ചാലക്കുടി: കലാഭവന്‍ മണി സാംസ്കാരിക നിലയത്തിന്റെ നിര്‍മാണം വേഗത്തിലായില്ലെങ്കില്‍ കലാകാരന്മാരുടെ പ്രതിഷേധം ആളിപ്പടരുമെന്ന് നടന് ഇര്‍ഷാദ് പറഞ്ഞു. കലാഭവന്‍ മണിയോട് കാണിക്കുന്ന അവഗണനക്കെതിരെ നടത്തിയ പ്രതിഷേധ മണി മുഴക്കം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്കാരിക നിലയത്തിന്റെ നിര്‍മാണം വേഗത്തിലാക്കുക, കലാഭവന്‍ മണി പാര്‍ക്കിനോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, സര്‍ക്കാര്‍ ആശുപത്രി റിങ്ങ് റോഡിന് കലാഭവന്‍ മണിയുടെ പേര് നല്കി സ്ഥാപിച്ച ബോര്‍ഡുകള്‍ പുന:സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ചാലക്കുടി നഗരസഭ ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ മണിമുഴക്കം.
യോഗത്തില്‍ ഡോ. ആര്.എല്‍.വി. രാമകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. കലാഭവന്‍ മണിയുടെ രാഷ്ട്രീയവും മതവുമാണ് സ്മാരാക നിര്‍മാണം വൈകുന്നതിന് കാരണമെന്ന് മണിയുടെ സഹോദരന് കൂടിയായ ആര്.എല്‍.വി. രാമകൃഷ്ണന് അഭിപ്രായപ്പെട്ടു. എംഎല്‍എയും നഗരസഭയും കാണിക്കുന്ന അവഗണന അവസാനിപ്പിച്ച് നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്നും രാമകൃഷ്ണന് പറഞ്ഞു. മുന്‍ എംഎല്‍എ ബി.ഡി. ദേവസി മുഖ്യപ്രഭാഷണം നടത്തി. പുകസ ജില്ലാ സെക്രട്ടറി വിനയകുമാര്‍, പിന്നണി ഗായകന് പന്തളം ബാലന്, സിനിമാ താരങ്ങളായ രാജീവ് രാജന്, ബിജു ചാലക്കുടി, ഡെന്നീസ് കെ. ആന്റണി, നഗരസഭ പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, കെ.എസ്. അശോകന്, കലാഭവന്‍ ജയന്, ഹാപ്പി ബൈജു, ജോബി കൊടകര, സുരേഷ് മുട്ടത്തി, ബില ബാബു, ഡേവീസ് മാമ്പ്ര, പനമ്പിള്ളി വാസുദേവന്‍, സി.സി. ബാബു, സി.സി. മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. രാമകൃഷണന്റെ നേതൃത്വത്തില്‍ കലാകാരന്മാരുടെ നേതൃത്വത്തില്‍ സമരത്തിന്റെ ഭാഗമായി വിവിധ പ്രതിഷേധ കലാപരിപാടികളും ഉണ്ടായിരുന്നു.
സമരം രാഷ്ട്രീയമായതോടെ പങ്കാളിത്തം കുറഞ്ഞു
ചാലക്കുടി: കലാഭവന്‍ മണി സ്മാരകത്തിന്റെ പേരില്‍ നടത്തിയ സമരം രാഷ്ട്രീയമായതോടെ പങ്കാളിത്തം കുറഞ്ഞു. കലാഭവന്‍ മണിക്ക് വ്യക്തമായ രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും ഇപ്പോഴത്തെ സമരം തികച്ചും രാഷ്ട്രീയമായി മാറിയതായി പറയപ്പെടുന്നു. കലാകാരന്മാരുടെ കൂട്ടായ്മയുടെ പേരില്‍ നടത്തിയ സമരം സിപിഎമ്മിന്റെ സമരമായതോടെ ഒരു വലിയ വിഭാഗം കാലാകാരന്മാര് പ്രതിഷേധ മണിമുഴക്കത്തില്‍ പങ്കെടുത്തില്ല. വലിയ പ്രതിഷേധമായിരിക്കുമെന്ന് പ്രഖ്യാപിച്ച് നടത്തിയ സമരത്തില്‍ നൂറ് പേരില്‍ താഴെ മാത്രമെ പങ്കെടുത്തുള്ളൂ. കലാകാരന്മാര് നേരിട്ട് നടത്തേണ്ട സമരം സിപിഎം സമരമായതോടെയാണ് പ്രതിഷേധ സമരം ദുര്‍ബലമാകാന്‍ കാരണമായത്. മുന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മണിമുഴക്കം രാഷ്ട്രീയ സമരം മാത്രമായി മാറിയതോടെ എല്‍ഡിഎഫിലെ പോലും ഘടകകക്ഷികള്‍ സമരത്തില്‍ പങ്കെടുക്കാതിരുന്നത് ശ്രദ്ധേയമായി. ഘടകകക്ഷികളെ വരെ സമരത്തിലേക്ക് ക്ഷണിച്ചില്ലെന്നും പറയപ്പെടുന്നു. മുന്‍ എംഎല്‍എ ഇപ്പോഴത്തെ എംഎല്‍എക്കെതിരെ നടത്തിയ പ്രതിഷേധമായി കലാഭവന്‍ മണിയുടെ പേരിലുള്ള പ്രതിഷേധ മണിമുഴക്കം മാറുകയായിരുന്നുവെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: