ന്യൂദല്‍ഹി: ബിജെപിയെ ആസൂത്രിതമായി അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും ഇത്തരം വ്യാജ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടിയുള്‍പ്പെടെ സ്വീകരിക്കുന്നകാര്യം പരിശോധിക്കുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്.
‘പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്ന് വരുത്തിതീര്‍ക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം വാര്‍ത്തകള്‍. താന്‍ ആര്‍ക്കെതിരെയും പരാതി നല്കിയിട്ടുല്ല. പരാതി നല്കാന് ഉദ്ദേശിക്കുന്നുമില്ല. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുന്നതെന്ന് അറിയില്ല. നിരന്തരം ഇത്തരം തെറ്റായ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇത് നീചമായ നടപടിയാണ്. മാധ്യമസദാചാരത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: