ഗുരുവായൂര്‍: കര്‍ക്കിടക മാസത്തിന്റെ പ്രാധാന്യവും, ആചാര വിശേഷങ്ങളുമായും പുരാതന നായര്‍ തറവാട്ടു കൂട്ടായ്മയുടെ നേതൃത്വത്തില്‍ പെരുന്തട്ട ശിവക്ഷേത്ര പരിസരത്ത് നടവഴിയില്‍ ഒരുക്കിവെച്ച പത്തിലകളുടെയും ദശപുഷ്ങ്ങളുടെയും പ്രദര്‍ശനവും വിതരണവും ശ്രദ്ധേയമായി.
കര്‍ക്കിടക മാസത്തിലെ ഓരോ വിശേഷങ്ങളും രാമായണ മാസത്തിലെ മുപ്പട്ട് വെള്ളിയാഴ്ച്ച, ഔഷധസേവ, വാവുബലിതര്‍പ്പണം, കര്‍ക്കിടകഞ്ഞി, ഭക്ഷണരീതി എന്നിവ സമഗ്രമായി പ്രതിപാദിക്കുന്ന കര്‍ക്കിടകത്തിലെ നാട്ടറിവുകള്‍ എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശന കര്‍മവും നടന്നു. കൂട്ടായ്മ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പെരുന്തട്ട ക്ഷേത്ര മാതൃസമിതിയുടെ സഹകരണത്തോടെ സംക്രാന്തി ദിനമായ ഇന്നലെ, തറവാട്ട് കൂട്ടായ്മ വനിതാ പ്രസിഡണ്ട് ടി. ദാക്ഷായണിയമ്മ അധ്യക്ഷത വഹിച്ച കര്‍ക്കിടകത്തിലെ നാട്ടറിവുകള്‍, ഗുരുവായൂര്‍ ക്ഷേത്രം കീഴ്ശാന്തിയും, അതിരുദ്രയജ്ഞാചാര്യനുമായ കിഴിയേടം രാമന് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്ത്തകന് ജനു ഗുരുവായൂര്‍, പെരുന്തട്ട ശിവക്ഷേത്രസമിതി പ്രസി. കോങ്ങാട്ടില്‍ അരവിന്ദാഷമേനോന് പുസ്തകം നല്കി പ്രകാശനം ചെയ്തു. ബാലന് വാറണാട്ട് ആമുഖപ്രസംഗവും നടത്തി.
കൂട്ടായ്മ പ്രസി. കെ.ടി. ശിവരാമന് നായര്‍ കര്‍ക്കിടകത്തിന്റെ പ്രാധാന്യങ്ങളെ കുറിച്ചും, അഡ്വ. രവി ചങ്കത്ത് ദിന പ്രാധാന്യവും, സെക്രട്ടറി അനില്‍ കല്ലാറ്റ് പത്തിലദശപുഷ വിശേഷങ്ങളെ കുറിച്ചും സംസാരിച്ചു. താള്, തകര, ചേന, ചേമ്പ്, പയര്‍, മത്തന്‍, കുമ്പളം, കൊടിതുവ, നെയ്യുറുണ്ണി, തഴുതാമ എന്നീ ഇലകളും, കറുക, മുക്കുറ്റി, തിരുതാളി, പൂവ്വാംകുറുന്നില, കയ്യുണ്ണി, നിലപ്പന, ഉഴിഞ്ഞ, മുയല് ചെവിയന്‍, വിഷ്ണുക്രാന്തി, ചെറൂള എന്നീ ദശപുഷ്പങ്ങളും പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് അവ വിതരണവും നടത്തി. ഉഷാ അച്ചുതന്, സരള മുള്ളത്ത്, രാധാ ശിവരാമന്, നിര്‍മല നായകത്ത്, ശ്രീധരന് മാമ്പുഴ, മുരളി അകമ്പടി, രവി വട്ടരങ്ങത്ത്, മുരളി മുള്ളത്ത്, രാമകൃഷ്ണന് ഇളയത്, കോമളം നേശ്യാര്‍ എന്നിവര്‍ സംസാരിച്ചു. വന്നവര്‍ക്കെല്ലാം കൈപ്പുസ്തകവും, പൂജിച്ച പായസവും വിതരണം ചെയ്തു. കൂട്ടായ്മയുടെ വനിതാ അംഗങ്ങളായ കാര്‍ത്തിക കോമത്ത്, രാധാമണി ചാത്തനാത്ത്, കെ. തങ്കമണിയമ്മ, ഉദയ ശ്രീധരന്, ബാബു വീട്ടീലായില്, സേതു കരിപ്പോട്ട്, മുരളി മണ്ണൂങ്ങല്‍, കെ. വിശ്വനാഥന്, ഹരിദാസ് മാമ്പുഴ, പ്രീത മുരളി, കൊച്ചമ്മുഅമ്മ അകമ്പടി എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: