ന്യൂദല്‍ഹി: ബിഡിജെഎസ് അദ്ധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി. നദ്ദ, കേരള പ്രഭാരി പ്രകാശ് ജാവ്ദേക്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. എന്‍ഡിഎ ഘടകകക്ഷികളുടെ യോഗത്തില്‍ പങ്കെടുത്തതിന് ശേഷമാണ് അദ്ദേഹം ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയത്. കേരളത്തിലെ എന്‍ഡിഎ വിപുലപ്പെടുത്തുവാനും പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കേണ്ട മേഖലകളേക്കുറിച്ചുമാണ് ചര്‍ച്ച നടന്നത്.
കേരളത്തിലെ റബ്ബര്‍, നാളീകേര കര്‍ഷകര്‍ക്ക് ആശ്വാസമേകുന്ന പ്രത്യേക പാക്കേജ് അനുവദിക്കണമെന്നുള്ള നിവേദനം അദ്ദേഹം കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന് നല്കി. ബിഡിജെഎസ് സംസ്ഥാന ട്രഷറര്‍ അനിരുദ്ധ് കാര്‍ത്തികേയനും തുഷാറിനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: