മല്ലപ്പള്ളി: രാമായണം ത്രിഗുണങ്ങളുടെ സമന്വയമാണെന്ന് അഖില ഭാരത സന്യാസി സഭ സെക്രട്ടറി സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി. കേരള ഹിന്ദുമത പാഠശാലാ അധ്യാപക പരിഷത്തിന്റെ സംസ്ഥാന തല രാമായണ മാസാചരണ പരിപാടി മല്ലപ്പള്ളി തിരുമാലിട മഹാദേവ ക്ഷേത്രത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സൂര്യവംശവും, വാനരവംശവും, രാക്ഷസ വംശവും ഇതിന്റെ പ്രതീകമാണ്. ദശരഥന്റെ മൂന്നു ഭാര്യമാരും ഇതിനുദാഹരണമാണ്. മനുഷ്യ മനസ്സിന്റെ ശുദ്ധീകരണമാണ് ആത്യന്തികമായി രാമായണ പഠനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്വാമിനി പറഞ്ഞു. തിരുമാലിട ഹൈന്ദവ സേവാസംഘം പ്രസിഡന്റ് എസ്.മനോജ് അധ്യക്ഷനായി. മതപാഠശാലാ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി. കെ. രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.
ജനറല്‍ സെക്രട്ടറി കുടമാളൂര്‍ രാധാകൃഷ്ണന്, ദക്ഷിണമേഖലാ സംഘടനാ സെക്രട്ടറി പി.ഐ. കൃഷ്ണന്‍കുട്ടി പൊന്‍കുന്നം, സെക്രട്ടറി ശ്രീലേഖ ആര്. അടൂര്‍, പ്രസന്നകുമാര്‍, തിരുമാലിട ഹൈന്ദവ സേവാ സംഘം രക്ഷാധികാരി പി.വി. പ്രസാദ്, ജനറല്‍ സെക്രട്ടറി റിട്ട. ക്യാപ്റ്റന്‍ സി.എസ്. പിള്ള, മനോജ് തുടങ്ങിയവര്‍ സംസാരിച്ചു. പ്ലസ്ടൂ, എസ്എസ്എല്‍സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: