തിരുവനന്തപുരം: അംബേദ്കറുടെയും, ഠേംഗ്ഡിജിയുടെയും ചിന്തകള്‍ സമന്വയിച്ചിടത്താണ് ഭാരതീയ മസ്ദൂര്‍ സംഘിന്റെ നിലപാട ഉയര്‍ന്നതെന്ന് ഭാരതീയവിചാരകേന്ദ്രം സംസ്ഥാന സമിതിയംഗം കെ.വി. രാജശേഖരന്. തൊഴിലാളികളെയും സമാജത്തേയും സേവിക്കുന്നതിന് സദാ സജ്ജവും സക്രിയവുമായ സംഘടനാ ശൈലിയാണ് ബി.എം.എസ്സിനെ സമാന പ്രസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിഎംഎസ്സ് സ്ഥാപനദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ്, സംഘടിപ്പിച്ച ആഘോഷങ്ങള്‍ ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു. എംപ്ലോയീസ് സംഘ് പ്രസിഡന്റ് അഭിലാഷ് എസ്.ജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി രഞ്ജിത്ത് കുമാര്‍. വി സ്വാഗതമേകി. റോസാലിയോ സൈമണ്‍ കൃതജ്ഞത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: