Wednesday, April 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്ലസ് വണ്ണിന് 97 താല്‍ക്കാലിക ബാച്ചുകള്‍ക്ക് അനുമതി; ബാച്ചുകള്‍ കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍

2023-24ലെ മദ്യ നയം അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2023, 02:09 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് മലബാര്‍ മേഖലയിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.  

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ആറ് ജില്ലകളിലെ വിവിധ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലാണ് അധിക ബാച്ചുകള്‍ അനുവദിച്ചത്.  

പ്രവേശന നടപടികള്‍ അവസാനിപ്പിക്കുമ്പോള്‍ താല്‍ക്കാലികമായി അനുവദിച്ച ഏതെങ്കിലും ബാച്ചില്‍ മതിയായ എണ്ണം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാത്ത സാഹചര്യമുണ്ടെങ്കില്‍ അത്തരം ബാച്ചുകള്‍ റദ്ദ് ചെയ്യും. ആ ബാച്ചില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അതേ സ്‌കൂളിലെ സമാന ബാച്ചിലോ സമീപത്തുള്ള സ്‌കൂളിലെ സമാന ബാച്ചിലേക്കോ മാറ്റും.

മറ്റു മന്ത്രിസഭാ യോഗതീരുമാനങ്ങള്‍

2023-24ലെ മദ്യ നയം അംഗീകരിച്ചു

2023-24ലെ മദ്യ നയം അംഗീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു

മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് കോഴ്‌സ്

തിരുവനന്തപുരം, ആലപ്പുഴ സര്‍ക്കാര്‍ നഴ്‌സിങ് കോളേജുകളില്‍ 2023-24 അധ്യയനവര്‍ഷം മുതല്‍ വിദ്യാര്‍ത്ഥി പ്രവേശനശേഷി 8 വീതമായി നിജപ്പെടുത്തി എംഎസ് സി (മെന്റല്‍ ഹെല്‍ത്ത് നഴ്‌സിങ് കോഴ്‌സ്) ആരംഭിക്കുന്നതിന് അനുമതി നല്‍കി.

തുടര്‍ച്ചാനുമതി

പത്രപ്രര്‍ത്തക പെന്‍ഷന്‍, ഇതര പെന്‍ഷനുകള്‍ തുടങ്ങിയവ തീര്‍പ്പാക്കുന്നതിന് വിവര പൊതുജനസമ്പര്‍ക്ക വകുപ്പില്‍ അനുവദിച്ച ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയ്‌ക്ക് 1.4.2023 മുതല്‍ 31.3.2024 വരെ തുടര്‍ച്ചാനുമതി നല്‍കി.

തൃശൂര്‍ ജില്ലയിലെ ചിട്ടി ആര്‍ബിട്രേഷന്‍ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് രജിസ്‌ട്രേഷന്‍ വകുപ്പില്‍ സൃഷ്ടിച്ചിരുന്ന 4 സബ് രജിസ്ട്രാറുടെയും 6 ക്ലര്‍ക്കിന്റെയും താല്‍ക്കാലിക തസ്തികകളില്‍ 2 സബ് രജിസ്ട്രാറുടെയും 4 ക്ലര്‍ക്കിന്റെയും തസ്തികകള്‍ക്ക് 31.03.2024 വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു.

ശമ്പള പരിഷ്‌ക്കരണം

മലബാര്‍ ദേവസ്വം ബോര്‍ഡിലെ സര്‍ക്കാര്‍ അംഗീകാരമുള്ള തസ്തികകളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1.7.2019 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 11-ാം ശമ്പള പരിഷ്‌ക്കരണ ഉത്തരവിന്റെ ആനുകൂല്യം വ്യവസ്ഥകള്‍ക്ക് വിധേയമായി നല്‍കാന്‍ തീരുമാനിച്ചു.

ജൈവ വൈവിധ്യ പൈതൃക പ്രദേശമാക്കും

കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ ഗ്രാമപഞ്ചായത്തിലെ ഇടയിലക്കാട്കാവ് ജൈവ വൈവിധ്യ പൈതൃക പ്രദേശമായി വിജ്ഞാപനം ചെയ്യുന്നതിന് തുടര്‍ നടപടികള്‍ സ്വീകരിക്കും.

സാധൂകരിച്ചു

ഭാരതീയ ചികിത്സാവകുപ്പിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്കായി 116 തസ്തികകള്‍ സൃഷ്ടിച്ച നടപടി സാധൂകരിച്ചു.

ഗംഗാ സിങ് വനംവകുപ്പ് മേധാവി

പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് (ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്‌സ്) ആയി ഗംഗാ സിങിനെ നിയമിക്കാന്‍ തീരുമാനിച്ചു. ബെന്നിച്ചന്‍ തോമസ് വിരമിക്കുന്നതിനെ തുടര്‍ന്ന് 1.8.2023 മുതല്‍ ഉണ്ടാകുന്ന ഒഴിവിലേക്കാണ് നിയമനം.  

തസ്തിക

കേരള പബ്ലിക്ക് എന്റര്‍ പ്രൈസസ്സ് (സെലക്ഷനും റിക്രൂട്ട്‌മെന്റും ) ബോര്‍ഡിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

ധനസഹായം തുല്യമായി വീതിച്ച് നല്‍കും

പത്തനംതിട്ട മല്ലപ്പള്ളിയില്‍ മോക്ക് ഡ്രില്ലിനിടെ മരണപ്പെട്ട ബിനു സോമന്റെ നിയമപരമായ അനന്തരാവകാശികള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച നാല് ലക്ഷം രൂപയുടെ ധനസഹായം തുല്യമായി വീതിച്ച് നല്‍കും. സഹോദരിക്കും സംരക്ഷണയില്‍ കഴിഞ്ഞ് വന്ന സഹോദരപുത്രനുമാണ് തുക വീതിച്ച് നല്‍കുക.  

ഉത്തരവ് പരിഷ്‌ക്കരിക്കും

27 താല്‍ക്കാലിക ജെസിഎഫ്എം കോടതികളെ സ്ഥിരം കോടതികളാക്കി മാറ്റുന്നതിന് അനുമതി നല്‍കിയ ഉത്തരവ് പരിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചു. 26 ജെസിഎഫ്എം കോടതികളും ഒരു അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുമാണ് സ്ഥിരം കോടതികളാക്കുക. അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് അനുവദിച്ച ഒരു ഹെഡ് ക്ലാക്ക് /ജൂനിയര്‍ സൂപ്രണ്ട് തസ്തികളെ അപ്‌ഗ്രേഡ് ചെയ്ത് നല്‍കും.  

ബിപിസിഎല്ലിന് അനുമതി

കൊച്ചിയില്‍ ജൈവമാലിന്യം കംപ്രസ്ഡ് ബയോഗ്യാസ് ആക്കി മാറ്റുന്ന പ്ലാന്റ് സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം, ജലം, വൈദ്യുതി, എന്നിവ നല്‍കുന്നതിനും പൈപ്പ് ലൈന്‍ ഇടുന്നതിനുമുളള അനുമതി ബിപിസിഎല്ലിന് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. വിശദമായ പ്രോപ്പോസല്‍ 2023 ഒക്ടോബര്‍ ഒന്നിനകം തയ്യാറാക്കി സമര്‍പ്പിക്കാന്‍ ബിപിസില്ലിനോട് ആവശ്യപ്പെടും.

പരിവര്‍ത്തനാനുമതി

പാലക്കാട് ജില്ലയിലെ ലക്കിടി പേരൂര്‍ 2 വില്ലേജില്‍ ഞാവിളിന്‍കടവ് പാലം എലിവേറ്റഡ് സ്ട്രക്ച്ചര്‍ ആയി നിര്‍മ്മിക്കുന്നതിന് ആവശ്യമായി വരുന്ന 90 സെന്റ് നെല്‍വയല്‍ പൊതുആവശ്യത്തിനായി വ്യവസ്ഥകള്‍ക്ക് വിധേയമായി പരിവര്‍ത്തനാനുമതി നല്‍കാന്‍ തീരുമാനിച്ചു

തുക അനുവദിക്കും

2018 ലെ പ്രളയവുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ക്ക് നഷ്ടയിനത്തില്‍ നല്‍കാനുള്ള തുക 10 കോടിയായി നിജപ്പെടുത്തി ഒറ്റത്തവണയായി തീര്‍പ്പാക്കുന്നതിന് നിബന്ധനകളോടെ അനുവദിക്കാന്‍ തീരുമാനിച്ചു. ഭാവിയില്‍ കൂടുതല്‍ നഷ്ടപരിഹാരം സര്‍ക്കാരിനോട് ആവശ്യപ്പെടുകയില്ലെന്ന സമ്മതപത്ര വ്യവസ്ഥയില്‍മേലായിരിക്കും തുക വിതരണം ചെയ്യുക.  

സര്‍ക്കാരില്‍ നിന്ന് തുക ലഭ്യമാകുന്ന മുറക്ക് പ്രളയവുമായി ബന്ധപ്പെട്ട എല്ലാ മില്ലുടമകള്‍ക്കും മില്ലുടമ സംഘടനയില്‍ അംഗമാണോ അല്ലയോ എന്നത് പരിശോധിക്കാതെ നഷ്ടപരിഹാരം നല്‍കി എന്ന് മില്ലുടമ സംഘടനാ പ്രതിനിധികളും സപ്ലൈകോ സി എം ഡിയും ഉറപ്പ് വരുത്തേണ്ടതാണ്.

Tags: യോഗംക്യാബിനറ്റ്പ്ലസ് വണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

India

കിസാന്‍ കല്യാണ്‍ യോജന പ്രകാരം കര്‍ഷകര്‍ക്ക് പണം വിതരണം ചെയ്യാന്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ അനുമതി; സ്‌കൂള്‍ നിര്‍മ്മാണത്തിനും കോടികള്‍

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Thiruvananthapuram

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പോലീസുകാരന്റെ മര്‍ദ്ദനം; പ്രതി അജ്ഞാതനെന്ന് എഫ്‌ഐആര്‍, മർദ്ദിച്ചത് കായിക മത്സരങ്ങളുടെ ഭാഗമായി ടെന്റ് കെട്ടാന്‍ വന്നപ്പോൾ

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

പുതിയ വാര്‍ത്തകള്‍

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

വീടിന്റെ പടികൾ തെക്കോട്ടാണോ ? എങ്കിൽ…

ഉപ്പ് നെഗറ്റീവ് ഊർജത്തെ തുരത്തുമോ? സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ഫലം വിപരീതമോ?

തലച്ചോറില്‍ രക്തം കട്ടപിടിച്ചിട്ടുണ്ട് , ഗുളിക കഴിക്കാൻ പോലും മറക്കുന്നു ; വിനോദ് കാംബ്ലി മറവിയുടെ പിടിയിലെന്ന് വെളിപ്പെടുത്തല്‍

ഹിമന്ത ബിശ്വശര്‍മ്മ (ഇടത്ത്) പവന്‍ ഖേര (നടുവില്‍)

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

ധുരന്ധർ ബ്രഹ്മാണ്ഡഹിറ്റ് ; പിന്നാലെ 119 കോടി രൂപയുടെ അത്യാഡംബര വസതി സ്വന്തമാക്കി രൺവീറും ദീപികയും

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

‘ മമതയും കൂട്ടരും കട്ട പണം തിരികെ നിങ്ങൾക്ക് നൽകും , ഇതെന്റെ വാക്ക് ‘ : ബംഗാളിൽ തൃണമൂലിന്റെ ചിറകരിയാൻ അമിത് ഷാ

‘പോയി ഹിന്ദു പെൺകുട്ടികളെ വിവാഹം കഴിക്കാൻ അയാൾ പറയുമായിരുന്നു’ ; നാസിക് ഐടി കമ്പനി കോർപ്പറേറ്റ് ജിഹാദ് കേസിൽ കൂടുതൽ വെളിപ്പെടുത്തൽ

ദൽഹിയിൽ താപനില 40 കടന്നു, ഉഷ്ണ തരംഗം വരുമെന്ന് പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.