ഗുരുവായൂര്‍: ശ്രീഗുരുവായൂരപ്പന് ഇന്നലെ പൊന്നിന് കിണ്ടി വഴിപാടായി ലഭിച്ചു. ചെന്നൈ സ്വദേശിനി ബിന്ദു ഗിരിയാണ് 53 ലക്ഷം രൂപ വിലവരുന്ന 770 ഗ്രാം തൂക്കമുള്ള സ്വര്‍ണ കിണ്ടി ഭഗവാന്റെ തിരുനടയില്‍ സമര്‍പ്പിച്ചത്. പുലര്‍ച്ചെ നാലിന് നടന്ന കിണ്ടി സമര്‍പ്പണ ചടങ്ങിന് ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട്, ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന് നമ്പൂതിരിപ്പാട് എന്നിവരും, നൂറുകണക്കിന് ഭക്തജനങ്ങളും സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: