ടോക്ക്യോ: ജപ്പാന് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് നിരാശ.ആദ്യ റൗണ്ടില്‍ ചൈനയുടെ മാന്‍ യി ജാംഗിനോട് നേരിട്ടുള്ള ഗെയിമുകളില്‍ പരാജയപ്പെടുകയായിരുന്നു.
വെറും 32 മിനുട്ട് മാത്രം നീണ്ട മത്സരത്തില്‍ 12-21, 13-21 എന്ന സ്കോറിനാണ് സിന്ധു പരാജയപ്പെട്ടത്.ചൈനീസ് താരം ലോക റാങ്കിംഗില്‍ പതിനെട്ടാം സ്ഥാനത്താണ് .
സിന്ധു ആദ്യ റൗണ്ടില്‍ പുറത്താകുന്നത് ഈ വര്‍ഷം ഇത് ഏഴാമത്തെ ടൂര്‍ണ്ണമെന്റിലാണ് . മാന്‍ യി ജാംഗുമായി നടന്ന കഴിഞ്ഞ മൂന്ന് മത്സരത്തില്‍ രണ്ടിലും സിന്ധു തോറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: