Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മത്തിന്റെ തത്വശാസ്ത്രത്തെ ജീവിതത്തിലേക്ക് പകര്‍ത്തുക

മധുരം മധുരം എന്നു ചൊല്ലിക്കൊണ്ടിരിക്കുകയും അതിന്റെ സ്വരൂപത്തെയും സ്വാദിനെയും പറ്റി ആലങ്കാരികമായി വര്‍ണ്ണിച്ചുകൊണ്ടിരിക്കുകയും മാത്രം ചെയ്താല്‍ വായ് മധുരിക്കുകയോ, വയറു നിറയുകയോ ചെയ്യുകയില്ല. അതിന്റെ സ്വാദ് ആസ്വദിക്കാനും ഫലം നേടാനുമുള്ള ഒരേ മാര്‍ഗ്ഗം വര്‍ണ്ണിച്ചു കൊണ്ടിരുന്ന പദാര്‍ത്ഥം ഭക്ഷിക്കുകയും ദഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. യാതൊന്നിനെ ധാരണം ചെയ്യുന്നുവോ അതിനാണ് ധര്‍മ്മം എന്ന് പറയുന്നത്. കഥകളും പ്രഭാഷണങ്ങളും കേള്‍ക്കുകയും പറയുകയും ചെയ്തതുകൊണ്ട് ആ ആവശ്യം നിറവേറുകയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2023, 04:48 pm IST
inSamskriti

ദേവന്മാരുടെ പൂജാഅര്‍ച്ചനകള്‍ക്കു വേണ്ടി പഞ്ചോപചാരം, ഷോഡശോപചാരം എന്നീ നാമങ്ങളില്‍ അറിയപ്പെടുന്ന കര്‍മ്മകാണ്ഡങ്ങളും, ക്രിയാകൃത്യങ്ങളും ഭക്തജനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനു പ്രതിഫലമായി അവര്‍ക്ക് കിട്ടിയതെന്തെന്ന് അവര്‍ക്കേ പറയാനാവൂ. എന്നാല്‍ മുമ്പ് പറഞ്ഞ സാധനകള്‍ തീര്‍ച്ചയായും വിശ്വാസപൂര്‍വ്വം നവധാഭക്തിയായി അനുഷ്ഠിക്കുവാനും അതുമൂലം പ്രത്യക്ഷവും അപ്രത്യക്ഷവുമായ രൂപത്തില്‍ അന്തസ്സാര്‍ന്ന നേട്ടങ്ങള്‍ സ്വാഭാവികമായി ലഭിച്ചുവോ എന്ന് നോക്കുവാനും സാധിക്കും.

രാജവീഥിയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് വഴി തെറ്റുകയില്ല. കുറുക്കുവഴി ചാടി പ്രയത്‌നമൊന്നും കൂടാതെ ഉടനടി വളരെ ഏറെ നേടാനുള്ള ആവര്‍ത്തിയുള്ളവരാണ് വഴി തെറ്റി അലയുന്നത്. കുഴഞ്ഞ മനഃസ്ഥിതിയില്‍ പെട്ടെന്ന് ഇന്ദ്രനെപ്പോലുള്ള പ്രൗഢിയും കുബേരനെപ്പോലുള്ള വൈഭവവും എവിടെ നിന്നെങ്കിലും കൈക്കലാക്കി കൊണ്ടുവരാനുള്ള മനോവൃത്തിയാണ് ആളുകളെ സംഭ്രാന്തരാക്കുന്നത്. ഇങ്ങനെ ഉള്ള അളുകള്‍ സാധനയിലൂടെ സിദ്ധി എന്ന സിദ്ധാന്തത്തെ കളങ്കപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുകയാണ് പതിവ്.

ഒമ്പതു ഗുണങ്ങളെ പ്രതിനിധീകരിക്കുന്ന ഒമ്പതു നൂലുകള്‍ ചേര്‍ന്ന യജ്ഞോപവീതം (പൂണൂല്‍) ധരിക്കുന്നതുകൊണ്ട് സൂചിപ്പിക്കുന്നത്, പ്രപഞ്ചഭൂതങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ട രക്തം, മാംസം, അസ്ഥി എന്നിങ്ങനെ ഉള്ള പദാര്‍ത്ഥങ്ങള്‍ കൂട്ടി ഇണക്കി ഉണ്ടാക്കപ്പെട്ട ഈ മാനവ ശരീരത്തെ നവരത്‌നഹാരത്തില്‍ സുശോഭിതമാക്കണമെങ്കില്‍, ആ ഒമ്പത് ഗുണങ്ങളെ ചിന്തയിലും സ്വഭാവത്തിലും പെരുമാറ്റത്തിലും അതായത് ഗുണത്തിലും കര്‍മ്മത്തിലും സ്വഭാവത്തിലും ആഴത്തില്‍ ഉള്‍ക്കൊള്ളിക്കാന്‍ ശുഷ്‌കാന്തിയോടെ പ്രയത്‌നിക്കണം എന്നാണ്.

ഈ കായാകല്പത്തിനുവേണ്ടി പുറമെയുള്ള വൈദ്യനെ ആശ്രയിക്കേണ്ട ആവശ്യമില്ല. ച്യവന മഹര്‍ഷിക്കു പുനര്‍യൗവ്വനം ലഭിച്ചതുപോലെയുള്ള യോഗമാണിത്. ഇതിന് അശ്വനികുമാരന്മാരുടെ അനുഗ്രഹം ഒട്ടും തന്നെ പ്രതീക്ഷിക്കേണ്ടതില്ല. സമഗ്രമായ ഉദാത്തീകരണത്തിന്റെ, മൃഗത്തിനെ ദേവതയാക്കുന്ന മഹത്തായ നേട്ടമാണിത്. ഇത് ഒരു കാലത്ത് ‘ദ്വിജത്വം’ രണ്ടാം ജന്മം എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഇതില്‍ ആകൃതിയല്ല, പ്രകൃതിയാണ് മാറുന്നത്.  

മനുഷ്യന്‍ ഏതു സ്ഥിതിയില്‍ കഴിഞ്ഞാലും അവന് ആ മേഖലയില്‍ ശ്രേഷ്ഠത അനായാസം ലഭിക്കും. വിഭിന്ന വര്‍ഗങ്ങളും, മതങ്ങളും, മതവിഭാഗങ്ങളും ധര്‍മ്മധാരണയെ പലപല സംഖ്യകളിലായിട്ടാണ് കണക്കു കൂട്ടിയിരിക്കുന്നത്. അതിന്റെ സ്വരൂപവും പ്രയോഗവും താന്താങ്ങളുടെ വിശ്വാസപ്രകാരം പ്രതിപാദിക്കുകയും ഉപദേശിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ഇന്നത്തെ സ്ഥിതിയില്‍ പല യിടത്തു  നിന്നു കറന്നെടുത്ത പാല്‍ സമ്മിശ്രണം ചെയ്ത് ഒരേ മത്തു കൊണ്ട് കടഞ്ഞ് ഒരേ രൂപത്തിലും ഒരേ പേരിലുമുള്ള വെണ്ണ എടുക്കുന്നതിന്റെ പ്രയോജനത്വവും ആവശ്യവും മനസ്സിലാക്കിയിരിക്കേ, മേല്പറഞ്ഞ ഒമ്പത് രത്‌നങ്ങള്‍ പതിച്ച മാല സര്‍വ്വപ്രിയവും സര്‍വ്വരാലും അംഗീകൃതവുമായ ആഭരണമായി കരുതാം.

മധുരം മധുരം എന്നു ചൊല്ലിക്കൊണ്ടിരിക്കുകയും അതിന്റെ സ്വരൂപത്തെയും സ്വാദിനെയും പറ്റി ആലങ്കാരികമായി വര്‍ണ്ണിച്ചുകൊണ്ടിരിക്കുകയും മാത്രം ചെയ്താല്‍ വായ് മധുരിക്കുകയോ, വയറു നിറയുകയോ ചെയ്യുകയില്ല. അതിന്റെ സ്വാദ് ആസ്വദിക്കാനും ഫലം നേടാനുമുള്ള ഒരേ മാര്‍ഗ്ഗം വര്‍ണ്ണിച്ചു കൊണ്ടിരുന്ന പദാര്‍ത്ഥം ഭക്ഷിക്കുകയും ദഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. യാതൊന്നിനെ ധാരണം ചെയ്യുന്നുവോ അതിനാണ് ധര്‍മ്മം എന്ന് പറയുന്നത്. കഥകളും പ്രഭാഷണങ്ങളും കേള്‍ക്കുകയും പറയുകയും ചെയ്തുകൊണ്ട് ആ ആവശ്യം നിറവേറുകയില്ല. യാതൊരു പ്രക്രിയയുടെ മാഹാത്മ്യത്തെപറ്റി പറഞ്ഞുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുന്നുവോ അത് പ്രായോഗികത്വത്തിലേക്ക് പകര്‍ത്തിയെങ്കിലേ കാര്യം നടക്കൂ. വ്യായാമം ചെയ്യാതെ ആര്‍ക്കെങ്കിലും ഗുസ്തിക്കാരന്‍ ആകാന്‍ കഴിയുമോ? ഇതുപോലെ ധര്‍മ്മത്തിന്റെ തത്വശാസ്ത്രത്തെ പ്രായോഗിക ജീവിതത്തിലേക്ക് പകര്‍ത്തുകയല്ലാതെ മറ്റു പോംവഴി ഇല്ല.

Tags: lifeഗായത്രി പരിവാര്‍Hindu Dharmaആത്മീയത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

കേരളം ഗുണ്ടകളുടെ സ്വർഗ്ഗമായി മാറാൻ അനുവദിക്കില്ല ; കുറ്റവാളികളോട് ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും രമേശ് ചെന്നിത്തല

തേയിലത്തോട്ടം തൊഴിലാളിയെ കടുവ ആക്രമിച്ചു കൊന്ന് തിന്നു ; ദാരുണ സംഭവം ഗൂഡല്ലൂരില്‍ 

വാരഫലം: ആഗസ്ത് 10 മുതല്‍ 16 വരെ; ഈ നാളുകാര്‍ക്ക് ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും, ധനവും ഐശ്വര്യവും കൂടിവരും

എന്റെ സ്വന്തം പെങ്ങളാണ് , ഈ ചേട്ടൻ കൂടെത്തന്നെ കാണും ; ആ മകനെ തിരികെ കൊണ്ടുവരാൻ ഏതറ്റം വരെയും ഞാൻ പോകും ; സുരേഷ് ഗോപി

സി.ബി. ഷിബു: ചെറിയ ദ്വീപിലെ വലിയ കലാകാരന്‍

മലപ്പുറത്ത് നിന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ കേസ്: മുഖ്യപ്രതി ഹാരിസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

വന്ദേമാതരം ആലപിക്കാൻ ഉത്തരവിടുന്നു, സവർക്കറെ പുകഴ്‌ത്തുന്ന ചോദ്യമുണ്ടാക്കുന്നു ; എല്ലാത്തിലും ആർ എസ് എസ് സ്വാധീനമാണെന്ന് ആര്യ രാജേന്ദ്രൻ

മഹാഭാരതത്തിന്റെ മനസ്സിലൂടെ -5: കാലത്തിന്റെ കേളികള്‍

‘വന്ദേമാതരം മുഴുവൻ ആലപിക്കണമെന്ന നിർദേശം ചീഫ് സെക്രട്ടറിക്ക് നൽകിയിട്ടില്ല’; ലോക്ഭവൻ

വായന: ജീവിത സമസ്യകളുടെ നിര്‍വചനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.