ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം നെന്മിനി ശ്രീബലരാമ ക്ഷേത്രത്തില്‍, കര്‍ക്കടക വാവ് ബലിയിട്ട് ആത്മസായൂജ്യം നേടി, ആയിരങ്ങള്‍ മടങ്ങി. ബലിതര്‍പ്പണത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിരുന്നത്. പുലര്‍ച്ചെ നാലു മണിയോടെ ചടങ്ങുകള്‍ ആരംഭിച്ചു. ദേവസ്വം അധിക ജീവനക്കാരെയും നിയോഗിച്ചിരുന്നു. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എല്‍.എ, ഗുരുവായൂര്‍ ദേവസ്വം മുന്‍ ഭരണസമിതി അംഗങ്ങളായ കെ. ഗോപിനാഥന്, എന്‍. രാജു. കെ. കുഞ്ഞുണ്ണി തുടങ്ങി ആയിരങ്ങളാണ് ക്ഷേത്രത്തിലേക്ക് ബലിതര്‍പ്പണത്തിനെത്തിയത്. സി.പി. സത്യനാരായണന് എളയതിന്റെ കാര്‍മികത്വത്തിലായിരുന്നു ബലിതര്‍പ്പണ ചടങ്ങുകള്‍.
രാമായണ മാസപിറവി ദിനത്തില്‍ ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമവും, ഭഗവത് സേവയും നടന്നു. തന്ത്രി പുലിയന്നൂര്‍ ശങ്കരനാരായണന് നമ്പൂതിരിപ്പാട്, ജയന്തന് നമ്പൂതിരിപ്പാട് എന്നിവര്‍ മുഖ്യകാര്‍മികത്വം നിര്‍വഹിച്ചു. കര്‍ക്കടകവാവു ബലിദിനത്തില്‍ ക്ഷേത്രത്തില്‍ എത്തിയ ഭക്തജനങ്ങള്‍ക്കെല്ലാം ദേവസ്വം പ്രഭാതഭക്ഷണവും നല്കി.
ബലികര്‍മങ്ങള്‍ക്കായി പെരുന്തട്ട ശിവക്ഷേത്രത്തിലേക്ക് ആയിരങ്ങളെത്തി. പിതൃതര്‍പ്പണ കര്‍മ്മാചാര്യന്‍ രാമകൃഷ്ണന് ഇളയിന്റെ മുഖ്യ കാര്‍മ്മികത്തിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടന്നത്. പുലര്‍ച്ചെ നാല് മണിക്ക് ആരംഭിച്ച് തര്‍പ്പണം, കാലത്ത് 9 മണി വരെ നീണ്ടു. അരവിന്ദാക്ഷന് കോങ്ങാട്ടില്‍, വിജയകുമാര്‍ അകമ്പടി, ഇ. രാജു, പി. രാഘവന് നായര്‍, മുരളി മണ്ണുങ്ങല്‍, ടി. ശിവദാസന്‍, ഹരി കൂടത്തിങ്കല്‍, കെ. വിശ്വനാഥന്, ബാബു പെരുന്തട്ട, എം. മുരളി എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: