കോഴിക്കോട്: കേരളത്തില്‍ ഒരു വന്ദേഭാരത് എക്‌സ്പ്രസ് കൂടി അനുവദിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് കേന്ദ്ര റെയില്‍ മന്ത്രാലയം ഉറപ്പു നല്‍കിയതായി ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.
കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ഈ ആവശ്യം ഉയര്‍ന്നിരുന്നു. തിരൂര്‍ റെയില്‍വേ സ്റ്റേഷന് തുഞ്ചത്തെഴുത്തച്ഛന്റെ പേര് നല്‍കണമെന്ന ആവശ്യം നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാർ ശുപാര്‍ശ ചെയ്യേണ്ടതുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി കേന്ദ്രറെയില്‍ മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
റെയില്‍വേ പാസഞ്ചേഴ്‌സ് അമിനിറ്റീസ് കമ്മിറ്റി ചെയര്‍മാനെന്ന നിലയ്‌ക്കുള്ള തന്റെ കാലാവധി അവസാനിച്ചെന്നും ഈ കാലയളവിനുള്ളിൽ എഴുപത് റെയില്‍വെ ഡിവിഷനുകളിലായി 700 റെയില്‍വെ സ്റ്റേഷനുകള്‍ പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
1725 റെയില്‍വെ സ്റ്റേഷനുകളിൽ നവീകരണവികസന പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഇതില്‍ 26 സ്റ്റേഷനുകളിൽ വിമാനത്താവളങ്ങള്‍ക്ക് തുല്യമായ സൗകര്യങ്ങളൊരുക്കുകയാണ് അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: