കുപ്വാര: ജമ്മു കശ്മീരിലെ കുപ്വാരയില് സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനില്‍ രണ്ട് ഭീകരരെ വധിച്ചതായി ഇന്ത്യന്‍ സൈന്യം അറിയിച്ചു.
ഇന്ത്യന്‍ ആര്‍മി, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബിഎസ്എഫ്), ജമ്മു കശ്മീര്‍ പോലീസ് എന്നിവ ഉള്‍പ്പെടുന്ന സംയുക്ത ഓപ്പറേഷന് കുപ്വാരയിലെ മച്ചല്‍ സെക്ടറിലെ എല്‍ഒസിയില്‍ ആരംഭിച്ചതായി ഇന്ത്യന്‍ ആര്‍മിയുടെ ചിനാര്‍ കോര്‍പ്സ് അറിയിച്ചു. സംയുക്ത ഓപ്പറേഷില്‍ കുപ്വാരയില് ഭീകരവാദികളെ വധിക്കുകയും നാലു എകെ റൈഫിള്സ ആറു ഹാന്‍ഡ് ഗ്രനേഡുകള്‍ ഉള്‍പ്പെടെയുള്ള വസ്തുകള്‍ പിടിച്ചെടുക്കുകയും ചെയ്തുവെന്ന് ഇന്ത്യന്‍ സൈന്യം ട്വീറ്റ് ചെയ്തു.
ചൊവ്വാഴ്ച രാവിലെ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ സ്പെഷ്യല്‍ ഫോഴ്സ്, രാഷ്ട്രീയ റൈഫിള്‍സ്, ജമ്മു കശ്മീര്‍ പോലീസ് എന്നിവരും മറ്റ് സേനകളും ഉള്‍പ്പെട്ട സംയുക്ത ഓപ്പറേഷന് പൂഞ്ചിലെ സിന്ധാര മേഖലയിലാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: