മിര്‍പൂര്‍: മൂന്നാം ഏകദിനം വിജയിച്ച പരമ്പര നേടാം എന്ന ഇന്ത്യന്‍ വനിതകളുടെ സ്വപ്നത്തിന് തിരിച്ചടിയേകി ബംഗ്ലാദേശിന് എതിരായ പരമ്പരയിലെ അവസാന മത്സരം ടൈയില്‍ അവസാനിച്ചു. പരമ്പര 1-1 നിലയില്‍ ഇരു ടീമുകളും പങ്കുവയ്ക്കും. ബംഗ്ലാദേശ് ഉയര്‍ത്തിയ 226 എന്ന ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 225 റണ്‍സെടുക്കവെ എല്ലാവരും പുറത്താവുകയായിരുന്നു.
ജെമീമയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ വിജയത്തിന് അടുത്ത് എത്തിയിരുന്നു. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ വീണു. ജമീമ 33 റണ്‍സുമായി പുറത്താകാതെ നിന്നു.
സ്മൃതി മന്ദാന (57 റണ്‍സ് )(ഹാര്‍ലീന്‍ 77 റണ്‍സ്) എന്നിവരുടെ മികവില്‍ ഒരു ഘട്ടത്തില്‍ ഇന്ത്യ ഭേദപ്പെട്ട നിലയിലായിരുന്നു.പിന്നെയാണ് വിക്കറ്റുകള്‍ ഒന്നിനു പിറകെ ഒന്നായി വീണത്.
ഫര്‍ഗാന ഹഖ് നേടിയ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് മികച്ച സ്കോര്‍ നല്‍കിയത്. ബംഗ്ലാദേശ് വനിതകളില്‍ ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് ഫര്‍ഗാന. 160 പന്തില്‍ നിന്ന് 105 റണ്‍സാണ് ഫര്‍ഗാന നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: