റാന്നി: ഏഴോലിയില്‍ ഇറച്ചികോഴിഫാംതകര്ത്ത് വന്യജീവികള്‍. ഏഴോലി നഗരൂര്‍ കിഴക്കേതില്‍ ബിജുവിന്റെ ഉടമസ്ഥതയിലുള്ള കോഴി ഫാമില്‍ വളര്‍ത്തിയിരുന്ന ആയിരത്തോളം കോഴികളെയാണ് വന്യജീവികളിപ്പെട്ട ജന്തുക്കള്‍ ഫാമില്‍ കയറി കടിച്ച് കൊന്നത്.
ചൊവ്വാഴ്ച രാത്രി കമ്പി വലയില്‍ സുരക്ഷിതമായ കൂടിന്റെ വശങ്ങള് തര്‍ത്ത് വിള്ളല്‍ ഉണ്ടാക്കിയാണ് ജന്തുക്കള്‍ അകത്ത് കടന്നിരിക്കുന്നത്. ഒന്നരക്കിലോ തൂക്കം വരുന്ന കോഴികളെ കൊന്ന് ചോര കുടിക്കുകയായിരുന്നു. ഏകദേശം ഒന്നര ലക്ഷം രൂപ നഷ്ടം ഉണ്ടായിട്ടുണ്ടന്നാണ് കര്‍ഷകനായ ഉടമസ്ഥന് പറയുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് വലിയ കാലായില്‍ എബ്രാഹാമിന്റെ ഒന്‍പത് ആടുകളെ വന്യജീവികള്‍ കൊന്നിരുന്നു. കൂടാതെ മറ്റോരു വീട്ടിലെ, കോട്ടേത്ത് ജോബിയുടെ മുയലുകളെ കൂട് തകര്‍ത്തു കൊന്നിരുന്നു. വന്യജീവികളുടെ നിരന്തരശല്യം കാരണം കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടവും ഭയപ്പാടും കാരണം ജനജീവിതം ബുദ്ധിമുട്ടായതിനാല്‍ ജനപ്രതിനിധി കളുടെയും, ഉദ്യോഗസ്ഥരുടെയും ഭാഗത്തുന്ന് അടിയന്തിര നടപടി വേണമെന്നാണ്നാട്ടു കാരുടെ ആവിശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: