തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടില്‍ അങ്ങേയറ്റം സന്തോഷം എന്ന് പറഞ്ഞത് നാക്കുപിഴ ആണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. വൈകാരികമായ നിമിഷത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ നാക്കുപിഴയാണ്. അതിനെ ഇങ്ങനെ ക്രൂശിക്കേണ്ടതുണ്ടോയെന്ന് സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഈ വിഷയം ആഘോഷിക്കുന്നവര്‍ ആലോചിക്കണമെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.
”കോണ്‍ഗ്രസിന്റെയും ഐക്യജനാധിപത്യ മുന്നണിയുടെയും നെടുംതൂണായ നേതാവ്, ജനങ്ങളെ ഒപ്പം നിര്‍ത്തി, 24 മണിക്കൂറും അക്ഷരാര്‍ത്ഥത്തില്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാടിയ ഒരു നേതാവ്, ജനങ്ങളില്‍ നിന്നും വേര്‍പിരിയുന്നത് അങ്ങേയറ്റത്തെ സന്തോഷത്തോടു കൂടിയാണ്…’ എന്നായിരുന്നു കെസി വേണു ഗോപാലിന്റെ പ്രതികരണം തുടങ്ങിയത്. അടുത്തുനിന്ന കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ളവര്‍ ദുഃഖം എന്ന് തിരുത്തിയിരുന്നു. വേണുഗോപാലിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനത്തിന് ഇടയാക്കിയതോടെ ആണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.
സമാനതകളില്ലാത്ത ഒരു നേതാവാണ് ഉമ്മന്‍ ചാണ്ടി. ഞങ്ങളുടെയെല്ലാം മനസ്സില്‍ അദ്ദേഹം ഒരു നേതാവ് മാത്രമല്ല വഴികാട്ടിയും ഗൂരുവും അതിലേറെ അഭിമാനസ്തംഭമായി നില്ക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വിയോഗം ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍പ്പിക്കുന്നവരില്‍ ഒരാളാണ് ഞാനും. അങ്ങനെയുള്ള എന്നില്‍ നിന്നും ഉണ്ടായ നാക്കുപിഴയ ഈ രീതിയില്‍ ആഘോഷിക്കണമോയെന്ന് അത് ചെയ്യുന്ന ആളുകള്‍ തീരുമാനിക്കട്ടേയെന്നും കെസി വേണുഗോപാല്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: