മുംബൈ : പ്രതിപക്ഷ സഖ്യത്തിന് ‘ ഇന്ത്യ’ എന്ന് പേരിട്ടതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് ബിജെപി. രാജ്യത്തിന്റെ പേര് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രതിപക്ഷം ഉപയോഗപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി നല്‍കിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ബിജെപി നേതാവ് അശുതോഷ് ദുബെയാണ് ഇലക്ഷന് കമ്മിഷനെ സമീപിച്ചത്.
കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ നടന്ന യോഗത്തില്‍ ബിജെപി നേതൃത്വം നല്കുന്ന എന്‍ഡിഎ സഖ്യത്തെ നേരിടുന്നതിനായി പ്രതിപക്ഷം ‘INDIA’ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേരില്‍ സഖ്യത്തിന് രൂപം നല്‍കിയിരുന്നു. എന്നാല്‍ രാഷ്ട്രീയ താത്പ്പര്യങ്ങള്‍ക്കായാണ് പേര് നല്‍കിയിട്ടുള്ളത്. പ്രതിപക്ഷത്തിന്റെ ഈ നടപടി രാജ്യത്തിന്റെ അന്തസ്സ് ഹനിക്കുന്നതാണെന്നും ബിജെപി നേതാവ് ആരോപിച്ചു.
രാഷ്ട്രത്തിന്റെ അന്തസ്സിനെ അപമാനിക്കുന്നതിന് തുല്യമാണ് പ്രതിപക്ഷത്തിന്റെ ഈ നടപടി. സഖ്യം ജയിച്ചാല്‍ ‘ഇന്ത്യ’ വിജയിച്ചെന്ന് ആളുകള്‍ പറയും. മറിച്ചായാല്‍ ‘ഇന്ത്യ’ തോറ്റു എന്നും. രാജ്യത്തിന്റെ അന്തസ്സ് നിലനിര്‍ത്തുന്നതിനും ജനാധിപത്യ തത്വങ്ങള്‍ സംരക്ഷിക്കാനും തെരഞ്ഞെടുപ്പ് കമ്മിഷന് വിഷയത്തില്‍ ഇടപെടണം. നടപടി സ്വീകരിക്കണമെന്നും അഷുതോഷിന്റെ പരാതിയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: