കാസര്‍കോട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര് ഷികാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ മഹാസമ്പര്‍ക്കം നടന്നു.ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളകുട്ടിയുടെ നേതൃത്വത്തിലാണ് കാസര്‍കോട് നഗരത്തില്‍ സമ്പര്‍ക്കം നടത്തിയത്.
നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളുടെ വിവരങ്ങള്‍ അടങ്ങിയ ബ്രോഷര്‍ നഗരത്തിലെ ഓട്ടോ തൊഴിലാളികള്‍, പൊതുജനങ്ങള്‍, വിവിധ കടകളില്‍ കയറി ഉടമയ്ക്കും ജീവനക്കാര്‍ക്കും നല്കി. ബിജെപി ജില്ലാ പ്ര സിഡന്റ് രവീശതന്ത്രി കുണ്ടാ ര്‍, സെക്രട്ടറി ഉമ കടപ്പുറം, സംസ്ഥാന കൗണ്‍സില്‍ അം ഗം സവിത ടീച്ചര്‍, എസ്സി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സമ്പത് കുമാര്‍, ബിജെപി കാസര്‍കോട്മണ്ഡലം പ്രസിഡന്റ് പ്രമീള മജല്‍, ജന.സെക്രട്ടറി സുകുമാര്‍ കുദ്രേപാടി, മഹിളാമോര്‍ച്ച ജില്ലാ ഖജാ ന്‍ജി വീണ അരുണ്‍ഷെട്ടി തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: