ന്യൂദല്‍ഹി: മോദി ലോകത്തിന്റെ ഏത് കോണില്‍ പോകുമ്പോഴും എപ്പോഴും മോദിയ്ക്കുള്ളില്‍ തമിഴും തമിഴ്നാടും ഉണ്ട്. കഴിഞ്ഞ ദിവസം ഫ്രാന്‍സ് സന്ദര്‍ശനവേളയിലും മോദിയുടെ തമിഴ് പ്രേമം പുറത്തുവന്നു.
പാരിസില്‍ നടത്തിയ പ്രസംഗത്തിനിടയില്‍ തിരുവള്ളുവരുടെ കൂറ്റന്‍പ്രതിമ ഈ വര്‍ഷം തന്നെ ഫ്രാന്‍സില്‍ ഉയര്‍ത്തുമെന്ന മോദിയുടെ പ്രഖ്യാപനം കേട്ട് ഫ്രാന്‍സിലെ തമിഴരായ ഇന്ത്യക്കാര്‍ക്ക് ആഹ്ളാദമടക്കാനായില്ല. തിരുക്കുറള്‍ എന്ന സുപ്രസിദ്ധ തമിഴ് കാവ്യം രചിച്ച കവിയും ചിന്തകനുമാണ് തിരുവള്ളുവര്‍. സദാചാരം, രാഷ്ട്രീയ-ധനപ്രശ്നങ്ങള്‍, പ്രണയം തുടങ്ങി നിരവധി വിഷയങ്ങളെ പരാമര്‍ശിക്കുന്ന രണ്ടുവരിക്കവിതകളുടെ സമാഹാരമാണ് തിരുക്കുറള്‍. തിരുവള്ളുവരുടെ കൂറ്റന്‍പ്രതിമ ഈ വര്‍ഷം തന്നെ സെര്‍ഗി പ്രിഫെക്ചറില്‍ ഉയര്‍ത്തുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ എത്തിയ ഉടന്‍ അവിടെയുള്ള ഇന്ത്യക്കാരെ അഭിസംബോധന ചെയ്യവേയായിരുന്നു മോദിയുടെ ഈ പ്രഖ്യാപനം.
“ഈയിടെ ടെന്നീസിലെ ഇതിഹാസമായ റോജര്‍ ഫെഡററെ വിംബിള്‍ഡന്‍ തന്നെ തലൈവ എന്ന് വാഴ്ത്തിയ സംഭവവും മോദി സൂചിപ്പിച്ചു. നേതാവ് എന്നതിനുള്ള തമിഴ് വാക്കാണ് തലൈവ.- മോദി പറഞ്ഞു. ലോകത്തിലെ ഏറ്റവും പഴയ ഭാഷയായ തമിഴ് ഇന്ത്യന്‍ ഭാഷയാണെന്നതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും മോദി പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും സുദീര്‍ഘമായ കരഘോഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: