മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ നടപടിക്രമങ്ങള്‍ ആരംഭിക്കുമ്പോള്‍ തുടങ്ങുന്ന വന്ദേമാതരം ഗാനത്തിനൊപ്പം പാടാന്‍ വിസമ്മതം പ്രകടിപ്പിച്ച് സമാജ് വാദി എംഎല്‍എ അബു അസ്മി. “വന്ദേമാതരത്തെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ എനിക്ക് അത് വായിക്കാനോ പാടാനോ കഴിയില്ല. കാരണം എന്റെ മതം പറയുന്നത് അള്ളായുടെ മുന്നില്‍ അല്ലാതെ മറ്റൊന്നിന്റെയും മുന്നില്‍ തല കുനിയ്ക്കേണ്ടെന്നാണ്.” -അബു അസ്മി പറയുന്നു.
ഇതോടെ മഹാരാഷ്ട്ര നിയമസഭയില്‍ ബിജെപി-ശിവസേന എംഎല്‍എമാര്‍ ബഹളം വെച്ചതോടെ 10 മിനിറ്റ് നേരത്തേക്ക് നിയമസഭ നീട്ടിവെച്ചു. പിന്നീട് ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തില്‍ വീണ്ടും അസ്മി വന്ദേമാതര പ്രശ്നം എടുത്തിട്ടു. ഔറംഗബാദില്‍ വര്‍ഗ്ഗീയലഹള നടക്കുമ്പോള്‍ ബൈക്കില്‍ എത്തിയ മൂന്ന് യുവാക്കള്‍ വന്ദേ മാതരം പാടാന്‍ മുസ്ലിങ്ങളെ നിര്‍ബന്ധിച്ചു. പക്ഷെ ഞങ്ങല്ക്ക് അത് ഉച്ചരിക്കാനോ പാടാനോ കഴിയില്ല. ഞങ്ങള്‍ അമ്മയുടെ മുന്പില് പോലും തലകുനിക്കാറില്ല. ഞങ്ങളുടെ മതം അത് അനുവദിക്കുന്നില്ല.
ഇതോടെ അസ്മി മാപ്പ് പറയണമെന്നായി ബിജെപി, ശിവസേന അംഗങ്ങള്‍. എന്നാല്‍ ഇത് കാര്യമാക്കാതെ അസ്മി പ്രസംഗം തുടര്‍ന്നതോടെ പ്രതിഷേധവും ഉച്ചത്തിലായി. ഇതോടെ സ്പീക്കര്‍ രാഹുല്‍ നര്‍വേകര്‍ 10 മിനിറ്റ് നേരത്തേക്ക് സഭ നീട്ടിവെച്ചു.
പിന്നീട് സഭ ചേര്‍ന്നപ്പോള്‍ അസ്മിയുടെ പ്രസ്താവന നിര്‍ഭാഗ്യകരമാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. കോടിക്കണക്കിന് ഇന്ത്യക്കാര്‍ വന്ദേമാതരത്തെ ബഹുമാനിക്കുന്നു. അബു അസ്മിയുടെ പ്രസ്താവന ശരിയല്ല. സ്വന്തം അമ്മയുടെ മുന്പില് തല കുനിയ്ക്കേണ്ട എന്ന് ലോകത്തിലെ ഒരു മതവും പറയില്ല. അസ്മിജി, താങ്കളുടെ മതവും അങ്ങിനെ പറയില്ല. – ഫഡ്നാവിസ് പറഞ്ഞു.
വന്ദേമാതരം ഒരു മതഗാനമല്ല. അത് ദേശീയ ഗാനമാണ്. ഭരണഘടന അംഗീകരിച്ചതാണ്. കോടിക്കണക്കിന് ഇന്ത്യക്കാരുടെ വികാരം വ്രണപ്പെടുത്തരുതെന്നാണ് അസ്മിയോട് എനിക്ക് പറയാനുള്ളത്. താങ്കള്‍ക്ക് താങ്കളുടെ കാര്യങ്ങള്‍ പറയാം. പക്ഷെ വന്ദേമാതരത്തെ അതിലേക്ക് വലിച്ചിഴയ്ക്കേണ്ടതില്ല. എന്തായാലും ഈ സഭയുടെ നടപടിക്രമങ്ങള്‍ വന്ദേമാതരം പാടാതെ തുടങ്ങാന്‍ കഴിയില്ല. ഫഡ്നാവിസ് പറഞ്ഞുനിര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: