Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രാമായണത്തിലെ മഹര്‍ഷിമാര്‍

രാമായണത്തെ മുന്‍നിര്‍ത്തി മഹര്‍ഷിമാരേക്കുറിച്ചു ചിന്തിക്കുമ്പോള്‍ വാല്മീകിയില്‍ തുടങ്ങി നാരദനിലൂടെയും വസിഷ്ഠനിലൂടെയും വിശ്വാമിത്രനിലൂടെയും മാതംഗനിലൂടെയും അഗസ്ത്യനിലൂടെയും മറ്റും ഏറെദൂരം സഞ്ചരിക്കാനുണ്ട്. ഇവരെല്ലാം പറഞ്ഞു തരുന്നതു പ്രപഞ്ചതത്വങ്ങളെക്കുറിച്ചും അതില്‍ ഊന്നിയ ആധ്യാത്മിക സംസ്‌കാരത്തേക്കുറിച്ചുമാണ്. നാമറിഞ്ഞ ഋഷിവര്യന്‍മാര്‍ ചുരുക്കം.

Janmabhumi Online by Janmabhumi Online
Jul 25, 2023, 03:52 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കെ.എന്‍.ആര്‍  

മനുഷ്യ മനസ്സിന്റെ നിഗൂഢതകളിലൂടെ സഞ്ചരിച്ച ശ്രീരാമന്റെ അനുഭവ പാഠങ്ങളാണ് രാമായണം കാവ്യരൂപത്തില്‍ പകര്‍ന്നു നല്‍കുന്നത്. ആ മനസ്സിലൂടെയുള്ള സഞ്ചാരമാണ് ഓരോ രാമായണ പാരായണവും. രാമന്‍ അവതാര  പുരുഷന്‍ മാത്രമല്ല, തപസ്സനുഷ്ഠിക്കാതെതന്നെ ആത്മജ്ഞാനം നേടിയ മഹാത്മാവുമാണ്. പാകം വന്ന, ഋഷി തുല്യമായ മനസ്സാണത്. ആത്മജഞാനം നേടിയവരാണല്ലോ ഋഷിമാര്‍. ഇന്ദ്രിയങ്ങളെ ജയിച്ചവര്‍. അവരില്‍ മഹര്‍ഷിമാരുണ്ട്, ബ്രഹ്മര്‍ഷിമാരുണ്ട്, ദേവര്‍ഷിമാരുണ്ട്, രാജര്‍ഷിമാരുണ്ട്.

രാമായണത്തെ മുന്‍നിര്‍ത്തി മഹര്‍ഷിമാരേക്കുറിച്ചു ചിന്തിക്കുമ്പോള്‍ വാല്മീകിയില്‍ തുടങ്ങി നാരദനിലൂടെയും വസിഷ്ഠനിലൂടെയും വിശ്വാമിത്രനിലൂടെയും മാതംഗനിലൂടെയും അഗസ്ത്യനിലൂടെയും മറ്റും ഏറെദൂരം സഞ്ചരിക്കാനുണ്ട്. ഇവരെല്ലാം പറഞ്ഞു തരുന്നതു പ്രപഞ്ചതത്വങ്ങളെക്കുറിച്ചും അതില്‍ ഊന്നിയ ആധ്യാത്മിക സംസ്‌കാരത്തേക്കുറിച്ചുമാണ്. നാമറിഞ്ഞ ഋഷിവര്യന്‍മാര്‍ ചുരുക്കം. മറ്റ് എത്രയോ ധന്യാത്മാക്കള്‍ ഇവരെപ്പോലെ വനത്തിന്റെ അഗാധതകളില്‍ കൊടുംതപം ചെയ്തിട്ടുണ്ടാവും! പുറം ലോകം അവരെ അറഞ്ഞിട്ടുണ്ടാവില്ലെന്നു മാത്രം.

മേല്‍പ്പറഞ്ഞവര്‍ മാത്രമാണോ രാമായണത്തിലെ ഋഷിമാര്‍? ജഡാവല്‍ക്കലങ്ങള്‍ ധരിച്ചു തപസ്സ് അനുഷ്ഠിച്ചവര്‍ മാത്രമല്ലല്ലോ ഋഷിമാര്‍. രാമന്‍തന്നെ മഹര്‍ഷിയായിരുന്നെന്നു സൂചിപ്പിച്ചല്ലോ. ജ്ഞാനത്തിന്റെ പടവുകള്‍ കയറിയാണ് ആ പദത്തിലെത്തുന്നത്. അലയടിച്ചു മറിയുന്ന കടല്‍  പോലെയായിരുന്നു രാമന്റെ ജീവിതം. അവിടെ അചഞ്ചലനായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത്, ഇന്ദ്രിയങ്ങളെ ജയിച്ചതുകൊണ്ടു തന്നെയാണ്. അതു നേടിയതു വനമധ്യത്തിലെ തപസ്സിലൂടെയല്ലെന്നു മാത്രം.

രാജധാനിയില്‍പ്പോലും സുഖവാസമായിരുന്നില്ല രാമന്. പ്രജാഹിതത്തിനായി ജീവിതം മാറ്റിവച്ച രാജാവിനു ജീവിതം എന്നും മുള്‍മുനയിലായിരുന്നു. പ്രജകളുടെ വിശ്വാസത്തിനു മുന്‍ഗണന നല്‍കി. വാക്കു പാലിക്കാന്‍ തനിക്കു പ്രിയപ്പെട്ടതൊക്കെ ത്യജിച്ചു. അങ്ങനെ സീതയേയും ലക്ഷ്മണനേയും പോലും പിരിയേണ്ടിവന്നു. പിന്നീടു രാജധാനിയിലെ തിരിക്കിലും ഏകനായിരുന്നു. ചുമതലകളുടെ ബാഹുല്യത്തിലും മനസ്സിനെ ഏകാഗ്രമാക്കാന്‍ രാമന് വനത്തിലെ ഏകാന്തത വേണ്ടിവന്നില്ല. അതു തപസ്സുതന്നെയല്ലേ?  

വനവാസ കാലത്തു ജ്യേഷ്ഠന്റ സംരക്ഷണച്ചുമതല ഏറ്റെടുത്ത്, ആ ദൗത്യത്തില്‍ മാത്രം മനസ്സിനെ കേന്ദ്രീകരിച്ച ലക്ഷ്മണന്‍ ചെയ്തതും തപസ്സു തന്നെയല്ലേ? ഭരത, ശത്രുഘ്‌നന്‍മാരുടെ കാര്യം നോക്കൂ. ജ്യേഷ്ഠന്റെ പകരക്കാരനായി ഭരണം കൈയാളുമ്പോഴും മരവുരി ധരിച്ചു കാനന തുല്യമായ ജീവിതം നയിച്ചു ഭരതന്‍. ആ ജ്യേഷ്ഠന്റെ ആജ്ഞാനുവര്‍ത്തിയായി സുഖഭോഗങ്ങള്‍ വെടിഞ്ഞു രാജ്യകാര്യങ്ങള്‍ നോക്കിനടത്തിയ ശത്രുഘ്‌നന്‍. ഇവരും നയിച്ചതു തപസ്സിനു തുല്യമായ ജീവിതമായിരുന്നു. മനശ്ശക്തിയിലും ഇന്ദ്രിയ ശക്തിയിലും സ്ത്രീ അബലയല്ലെന്നു തെളിയിച്ചകൊണ്ടു രാമനൊപ്പം വനവാസത്തിറങ്ങിയ സീത, കൊട്ടാരത്തിലിരുന്നുതന്നെ ഏകാഗ്രമനസ്സിന്റെ ശക്തികൊണ്ടു ഭര്‍ത്താവിനു രക്ഷാകവചം തീര്‍ത്ത ലക്ഷ്മണപത്‌നി ഊര്‍മിള, ഭര്‍ത്താക്കന്‍മാര്‍ തൊട്ടടുത്ത് ഉണ്ടായിരുന്നിട്ടും അവരുടെ സ്പര്‍ശനമോ സാമീപ്യമോ പോലും മോഹിക്കാതെ സ്വയം തീര്‍ത്ത ഏകാന്തതയില്‍ കഴിഞ്ഞ ഭരതപത്‌നി മണ്ഡവിയും ശത്രുഘ്‌നഭാര്യ ശ്രുതകീര്‍ത്തിയും. തെറ്റു തിരിച്ചറിഞ്ഞ് ജീവിതം അറിവിന്റെ ലോകത്തേയ്‌ക്കുള്ള കടുത്ത പരീക്ഷകള്‍ക്കായി മാറ്റിവച്ച കൈകേയി, പുത്രവേര്‍പാടിന്റെ ദുഃഖം കര്‍ത്തവ്യ നിര്‍വഹണത്തിന്റെ സമര്‍പ്പണബുദ്ധിയാക്കി മാറ്റിയ കൗസല്യയും സുമിത്രയും. ഇവരെല്ലാം അവരവരുടെ ജീവിതം സ്വയം സമര്‍പ്പിച്ച ഋഷിതുല്യരാണ്.

ഇവരിലൂടെ രാമായണം തരുന്നതു കാലാതീതമായൊരു സന്ദേശമാണ്. ഏകാഗ്രതയ്‌ക്കും തപസ്സിനും ജ്ഞാനത്തിലേയ്‌ക്കുള്ള യാത്രയ്‌ക്കും കര്‍ത്തവ്യങ്ങള്‍ തടസ്സമാകുന്നില്ല. കര്‍ത്തവ്യ  നിര്‍വഹണം തപസ്സു തന്നെയാണ്. അതിനു സമര്‍പ്പണത്തിന്റെ ഭാവം വേണമെന്നു മാത്രം. നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളും പിന്നിട്ടാലും മനുഷ്യന്‍ മനസ്സില്‍ സൂക്ഷിക്കേണ്ട അമൂല്യമായ സന്ദേശം.

Tags: രാമസീതാ കഥകള്‍ശ്രീരാമന്‍രാമായണം
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല സംസ്ഥാന തല രാമായണ മത്സരം ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ.അനന്തഗോപന്‍ ഉദ്ഘാടനം ചെയ്യുന്നു
Kottayam

ഹിന്ദുമത വേദാന്ത സംസ്‌കൃതപാഠശാല രാമായണ മത്സരം നടന്നു

Samskriti

അദൈ്വതസാരസത്തും എഴുത്തച്ഛനും

Samskriti

മാനുഷിക ധര്‍മ്മത്തിന്റെ എക്കാലത്തേയും പ്രതീകം

Samskriti

നല്ലവാക്കുകള്‍ അവഗണിക്കരുത്

പുതിയ വാര്‍ത്തകള്‍

കൻവാർ യാത്ര മതഭ്രാന്ത് ; ശിവഭക്തരെ അവഹേളിച്ച് അമിത് ഷായ്‌ക്ക് കത്തെഴുത്തി ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ നേതാവ് ഹയാത്ത് ഖാൻ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം – വി.മുരളീധരൻ

പൊളിഞ്ഞത് വിദ്യാഭ്യാസ കച്ചവടക്കാരെ സഹായിക്കാന്‍ നടത്തിയ നീക്കം; ‘കീം’ ന്റെ വിശ്വാസ്യത തകർത്ത ഉന്നത വിദ്യാഭ്യാസമന്ത്രി രാജിവയ്‌ക്കണം: വി.മുരളീധരൻ

ഇനി ചെങ്കടലിൽ കപ്പലുകൾ ആക്രമിക്കപ്പെട്ടാൽ യെമൻ കുഴപ്പത്തിലാകും ; ഹൂത്തികളെ നിരീക്ഷിക്കാൻ യുഎൻ അനുമതി നൽകി

കടല്‍ സംസ്ഥാനപാതയ്‌ക്ക് 6 മീറ്റര്‍ അരികില്‍; തൃക്കണ്ണാട് ക്ഷേത്രവും സംസ്ഥാനപാതയും ഭീഷണിയില്‍

ഹൈടെക് റോഡ് നിര്‍മാണോദ്ഘാടനം കഴിഞ്ഞു; റോഡ് പണി തുടങ്ങിയില്ല, വാട്ടര്‍ അതോറിറ്റിയും മരാമത്ത് വകുപ്പും രണ്ടു തട്ടില്‍

രാജ്യം മുഴുവൻ കുറയുമ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; നോക്കുകുത്തി സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പിഎസ്‌സിയെ നോക്കുകുത്തിയാക്കുന്നു; കോര്‍പ്പറേഷന്‍ സിപിഎമ്മുകാരെ തിരുകി കയറ്റാനുള്ള കേന്ദ്രം, ലക്ഷങ്ങളുടെ കമ്മീഷന്‍ ഇടപാടെന്നും ആരോപണം

പുവര്‍ഹോം സുരക്ഷയുടെ കാര്യത്തിലും പുവര്‍; പഠിക്കാന്‍ പോകുന്നവരെ നിരീക്ഷിക്കാന്‍ സംവിധാനമില്ല; സ്ഥിരം കൗണ്‍സിലര്‍മാരില്ല

വിദേശത്തു വേറെയും കുറെ മലയാളികൾ തെറ്റ് ചെയ്ത് ജയിലിൽ ഉണ്ട് ; ഭാവിയിൽ അവരെയും കോടികൾ കൊടുത്ത് രക്ഷിക്കുമോ? സന്തോഷ് പണ്ഡിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies