ആലപ്പുഴ: മണിപ്പൂര്‍ വിഷയവുമായി ബന്ധപ്പെട്ട് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റില്‍ വിഡ്ഢിത്തം വിളമ്പിയ മന്ത്രി മുഹമ്മദ് റിയാസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. Six Glorious Epochs of Indian History എന്ന പുസ്തകത്തില്‍ ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവര്‍ക്കര്‍ ഉപദേശിക്കുന്നു എന്നാണ് റിയാസ് എഴുതിയത്. മുസ്ലിം ആക്രമണകാരികള്‍ ജിഹാദിന്റെ ഭാഗമായി ആഗോള തലത്തില്‍ സ്വീകരിക്കുന്ന കാഫിര്‍ സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്ന നയത്തെ തെളിവ് സഹിതം രേഖപ്പെടുത്തിയ സവര്‍ക്കറുടെ വാക്കുകളെയാണ് റിയാസ് തെറ്റായി വ്യാഖ്യാനിക്കുന്നത്.
സീതാദേവിയെ വീണ്ടെടുക്കാന്‍ രാമസേന വരുന്നുണ്ടെന്ന് അറിഞ്ഞ രാവണന്റെ സുഹൃത്തുക്കള്‍ രാവണന് നല്കിയ ഉപദേശവും അതിന് രാവണന് നല്കുന്ന മറുപടിയുമാണ് വീര സവര്‍ക്കര്‍ ഉദ്ധരിച്ചിരിക്കുന്നത്. അല്ലാതെ വീര സവര്‍ക്കര്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് നല്കുന്ന ഉപദേശമല്ല.
‘നിയമ ബിരുദം നേടിയത് ആര്‍ഷോ മാതൃകയില്‍ അല്ലെങ്കില്‍ താങ്കള്‍ക്ക് ഇംഗ്ലീഷ് മനസിലാകുമെന്നാണ് കരുതുന്നത്. അല്ലായെങ്കില്‍ ഇംഗ്ലീഷ് അറിയുന്ന ആള്‍ക്കാരെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെടുത്തണം. അതുമല്ലെങ്കില്‍ ഭാരത ചരിത്രത്തിലെ ആറു സുവര്‍ണ്ണ ഘട്ടങ്ങള്‍ എന്ന പേരില്‍ ഇതേ പുസ്തകത്തിന്റെ മലയാള പരിഭാഷ വാങ്ങി വായിക്കണം’ എന്നും റിയാസിനെ വാചസ്പതി ഉപദേശിച്ചു.
ഇതിനെ ശുദ്ധ മലയാളത്തില്‍ കുത്തിത്തിരുപ്പ്, മനസുകളില്‍ വിഷം കുത്തിവെക്കല്‍, കുടിക്കുന്ന വെള്ളത്തില്‍ വിഷം കലക്കുക എന്നൊക്കെ പറയും. ഇതിന് എന്താണ് പരിഹാരം എന്ന് താങ്കള്‍ തന്നെ ചിന്തിക്കുക. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളോടും മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവര്‍ത്തിക്കും എന്ന സത്യ വാചകം ചൊല്ലി അധികാരമേറ്റ ഒരു മന്ത്രിക്ക് ഈ വര്‍ഗീയ വിഷം വമിപ്പിക്കല്‍ ചേര്‍ന്നതാണോ എന്നും ആലോചിക്കുക. സന്ദീപ് ഫേസ് ബുക്കില്‍ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: