ചെന്നൈ: ഇന്ത്യയുടെ ജി 20 അധ്യക്ഷ പദവിക്ക് കീഴിലുളള ജി 20 ദുരന്ത ലഘൂകരണ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത്തെയും അവസാനത്തെയും യോഗം ആരംഭിച്ചു. ചെന്നൈയിലാണ് യോഗം നടക്കുന്നത്.
പ്രവര്‍ത്തക സമിതിയുടെ മുന്‍ഗണന മേഖലകളെക്കുറിച്ചുള്ള പ്രധാന ശുപാര്‍ശകള്‍ ഉള്‍ക്കൊള്ളുന്ന വിജ്ഞാപനം തയാറാക്കുന്നതിന് ജി20 രാജ്യങ്ങളെയും അവയുടെ നേതൃത്വത്തെയും അന്താരാഷ്ട്ര സംഘടനകളെയും പങ്കാളികളെയും യോഗം ഒരുമിച്ച് കൊണ്ടുവരികയെന്നതാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്.ഈ മേഖലയില്‍ മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനങ്ങളുടെ ആഗോള കവറേജ്, ദുരന്തവും കാലാവസ്ഥവ്യതിയാനവും പ്രതിരോധിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്തം കുറയ്ക്കുന്നതിനുള്ള സാമ്പത്തിക കാര്യങ്ങള്‍, ദുരന്ത പ്രതികരണ സംവിധാനം, ദുരന്ത ലഘൂകരണത്തിന് പരിസ്ഥിതി അധിഷ്ഠിത സമീപനം എന്നിവ ഉള്‍പ്പെടുന്നു.
ജി 20 രാജ്യങ്ങളുടെ കൂട്ടായ്മയും സഹകരണവുമാണ് സമ്മേളനത്തില്‍ കാണുന്നതെന്ന് ഇന്ത്യയുടെ ജി 20 ഷെര്‍പ അമിതാഭ് കാന്ത് പറഞ്ഞു. കൂട്ടായ പരിശ്രമത്തിന്റെ ആവശ്യകത പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പി കെ മിശ്രയും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: