Categories: India

ബംഗാളില്‍ രണ്ട് സ്ത്രീകളെ തുണിയുരിച്ച് ആള്‍ക്കൂട്ടം

ബംഗാളില്‍ പട്ടാപ്പകല്‍ എല്ലാവരും നോക്കി നില്‍ക്കെ രണ്ട് പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ആള്‍ക്കൂട്ടം. ഇതിന്‍റെ വീഡിയോ വൈറലാണ്.

Published by

കൊല്‍ക്കൊത്ത:ബംഗാളില്‍ പട്ടാപ്പകല്‍ എല്ലാവരും നോക്കി നില്‍ക്കെ രണ്ട് പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ഊരിയെറിഞ്ഞ് ആള്‍ക്കൂട്ടം. ഇതിന്റെ വീഡിയോ വൈറലാണ്.  ഇതോടെ മമത സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ബിജെപിയും കോണ്‍ഗ്രസും സിപിഎമ്മും മമതയ്‌ക്കെതിരെ ഈ പ്രശ്നത്തില്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. 

ബംഗാളിലെ മാള്‍ഡയിലാണ് ജൂലായ് 19 ബുധനാഴ്ച ഈ സംഭവം നടന്നത്. എന്നാല്‍ ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തെ നിസ്സാരമാക്കാന്‍ ശ്രമിക്കുകയാണ് തൃണമൂല്‍ നേതാക്കള്‍.

മോഷണം നടത്തിയ സ്ത്രീകളെയാണ് ആള്‍ക്കൂട്ടം തുണിയുരിച്ചത് എന്ന ന്യായീകരണം നിരത്തുകയാണ് തൃണമൂല്‍. ബിജെപി ഭരിയ്‌ക്കുന്ന മണിപ്പൂരില്‍ സ്ത്രീകളെ കലാപത്തിന്റെ ഭാഗമായി ചിലര്‍ തുണിയുരിച്ചത് വാര്‍ത്തയാവുകയും അതിന് സമാനമായ സംഭവം മമത ബാനര്‍ജി ഭരിയ്‌ക്കുന്ന ബംഗാളില്‍ ഉണ്ടാകുമ്പോള്‍ അതിനെ ന്യായീകരിക്കാനും ശ്രമിക്കുകയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക