ന്യൂദല്‍ഹി: ചന്ദ്രനെ കാണാന്‍ ഇത്രദൂരം പോകേണ്ടതില്ലെന്ന പരിഹാസവുമായി പാകിസ്ഥാനിലെ ശാസ്ത്രത്തിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ മുന്ത്രി ഫവാദ് ചൗധരി. ഇന്ത്യയുടെ ചന്ദ്രയാന്‍-3 ദൗത്യത്തെയാണ് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ ഫവാദ് ചൗധരി പരിഹസിച്ചത്. 2022ല്‍ മനുഷ്യനെ ചന്ദ്രനിലേക്ക് അയയ്‌ക്കുമെന്ന് പ്രഖ്യാപിച്ച മന്ത്രിയായിരുന്നു ഫവാദ് ചൗധരി. ഈ സ്വപ്നം നടപ്പാക്കാന്‍ കഴിയാത്തതാണ് ഇന്ത്യയെ പരിഹസിക്കാന്‍ ഫവാദ് ചൗധരിയെ പ്രേരിപ്പിച്ചത്.
ഒരു മാസത്തോളം സമയമെടുത്താണ് ചന്ദ്രയാന്‍-3 ചന്ദ്രനിലെത്തിച്ചേരുക. ഓഗസ്റ്റ് 23-ന് ചന്ദ്രയാന്‍-3 ചന്ദ്രനിലെത്തിച്ചേരുമെന്ന് കരുതുന്നു. ഇതിനെയാണ് ഇത്രയും സമയമെടുത്ത് എന്തിന് ചന്ദ്രനെകാണാന്‍ പോകുന്നു എന്ന രീതിയില്‍ ഒരു ശാസ്ത്രമന്ത്രിയായിരുന്ന വ്യക്തി പരിഹാസം തൊടുത്തുവിട്ടത്. 2022-ല്‍ പാകിസ്താന്‍ ആദ്യമായി മനുഷ്യനെ ചന്ദ്രനിലേക്ക് അയക്കുമെന്ന് 2019-ല്‍ അന്നത്തെ ശാസ്ത്രം, സാങ്കേതികവിദ്യ മന്ത്രിയായിരുന്ന ഫവാദ് ചൗധരി പ്രഖ്യാപിച്ചിരുന്നു. ഇതൊന്നും നടപ്പാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല. ഇതിലുള്ള നിരാശയും ഈ പരിഹാസത്തിലുണ്ടെന്ന് പറയുന്നു.
ഇന്ത്യയുടെ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആര്‍ഒ നടത്തിയ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-3 നെക്കുറിച്ചുള്ള ടെലിവിഷന്‍ അവതാരകയുടെ ചോദ്യത്തിനായിരുന്നു ഫവാദ് ചൗധരിയുടെ ഈ വിചിത്രമായ ഉത്തരം. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി.
ചന്ദ്രയാൻ-3 യുടെ വിക്ഷേപണം വിജയകരമായതിന് തൊട്ടുപിന്നാലെയാണ് ഫവാദ് ചൗധരിയുടെ വീഡിയോ പുറത്ത് വന്നത്. ഈദുള്‍ ഫിത്തറിനോട് അടുത്ത ദിനങ്ങളിലായിരുന്നു ചന്ദ്രയാന്‍-3യുടെ വിക്ഷേപണം. അതിനാല്‍ തന്നെ ചന്ദ്രനെ കാണാൻ എന്ന ചൗധരിയുടെ പ്രസ്താവന വളരെ വേഗം വൈറലാകുകയായിരുന്നു.
ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയകരമായാല്‍ ബഹിരാകാശത്ത് അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയ യുഎസ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പം നാലാമതായി ഇന്ത്യ സ്ഥാനം പിടിക്കും. ചന്ദ്രോപരിതലത്തില്‍ പര്യവേക്ഷണ പേടകം സോഫ്ട് ലാൻഡിംഗ് നടത്തിയാലേ ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയത്തിലെത്തൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: