ന്യൂദല്‍ഹി: ഒളിമ്പിക്സ് മെഡല്‍ ജേതാവ് ബജ്റംഗ് പുനിയയ്ക്കും ലോക ചാമ്പ്യന്‍ഷിപ്പ് മെഡല്‍ ജേതാവ് വിനേഷ് ഫോഗട്ടിനും ഏഷ്യന്‍ ഗെയിംസിലേക്ക് നേരിട്ട് പ്രവേശനം നല്കാന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അഡ്-ഹോക്ക് കമ്മിറ്റി ചൊവ്വാഴ്ച തീരുമാനിച്ചു.
ദേശീയ ചീഫ് കോച്ചുകളുടെ സമ്മതമില്ലാതെയാണ് ഈ തീരുമാനം. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അഡ്-ഹോക്ക് പാനല്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍, പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ 65 കിലോഗ്രാം, വനിതകളുടെ 53 കിലോഗ്രാം വിഭാഗങ്ങളിലേക്ക് നേരത്തെ തന്നെ തിരഞ്ഞെടുപ്പ് നടത്തിയിരുന്നുവെങ്കിലും മൂന്ന് ഗുസ്തി ശൈലികളില്‍ ഓരോന്നിലും ആറ് ഭാര വിഭാഗങ്ങള്‍ക്കും ട്രയല്‍ നടത്തുമെന്ന് സൂചിപ്പിക്കുന്നു.
സര്‍ക്കുലറില്‍ ബജ്റംഗിനെയും വിനേഷിനെയും പ്രത്യേകമായി പരാമര്‍ശിച്ചിട്ടില്ലെങ്കിലും, രണ്ട് ഗുസ്തിക്കാരെയും ട്രയല്‍സില്‍ നിന്ന് ഒഴിവാക്കിയതായി പാനല്‍ അംഗം അശോക് ഗാര്‍ഗ് സ്ഥിരീകരിച്ചു.സെപതംബര്‍ 23-ന് ചൈനയിലെ ഹാങ്ഷൗവില്‍ ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഗുസ്തി ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള ട്രയല്‍സിന് നാല് ദിവസം മുമ്പാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അഡ്-ഹോക്ക് കമ്മിറ്റി ഈ തീരുമാനമെടുത്തത്.
ഗ്രീക്കോ-റോമന്‍, വനിതകളുടെ ഫ്രീസ്റ്റൈല്‍ ട്രയല്‍സ് ഈ മാസം 22 നും പുരുഷന്മാരുടെ ഫ്രീസ്റ്റൈല്‍ ട്രയല്‍സ് 23 നും ദല്‍ഹിയിലെ ഐജി സ്റ്റേഡിയത്തിലും നടക്കും.
ബജ്റംഗ് പുനിയ ഇപ്പോള്‍ കിര്‍ഗിസ്ഥാനിലെ ഇസിക്-കുലില്‍ പരിശീലനത്തിലാണ്.വിനേഷ് ഫോഗട്ട് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ പരിശീലനം നടതത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: