ലോസ് ആഞ്ചലസ്: ഹോളിവുഡ് തിരക്കഥാകൃത്തുക്കള്‍ പണിമുടക്ക് തുടങ്ങി രണ്ട് മാസത്തിലേറെയായി. കഴിഞ്ഞ ദിവസം ആയിരക്കണക്കിന് ചലച്ചിത്ര-ടെലിവിഷന്‍ അഭിനേതാക്കള്‍ കൂടി അവരോടൊപ്പം പണിമുടക്കില്‍ പങ്കു ചേര്‍ന്നു.
ന്യായമായ വേതനം, മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ആവശ്യപ്പെട്ടാണ് പണിമുടക്ക്. ഒട്ടുമിക്ക സിനിമകളുടെയും ടിവി ഷോകളുടെയും ചിത്രീകരണം നിന്നു. ഹോളിവുഡിലെ എഴുത്തുകാരും അഭിനേതാക്കളും ഒരേ സമയം പണിമുടക്കുന്നത് 1960 ന് ശേഷം ആദ്യമായാണ്.
സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡ് – 160,000 സിനിമാ പ്രവര്‍ത്തകരെ പ്രതിനിധീകരിക്കുന്ന അമേരിക്കന്‍ ഫെഡറേഷന് ഓഫ് ടെലിവിഷന്‍ ആന്‍ഡ് റേഡിയോ ആര്‍ട്ടിസ്റ്റ് പണിമുടക്കിന് ആഹ്വാനം ചെയ്തത് സിനിമ മേഖലയെ സത്ംഭിപ്പിച്ചിരിക്കുകയാണ്. സമരാഹ്വാനത്തെ തുടര്‍ന്ന് മാറ്റ് ഡാമണ്, എമിലി ബ്ലണ്ട്, സിലിയന്‍ മര്‍ഫി എന്നിവരുള്‍പ്പെടെയുള്ള സിനിമാ താരങ്ങള്‍ ലണ്ടനില്‍ അവരുടെ സിനിമ ഓപ്പണ്‍ഹൈമറിന്റെ പ്രീമിയര്‍ ഷോയില്‍ നിന്ന് വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: