ചെറുതുരുത്തി: വാഴക്കോട് കാട്ടാനയെ കൊന്ന് കഴിച്ച് മൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. മരണകാരണം ഷോക്കേറ്റാണെന്ന മൊഴി പൂര്‍ണമായും വിശ്വസിക്കാനാകില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.
ദിവസങ്ങള്‍ക്ക് മുമ്പ് കൊല ചെയ്യപ്പെട്ട ആനയുടെ കൊമ്പ് വില്ക്കാന് ശ്രമിക്കുന്നതിനിടെ, എറണാകുളം പട്ടിമറ്റത്ത് നിന്നും പിടിയിലായ താമരച്ചാലില്‍ അഖില്‍ മോഹനന് (38) നല്കിയ മൊഴിയിലാണ് ആന ഷോക്കേറ്റാണ് മരിച്ചതെന്ന് പറയുന്നത്. ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ സംഭവ സ്ഥലത്ത് നിന്നും ഷോക്കേല്‍പ്പിക്കാന്‍ ഉപയോഗിച്ച കമ്പിയടക്കമുള്ള വസ്തുക്കള്‍ കണ്ടെടുത്തിരുന്നു. എന്നാല്‍ ഒളിവില്‍ കഴിയുന്ന പ്രതി റോയിയെ പിടികൂടിയാല്‍ മാത്രമെ എങ്ങിനെയാണ് കൃത്യം നടത്തിയതെന്ന് അറിയാന്‍ കഴിയു. സംഭവവുമായി ബന്ധപ്പെട്ട് എട്ടോളം പേര് നേരിട്ട് കൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
ആനയുടെ ജഡത്തില്‍ നിന്ന് എടുത്ത സാമ്പിളുകളും, കുഴിച്ച് മൂടിയ സ്ഥലത്തെ മണ്ണുമടക്കം ലാബുകളില്‍ പരിശോധിച്ച് ഉറപ്പുവരുത്തിയിട്ട് മാത്രമെ ആനയുടെ മരണകാരണത്തെ കുറിച്ച് ഉറപ്പ് പറയാന്‍ കഴിയു എന്ന് തൃശൂര്‍ ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. കെ.ജി. അശോകന് പറഞ്ഞു. ചെറിയ രീതിയിലുള്ള ഷോക്കുകള്‍ക്ക് ആനയെ കൊലപ്പെടുത്താന്‍ കഴിയില്ല. മാത്രമല്ല ഇത്തരം കാര്യങ്ങള്‍ മുന്‍കൂട്ടി കാണാനുള്ള തിരിച്ചറിവ് ജീവികള്‍ക്ക് കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ തന്നെ ആദ്യത്തെ സംഭവമെന്ന നിലയില്‍ അതിന്റെ എല്ലാ ഗൗരവവും ഉള്‍ക്കൊണ്ടുള്ള അന്വേഷണമാണ് നടക്കുകയെന്നും ഇതിനെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും സസൂക്ഷ്മം നിരീക്ഷിച്ച് പഠനവിധേയമാക്കി ഭാവിയില്‍ ഇതുപോലുള്ള അന്വേഷണങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയില്‍ സൂക്ഷിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: