Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആത്മവിചാരമുണര്‍ത്തുന്ന അമാവാസ്യോപാസന

പൗരാണികകാലം മുതല്‍ ഹൈന്ദവര്‍ അമാവാസി വ്രതമെടുത്ത് പൂര്‍വപിതാക്കള്‍ക്ക് ബലിയര്‍പ്പിച്ചിരുന്നു. ഭാഗീരഥമഹാരാജന്‍ അദ്ദേഹത്തിന്റെ വംശപരമ്പരയില്‍ പെട്ട പിതൃക്കളുടെ മോക്ഷത്തിനായി കഠിനതപം ചെയ്ത്, ആകാശഗംഗയെ ഭൂമിയിലേക്കാനായിച്ചു. തങ്ങളുടെ പിതൃമോക്ഷത്തിനായി പിന്‍ഗാമികള്‍ ഏതറ്റംവരെ പോകുമെന്ന് മഹാഭാരതം ചൂണ്ടിക്കാണിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2023, 02:06 am IST
inSamskriti

അംബികാദേവി കൊട്ടേക്കാട്ട്

ആത്മജ്ഞാനത്തിന്റെ ഉറവിടമായ ഭാരതഖണ്ഡത്തില്‍ പുരാതനകാലത്ത് എല്ലാവരും  നിഷ്ഠയോടെ അനുഷ്ഠിച്ചിരുന്നതാണ് അമാവാസ്യോപാസന. പിതൃബലിക്ക് വിശേഷപ്പെട്ട ദിവസമാണ് അമാവാസി.

പ്രിയപ്പെട്ടവരുടെ ദേഹവിയോഗദുഃഖം മനസ്സിനെ പിടിവിടാതെ പിന്‍തുടര്‍ന്നുകൊണ്ടേയിരിക്കും. പല കാരണങ്ങളെകൊണ്ടും കാലഗതി പൂകിയവരോട്, അവര്‍ ജീവിച്ചിരുന്നപ്പോള്‍ പലപ്പോഴും നീതികാണിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. മടക്കമില്ലാത്ത ലോകത്തേക്ക് പോയവരുടെ ആത്മശാന്തിക്കായി പിതൃപൂജകളല്ലാതെ മറ്റൊരു മാര്‍ഗവുമില്ല. മനസ്സിലെ വേവലാതിയും, പൂര്‍വികരോടുള്ള കടമ നിറവേറ്റാന്‍ കഴിയാത്ത നീറ്റലും പാപചിന്തയുമെല്ലാം ഒരു നുള്ള് എള്ളും പൂവും ജലവും ശ്രദ്ധയോടെ സമര്‍പ്പിച്ചാല്‍ കെട്ടടങ്ങും. അശാന്തമായ മനസ്സാകട്ടെ വലിയൊരു ദൗത്യം ചെയ്തു എന്ന് ചാരിതാര്‍ത്ഥ്യമടയുന്നു. മാംസചക്ഷുസ്സുകൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കിലും തങ്ങള്‍ ചെയ്ത ബലി കര്‍മ്മങ്ങളാല്‍ പിതൃക്കള്‍ക്ക് ഊര്‍ദ്ധ്വലോകപ്രാപ്തിയും ആത്മശാന്തിയും ലഭിച്ചിട്ടുണ്ടാകുമെന്നും പിതൃശാപങ്ങള്‍ മാറി അവരുടെ അനുഗ്രഹത്താല്‍ ജീവിതസൗഖ്യങ്ങള്‍ അനായാസം കൈവരിക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. മാത്രമല്ല, ഈ പവിത്രകര്‍മ്മങ്ങള്‍ മനഃശുദ്ധീകരണത്തിനും, ആത്മീയഉന്നതിക്കും സഹായകവുമാകുന്നു. മരണാനന്തരം പരലോകമുണ്ടെന്നും അവിടെ, ജീവിച്ചിരിക്കുമ്പോള്‍ ചെയ്ത ശുഭാശുഭ കര്‍മ്മങ്ങളുടെ സ്വഭാവമനുസരിച്ച്, ഗുണദോഷസമ്മിശ്രഫലങ്ങള്‍ ഭൂജിക്കേണ്ടിവരുമെന്നുള്ള ചിന്ത മനുഷ്യനെ നേരായമാര്‍ഗത്തിലൂടെ സഞ്ചരിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഒരുനാള്‍ നമ്മളും ഈ ഭൂമി ഉപേക്ഷിച്ചു പോകേണ്ടവരാണെന്ന ബോധം ഉള്ളിലെപ്പോഴുമുണ്ടാകണം. പരദ്രോഹചിന്തയില്ലാതെ പുലരുന്നവര്‍ക്ക് ഏതു വൈതരണിയും മറികടക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല. ജീവന്റെ ഗതി ധര്‍മ്മാധര്‍മ്മങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.

ഭൗതികദേഹം മണ്ണോടു ചേരുമ്പോള്‍ ഭൂമിയോടുള്ള ബന്ധം അവസാനിക്കുമെങ്കിലും ജീവാത്മാവിന് പരലോക പ്രാപ്തിയും മോക്ഷവും ലഭിക്കേണ്ടതുണ്ട്. അതിനായി പരേതന്റെ വംശപരമ്പരയില്‍ പെട്ടവര്‍ പിതൃബലി അനുഷ്ഠിക്കണം. നേത്രഗോചരമല്ലെങ്കിലും ഊഷ്മളമായ ഒരാത്മ ബന്ധം പിതൃക്കളോട് നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ഈ പുണ്യകര്‍മ്മങ്ങള്‍ നമുക്കു തുണയാകുന്നു. അവരുടെ സാമീപ്യം അനുഭവവേദ്യമാകുന്ന പലസന്ദര്‍ഭങ്ങളും നമ്മുടെ ജീവിതത്തിലൂടെ കടന്നുപോകാറുണ്ടല്ലോ.

പിതൃബലി  ഇതിഹാസങ്ങളില്‍

പൗരാണികകാലം മുതല്‍ ഹൈന്ദവര്‍ അമാവാസി വ്രതമെടുത്ത് പൂര്‍വപിതാക്കള്‍ക്ക് ബലിയര്‍പ്പിച്ചിരുന്നു. ഭാഗീരഥമഹാരാജന്‍ അദ്ദേഹത്തിന്റെ വംശപരമ്പരയില്‍ പെട്ട പിതൃക്കളുടെ മോക്ഷത്തിനായി കഠിനതപം ചെയ്ത്, ആകാശഗംഗയെ ഭൂമിയിലേക്കാനായിച്ചു. തങ്ങളുടെ പിതൃമോക്ഷത്തിനായി പിന്‍ഗാമികള്‍ ഏതറ്റംവരെ പോകുമെന്ന് മഹാഭാരതം ചൂണ്ടിക്കാണിക്കുന്നു. പിതൃബലിയെപ്പറ്റി രാമായണത്തിലും പറയുന്നുണ്ട്. വിശ്വാമിത്രമഹര്‍ഷി അമാവാസി തോറും പിതൃ പ്രീത്യര്‍ത്ഥം നടത്തിയിരുന്ന ബലിയജ്ഞങ്ങള്‍ മുടക്കിയിരുന്ന നിശാചരന്മാരെ അമര്‍ച്ച ചെയ്യുന്നതിന് അയോദ്ധ്യാപതി, ദശരഥമഹാരാജന്റെ നന്ദനന്മാരായ രാമലക്ഷ്മണന്മാരെ

കൂട്ടിക്കൊണ്ടു പോകുന്നുണ്ട്. രാമചന്ദ്രപ്രഭുവും പിതാവിന്റെ ഊര്‍ദ്ധ്വലോക പ്രാപ്തിക്കായി പിതൃകര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്നു. നമ്മുടെ സംസ്‌കാരത്തിന്റെ അവിഭാജ്യ ഘടകംതന്നെയാണ് പിതൃയജ്ഞങ്ങള്‍.

പുഴകളെല്ലാം  ഗംഗയാകുന്ന നാള്‍

പിതൃകര്‍മ്മങ്ങള്‍ക്കായി കേരളത്തില്‍ ചില ക്ഷേത്രങ്ങളും സ്ഥലങ്ങളും പണ്ടേ പ്രസിദ്ധമാണ്. തിരുവല്ലം പരശുരാമക്ഷേത്രം, നിളാതീരത്തുള്ള നാവാമുകുന്ദക്ഷേത്രം ത്രിമൂര്‍ത്തി സാന്നിദ്ധ്യമുള്ള തിരുനെല്ലി പെരുമാള്‍ക്ഷേത്രം എന്നിവ അവയില്‍ ചിലതാണ്. പാപനാശിനിയിലും, പമ്പയാറിലും, ആലുവാപ്പുഴയിലും എല്ലാം പിതൃമോക്ഷാര്‍ത്ഥം  ഉദകക്രിയകള്‍ ചെയ്യുന്നുണ്ട്. ദക്ഷിണഭാരതത്തില്‍ രാമേശ്വരം മുതല്‍ ഉത്തരേന്ത്യയില്‍ വാരാണസി തുടങ്ങിയ പുണ്യ തീര്‍ത്ഥങ്ങളിലും ആബാലവൃദ്ധം അനുഷ്ഠിക്കുന്ന ഈ കര്‍മ്മം, ഹൈന്ദവ ആചാരങ്ങളില്‍പരമപ്രാധാനമാകുന്നു.

കര്‍ക്കടകവാവിന് സ്വഗൃഹത്തിലും, തുലാമാസത്തിലെ കറുത്തവാവിന് സമുദ്ര തീരത്തും, മഹാശിവരാത്രിക്കാലത്ത് പുഴകളിലും ബലികര്‍മ്മങ്ങള്‍ ചെയ്യുന്നത് ഉത്തമമാണെന്നൊരു വിശ്വാസം നിലവിലുണ്ട്. ഈ പുണ്യദിനങ്ങളില്‍ തങ്ങളുടെ പിതൃക്കളെയോര്‍ക്കാത്ത ഒരുഹിന്ദുവും ഉണ്ടാവില്ല. ആ സ്മരണകളും അവര്‍ക്കുള്ള സായൂജ്യപൂജകളാകുന്നു. അവരുടെ സദ്പ്രവൃത്തികള്‍ മാത്രം ചിന്തിച്ച് അവരെ കര്‍മ്മവിപാകത്തില്‍ നിന്നും മുക്തരാക്കേണ്ടതാണ്.

ശിവരാത്രിനാളില്‍ ശിവക്ഷേത്രത്തില്‍ ജനങ്ങള്‍ പ്രാര്‍ത്ഥനാനിര്‍ഭരമായ മനസ്സോടെ ഉറക്കമൊഴിഞ്ഞ് പിതൃമോക്ഷത്തിനായി ശിവ പഞ്ചാക്ഷരി ജപിച്ച്, പുഴയില്‍ മുങ്ങി തിലോദകകര്‍മ്മങ്ങള്‍ ചെയ്യുന്നു. ദീപാവലി ആഘോഷം നടക്കുമ്പോഴും അമാവാസിയില്‍ സമുദ്ര തീരത്ത് പിതൃബലിയര്‍പ്പിക്കുവാന്‍ വ്രതംനോറ്റ് ജനങ്ങളെത്തുന്നു. വേദേതിഹാസങ്ങള്‍ ഇഴുകിച്ചേര്‍ന്ന ഭാരതഭൂവിലെ എല്ലാ പുഴകളും സമുദ്രങ്ങളും പിതൃമോക്ഷാര്‍ത്ഥം ഗംഗയാകുന്ന പുണ്യദിനമാണ് കര്‍ക്കടക അമാവാസി. മനുഷ്യ ശരീരത്തിന്റെ ഒരംശം ഭാഗീരഥിയില്‍ പതിക്കുകയാണെങ്കില്‍ പിന്നെ ആ ജീവാത്മാവിന് ജനനമരണപുനരാവൃത്തിയുണ്ടാവുകയില്ലെന്നാണ് പുരാണമതം. അത്ര മഹാത്മ്യമുള്ള മാന്ദാകിനിയില്‍ ബലിതര്‍പ്പണങ്ങള്‍ ചെയ്യുന്നത് അവനവനും പിതൃക്കള്‍ക്കും ഒരു പോലെ പുണ്യദായകമാണ്.

പിതൃസായൂജ്യത്തിനായി അനുഷ്ഠിക്കുന്ന കര്‍മ്മങ്ങളെല്ലാം അനന്തരതലമുറയെ പുഷ്ടിപ്പെടുത്തുന്നു. സനാതനധര്‍മ്മത്തിലെ ആചാരാ നുഷ്ഠാനങ്ങളെല്ലാം തന്നെ മനുഷ്യ പുരോഗതിക്കും, നിലനില്പ്പിനും, സൗഖ്യത്തിനും വേണ്ടി നിഷ്‌ക്കര്‍ഷിച്ചിട്ടുള്ളതാകുന്നു. ആര്‍ഷഭാരത സംസ്‌കാരത്തിലെ വൈവിദ്ധ്യമാര്‍ന്ന ആചാരങ്ങള്‍, ആധുനിക സംസ്‌കാരത്തിന്റെ കുത്തൊഴുക്കില്‍ മണ്ണടിയാതെ സംരക്ഷിക്കാന്‍ ഓരോ ഹൈന്ദവനും സര്‍വാത്മനാ ശ്രദ്ധയോടെ വസിക്കണം. സനാതന ധര്‍മ്മത്തിലെ മഹത്തായ ആചാരങ്ങളെല്ലാം ആചന്ദ്രതാരം നിലനില്‍ക്കട്ടെ.

Tags: ഐഎസ്keralaബലിതര്‍പ്പണംകര്‍ക്കിടക വാവ്ബലി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.