ന്യൂദല്‍ഹി: രാജ്യസഭാ അധ്യക്ഷ സ്ഥാനം പൂര്‍ണ്ണമായും ഡിജിറ്റലായി. സഭാ നടപടികള്‍, സഭയിലെ ഹാജര്‍, സംസാരിക്കുന്ന അംഗങ്ങളുടെ വിശദാംശങ്ങള്‍, മറ്റ് പ്രസക്തമായ വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി രാജ്യസഭാ അധ്യക്ഷന്‍ ഇലക്ട്രോണിക് ടാബ്ലെറ്റുകള് ഉപയോഗിക്കും.
പേപ്പര്‍ലെസ് സംവിധാനം കൊണ്ടുവരുന്നതിനായി ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ബജറ്റ് സമ്മേളനത്തിലെ നടപടിക്രമങ്ങള്‍ നടത്താന്‍ രാജ്യസഭാ ചെയര്മാന് ജഗ്ദീപ് ധന്‍ഖര്‍ ഐ-പാഡ് ഉപയോഗിച്ചിരുന്നു. ഇന്ന് ആരംഭിച്ച മണ്‍സൂണ്‍ സമ്മേളനത്തിലാണ് അദേഹം ടാബ്ലെറ്റുകള് ഉപയോഗിച്ചു തുടങ്ങിയത്. രാജ്യസഭ പൂര്‍ണ്ണമായും ഡിജിറ്റലായതിനാല്‍, ആര്‍എസ് സെക്രട്ടേറിയറ്റിലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരുമായി ഒരു മണിക്കൂര്‍ നീണ്ട പ്രത്യേക മീറ്റിംഗുകള്‍ നടത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ കടലാസ് രഹിത പാര്‍ലമെന്റിനായി തയ്യാറെടുക്കാന്‍ ഏപ്രിലില്‍ രാജ്യസഭാ ചെയര്മാന് തന്റെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരം ‘സാങ്കേതികവിദ്യാധിഷ്ഠിതവും കടലാസ് രഹിതവും’ ആകാന്‍ പോകുന്നതിനാല്‍, രാജ്യസഭാ സെക്രട്ടേറിയറ്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ദന്‍ഖര്‍ ഏപ്രിലില്‍ വിപുലമായ യോഗം നടത്തുകയും ഇടക്കാലത്തേക്ക് സ്വയം നൈപുണ്യമുണ്ടാക്കാന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: