ന്യൂദല്‍ഹി: ചരിത്രപരമായ നീക്കത്തില്‍ രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖര്‍ നാലു വനിതാ പാര്‍ലമെന്റ് അംഗങ്ങളെ ഉപാധ്യക്ഷന്മാരുടെ പാനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു. പി.ടി. ഉഷ, എസ്.ഫാങ്നോണ്‍ കൊന്യാക്, ഡോ.ഫൗസിയ ഖാന്‍, സുലത ദിയോ എന്നിവരെയാണ് ഉപാധ്യക്ഷന്മാരുടെ പാനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്.പാനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട എല്ലാ വനിതാ അംഗങ്ങളും ആദ്യമായി പാര്‍ലമെന്റ് അംഗങ്ങള്‍ ആയവരാണ് . നാഗാലാന്‍ഡില്‍ നിന്ന് രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് എസ് ഫാങ്നോണ്‍ കൊന്യാക്.
വര്‍ഷ കാല സമ്മേളനത്തിന് മുമ്പ് പുനസംഘടിപ്പിച്ച പാനലില്‍ ആകെ എട്ട് പേരുകളാണുള്ളത്, അതില്‍ പകുതിയും സ്ത്രീകളാണ്. ഉപരിസഭയുടെ ചരിത്രത്തില്‍ ഇത് ആദ്യമായാണ് ഉപാധ്യക്ഷന്മാരുടെ പാനലില്‍ വനിതാ അംഗങ്ങള്‍ക്ക് തുല്യ പ്രാതിനിധ്യം നല്‍കുന്നത്.
മറ്റൊരു ശ്രദ്ധേയമായ സംഭവവികാസത്തില്‍, രാജ്യസഭാ ചെയര്‍ പൂര്‍ണ്ണമായും ഡിജിറ്റലായി മാറി. സഭയിലെ ബിസിനസ്സ് നടത്തിപ്പ്, ഹാജര്‍, സംസാരിക്കുന്ന അംഗങ്ങളുടെ വിശദാംശങ്ങള്‍, മറ്റ് പ്രസക്തമായ വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി രാജ്യസഭാ ചെയര്‍ ഇലക്ട്രോണിക് ടാബ്ലെറ്റുകള്‍ ഉപയോഗിക്കും.
മേല്‍പ്പറഞ്ഞ വനിതാ അംഗങ്ങളെ കൂടാതെ വി വിജയസായി റെഡ്ഡി, ഘനശ്യാം തിവാരി, ഡോ എല്‍ ഹനുമന്തയ്യ, സ്രുഖേന്ദു ശേഖര്‍ റേ എന്നിവരെയും ഉപാധ്യക്ഷന്മാരുടെ പാനലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: