സമുദായത്തില്‍ നിന്നുള്ള എംഎല്‍എയ്ക്ക് ബിജെപി സര്‍ക്കാര്‍ ഒരു സഹായവും ചെയ്തില്ലെന്നും തിരിഞ്ഞുനോക്കിയില്ലെന്നും ആണ് പ്രചരിപ്പിക്കുന്നത്. ഈ കുക്കിവിഭാഗത്തില് പെട്ട ബിജെപി എംഎല്‍എ ഇപ്പോള്‍ ദല്‍ഹിയില്‍ വിദഗ്ധ ചികിത്സയിലാണ്. അവിടെ ചെന്ന് കണ്ട് നടത്തിയ അഭിമുഖമാണ് രാജ് ദീപും ബര്‍ഖാ ദത്തും പ്രചരിപ്പിക്കുന്നത്.
താന്‍ മെയ്തെയ് വിഭാഗത്തില്‍പെട്ട എംഎല്‍എ ആയിരുന്നെങ്കില്‍ ബിജെപി സര്‍ക്കാരും മുഖ്യമന്ത്രിയും ധാരാളം സഹായം ചെയ്തേനെ എന്ന് വരെ ഇദ്ദേഹം പറയുന്നതായി രാജ് ദീപ് സര്‍ദേശായി റിപ്പോര്‍ട്ട് ചെയ്യുന്നു.
എസ് ബിഐയില്‍ ജോലിക്കാരന് കൂടിയായ ഭര്‍ത്താവിന് ഇപ്പോള്‍ ഒരു ജീവിതമാര്‍ഗ്ഗവും ഇല്ലാതായി എന്ന് പറഞ്ഞ് പൊട്ടിക്കരയുന്ന ഭാര്യയുടെ വീഡിയോയും രാജ് ദീപും ബര്‍ഖാദത്തും നല്‍കിയിട്ടുണ്ട്. അഭിമുഖത്തിനിടയില്‍ രാജ് ദീപ് സര്‍ദേശായി പൊട്ടിക്കരയുന്നുമുണ്ട്.
എന്നാല്‍ വാസ്തവം അന്വേഷിക്കുമ്പോള്‍ മറ്റൊരു ചിത്രമാണ് ലഭിക്കുന്നത്. ഈ കുക്കി സമുദായത്തില്‍പ്പെട്ട ബിജെപി എംഎല്‍എയെ പരിക്കേറ്റശേഷം വിദഗ്ധ ചികിത്സ്ക്കായി ബിജെപി സര്‍ക്കാരാണ് സഹായിച്ചത്. അദ്ദേഹത്തെ മണിപ്പൂര്‍ നിന്നും എയര്‍ ആംബുലന്‍സില്‍ ദല്‍ഹിയിലെ വിദഗ്ധ ആശുപത്രിയില്‍ എത്തിച്ചതാണ് സഹായകരമായത്. ഇതിന് മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ ചെലവഴിച്ചത് എത്രയാമെന്നോ 46 ലക്ഷം രൂപ.
അതുപോലെ ഇദ്ദേഹത്തിന്റെ ചികിത്സാസഹായത്തിനായി മുഖ്യമന്ത്രി ബീരേന്‍ സിങ്ങ് അഞ്ച് ലക്ഷം രൂപ നല്‍കിയിട്ടുമുണ്ട്. എന്നാല്‍ മണിപ്പൂരിലെ ബിജെപി സര്‍ക്കാര്‍ കുക്കി സമുദായത്തിനെതിരാണെന്ന കഥ പ്രചരിപ്പിക്കാന്‍ ഈ കുക്കി വിഭാഗം എംഎല്‍എയുടെ കഥ പ്രചരിപ്പിക്കുകയാണ് രാജ് ദീപ് സര്‍ദേശായിയും ബര്‍ഖാ ദത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: