Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രൂപയെ അന്താരാഷ്‌ട്ര കറന്‍സിയാക്കാന്‍ മോഹിച്ച് മോദി…ഈ യാത്രയില്‍ ഇന്ത്യ പ്രതീക്ഷയുടെ വഴിയിലാണ്

രൂപയെ അന്താരാഷ്‌ട്ര കറന്‍സിയായി മാറ്റുക എന്നത് പ്രധാനമന്ത്രി മോദിയുടെ എക്കാലത്തെയും സ്വപ്നമാണ്. ഡോളര്‍ പോലെ എവിടെയും കൊടുക്കാവുന്ന എവിടെയും സ്വീകരിക്കാവുന്ന ഒരു കറന്‍സിയായി രൂപയെ മാറ്റുക. വെല്ലുവിളിയാണ്. പക്ഷെ ആ വെല്ലുവിളിയില്‍ കുറെ ദൂരം ഇന്ത്യ മുന്നേറിക്കഴിഞ്ഞു. പക്ഷെ കടമ്പകളും വലുതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2023, 06:26 pm IST
inBusiness

മുംബൈ: രൂപയെ അന്താരാഷ്‌ട്ര കറന്‍സിയായി മാറ്റുക എന്നത് പ്രധാനമന്ത്രി മോദിയുടെ എക്കാലത്തെയും സ്വപ്നമാണ്. ഡോളര്‍ പോലെ എവിടെയും കൊടുക്കാവുന്ന എവിടെയും സ്വീകരിക്കാവുന്ന ഒരു കറന്‍സിയായി രൂപയെ മാറ്റുക. വെല്ലുവിളിയാണ്. പക്ഷെ ആ വെല്ലുവിളിയില്‍ കുറെ ദൂരം ഇന്ത്യ മുന്നേറിക്കഴിഞ്ഞു. പക്ഷെ കടമ്പകളും വലുതാണ്.  

ഇന്ത്യയില്‍ ഒരു ഡസനോളം ബാങ്കുകള്‍ക്ക് 18 രാജ്യങ്ങളുമായി രൂപയില്‍ ഇടപാട് നടത്താന്‍ റിസര്‍വ്വ് ബാങ്ക് അനുവാദം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ബാങ്കുകളെല്ലാം വിദേശ ബാങ്കുകളുമായി ഇടപാടുകള്‍ നടത്താന്‍ വോസ്ട്രോ അക്കൗണ്ടുകള്‍ 2022ലേ ആരംഭിച്ചു കഴിഞ്ഞു. തുറന്നുകഴിഞ്ഞു.  

ഡോളറിന് ബദല്‍ ആയി രൂപ എന്ന ആശയത്തിന് മോദിയെ പ്രേരിപ്പിച്ചത്  യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് റഷ്യയ്‌ക്ക് യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴാണ്. ഡോളറിനെ യുഎസ് ഉപരോധ ആയുധമാക്കി. ഇത് രൂപയെ അന്താരാഷ്‌ട്ര കറന്‍സിയാക്കാനുള്ള സുവര്‍ണ്ണാവസരമായി മോദി കണ്ടു. കാരണം ഇന്ത്യയ്‌ക്ക് റഷ്യയില്‍ നിന്നും വില കുറവില്‍ അസംസ്കൃത എണ്ണയും മറ്റ് ചരക്കുകളും വാങ്ങാന്‍ ഡോളര്‍ ഉപയോഗിക്കാന്‍ കഴിയില്ല. അവിടെ രൂപ ഉപയോഗിക്കാനായാല്‍ അത് വലിയ ഉപകാരമായി. അതുവഴി രൂപയെ ശക്തമായ ഒരു കറന്‍സിയാക്കി മാറ്റാനും കഴിയും. എന്നാല്‍ ഈ ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ല. രഷ്യന്‍ കമ്പനികള്‍ രൂപയെ സ്വീകരിക്കാന്‍ വിമുഖത കാട്ടി. അവര്‍ക്ക് ഡോളറിലോ, യുവാനിലോ, യൂറോയിലോ  പണം മതിയെന്ന് പറഞ്ഞതാണ് ഇന്ത്യയ്‌ക്ക് വിലങ്ങുതടിയായത്. കാരണം ഇന്ത്യന്‍ രൂപ ഇന്ത്യയില്‍ നിന്നുള്ള സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് മാത്രമേ റഷ്യയ്‌ക്ക് ഉപയോഗിക്കാന്‍ കഴിയൂ. റഷ്യയെ സംബന്ധിച്ചിടത്തോളം മറ്റു രാജ്യങ്ങളില്‍ നിന്നും എന്തെങ്കിലും വാങ്ങണമെങ്കില്‍ കൂടുതല്‍ സുഗമമാവുക യുവാനോ, ഡോളറോ, യൂറോയോ കയ്യിലുണ്ടെങ്കിലാണ്.  

റഷ്യയുമായുള്ള ഇടപാടില്‍ തിരിച്ചടി നേരിട്ടെങ്കിലും മോദിയുടെ സ്വപ്നം തുടങ്ങിയിടത്ത് നിന്നും ഏറെ മുന്നേറി. യുഎഇ, സൗദി അറേബ്യ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ രൂപയില്‍ വ്യാപാര ഇടപാടുകള്‍ നടത്താന്‍ രൂപ ഉപയോഗിച്ചു തുടങ്ങി.   ഈ രാജ്യങ്ങളിലെ ബാങ്കുകള്‍ ഇന്ത്യന്‍ രൂപയില്‍ ഇടപാടുകള്‍ നടത്താന്‍  നോസ്ട്രോ അക്കൗണ്ടുകള്‍ തുറന്നുകഴിഞ്ഞു. ഇപ്പോള്‍ ദക്ഷിണ ഏഷ്യയെയെങ്കിലും ഡോളര്‍ മുക്തമാക്കാനാണ് ഇന്ത്യ ഇപ്പോള്‍ ആലോചിക്കുന്നത്.  

ഇന്ത്യന്‍ പ്രധാനമന്ത്രി വിലമതിക്കുന്ന ഒരു വ്യക്തിത്വമായി പല രാജ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞു. യുഎസിലേക്ക് ബൈഡന്‍ ഔദ്യോഗികമായി മോദിയെ ക്ഷണിച്ചതും വൈറ്റ് ഹൗസില്‍ പ്രഭാഷണവും അത്താഴവിരുന്നും സംഘടിപ്പിച്ചതും മോദിയുടെയും പുതിയ ഇന്ത്യയുടെയും കരുത്തിന്റെ പ്രതീകമാണ്. അതുപോലെ ഫ്രാന്‍സ് പ്രസിഡന്‍റ് അവരുടെ രാജ്യത്തിന്റെ ദേശീയ ദിനാഘോഷത്തില്‍ മുഖ്യ അതിഥിയായി മോദിയെ ക്ഷണിച്ചു. ലോകത്ത് പല രാഷ്‌ട്രങ്ങള്‍ക്കും കഴിയാത്ത വില കൊടുത്ത് ഫ്രാന്‍സിന്റെ യുദ്ധവിമാനങ്ങള്‍ വാങ്ങുക എന്നതും മാറുന്ന ഇന്ത്യയുടെ മുഖമാണ്. ദരിദ്രമായ ഇന്ത്യയല്ല, കൂടുതല്‍ സമ്പന്നമായ ഇന്ത്യ. ലോകത്തിലെ ആഗോള ബ്രാന്‍‍ഡുകളില്‍ പലതിന്റെയും തലപ്പത്ത് ചുക്കാന്‍ പിടിക്കുന്നത് ഇന്ത്യയിലെ സിഇഒമാരാണ്. ഗൂഗിള്‍, ആപ്പിള്‍, മൈക്രോസോഫ്റ്റ് എന്നിവ ഇതിലെ തിളങ്ങുന്ന ഉദാഹരണം. ബ്രിട്ടനെ രക്ഷിയ്‌ക്കാന്‍ നിയോഗിക്കപ്പെട്ട പ്രധാനമന്ത്രി വരെ ഇന്ത്യക്കാരനാണ് എന്നതിനര്‍ത്ഥം ലോകരാഷ്‌ട്രങ്ങള്‍ ഇന്ത്യയെയും ഇന്ത്യക്കാരനെയും അവര്‍ക്ക് തുല്യരായി അംഗീകരിച്ചു കഴിഞ്ഞു എന്നര്‍ത്ഥം.  അതുപോലെ രൂപയ്‌ക്കും ആ സ്ഥാനം കിട്ടണം എന്നേ മോദി ആഗ്രഹിച്ചുള്ളൂ. രാജ്യത്തിനും രാജ്യവാസികള്‍ക്കും അഭിമാനകരമായ കാര്യം…ഡോളറിനു ബദലായി ഇന്ത്യന്‍ രൂപയെ പരിഗണിക്കുന്ന സാഹചര്യമാണ് മോദി ആഗ്രഹിക്കുന്നത്. അതത്ര എളുപ്പമാണോ? എളുപ്പമല്ലാത്തത് ചിന്തിക്കുകയും അത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയാണ് മോദി.  

ഡോളറിനു ബദലാകും എന്ന് ഉറപ്പിച്ചാണ് യൂറോ കാല്‍ നൂറ്റാണ്ട് മുന്‍പ് ജനിച്ചത്. പക്ഷെ അത് വേണ്ടത്ര വിജയിച്ചില്ല.  വിവിധ രാജ്യങ്ങള്‍ വിദേശനാണ്യ ശേഖരത്തില്‍ യൂറോയെയും പിന്നീട് ഉള്‍പ്പെടുത്തി. അതുപോലെ ജപ്പാനിലെ യെന്‍, ബ്രിട്ടനിലെ പൗണ്ട് എന്നിവയും അറിയപ്പെടുന്ന അന്താരാഷ്‌ട്ര നാണയങ്ങളാണ്.  

രൂപയെ അന്താരാഷ്‌ട്ര വല്‍ക്കരിക്കുമ്പോള്‍ ഇതുവരെ ഇല്ലാത്താ സ്വതന്ത്രവിനിമയ പദവി(കാപിറ്റല്‍ അക്കൗണ്ട് കണ്‍വെര്‍ട്ടബിലിറ്റി) നല്‍കേണ്ടതുണ്ട്. ഇത് വലിയ വെല്ലുവിളിയുമാണ്. അതുകൊണ്ട് തന്നെയാണ് മെല്ലെപ്പോക്ക് നയമാണ് ഇക്കാര്യത്തില്‍ ഇപ്പോള്‍ നല്ലത് എന്ന വഴിക്ക് കേന്ദ്രസര്‍ക്കാരും ചിന്തിച്ച് തുടങ്ങിയത്. കാരണം രൂപയ്‌ക്ക് സ്വതന്ത്ര വിനിമയ പദവി നല്‍കിയാല്‍ ഇന്ത്യയിലുള്ള സമ്പാദ്യം നിര്‍ബാധം പുറത്തേക്ക് കൊണ്ടുപോകാന്‍ പറ്റും. വിദേശ രാജ്യങ്ങളില്‍ ആ പണം നിക്ഷേപിക്കാനും അവിടെ നിന്നും വായ്‌പ എടുക്കാനും സാധിക്കും. ഇപ്പോള്‍ തന്നെ യുഎഇയില്‍ സമ്പന്നരായ ഇന്ത്യക്കാര്‍ വീടുകള്‍ വാങ്ങിക്കൂട്ടാന്‍ ആഗ്രഹിക്കുന്നത് രൂപ അവിടെ സ്വതന്ത്ര വിനിയമ പദവിയുള്ള കറന്‍സി ആയതുകൊണ്ടാണ്. ഇതില്‍ മറ്റൊരു കുടുക്കുണ്ട്. വിദേശിക്കും തന്റെ സമ്പാദ്യം ഇന്ത്യയില്‍ കൊണ്ടുവന്ന് നിക്ഷേപിക്കാനോ വായ്‌പ നല്‍കാനോ ലാഭമെടുത്ത് കൊണ്ടുപോകാനോ നിര്‍ബാധം സാധിക്കും. ഇതില്‍ പതിയിരിക്കുന്ന ഒട്ടേറെ അപകടങ്ങളെക്കുറിച്ച് താരാപ്പൂര്‍ കമ്മിറ്റി 1997ലും 2006ലും സൂചിപ്പിച്ചിട്ടുണ്ട്. റിസര്‍വ്വ് ബാങ്കും ഈയിടെ ഇക്കാര്യം സൂചിപ്പിച്ചിച്ചിട്ടുണ്ട്.  

രൂപയെ സ്വതന്ത്രവിനിമയത്തിനുള്ള അന്താരാഷ്‌ട്ര കറന്‍സിയാക്കുന്നതിന് മുന്‍പ് പഴയ ഇന്ത്യയില്‍ ഒട്ടേറെ അടിസ്ഥാനമാറ്റങ്ങള്‍ വരുത്തണം. ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍ കുറയ്‌ക്കുക, പണപ്പെരുപ്പനിരക്ക് വികസിതരാജ്യങ്ങളുടെ നിലവാരത്തിലാക്കുക, വിദേശവ്യാപാരം വര്‍ധിപ്പിക്കുക തുടങ്ങി ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്. ബാങ്കുകളിലെ കിട്ടാക്കടം നല്ലതുപോലെ മോദി സര്‍ക്കാര്‍ കുറച്ചു കഴിഞ്ഞു. അങ്ങിനെ കടമ്പകള്‍ ഒന്നൊന്നായി കടക്കാന്‍ ശ്രമം നടക്കുന്നുണ്ട്.  

കുറച്ചുകൂടി സമയമെടുത്ത് ചെയ്തില്ലെങ്കില്‍ രൂപയുടെ സ്വതന്ത്രവിനിമയ പദവി ദുരുപയോഗം ചെയ്യുന്ന ദുഷ്ടശക്തികള്‍ ധാരാളം കടന്നുവരാന്‍ സാധ്യതയുണ്ട്.  വിദേശ ശക്തികള്‍ രൂപയുടെ സ്വതന്ത്ര വിനിമയ പദവി ദുരപയോഗം ചെയ്ത് ഇന്ത്യയെ അവരുടെ കടപ്പത്രങ്ങള്‍ ഇറക്കാനുള്ള വിപണിയാക്കും. കറന്‍സി-വിനിമയ വിപണിയെ ഊഹചക്കച്ചവടത്തിന്റെ വേദിയാക്കി മാറ്റും.  ഇന്ത്യയുടെ ലോകരാഷ്‌ട്രങ്ങളുമായി ആകെയുള്ള വ്യാപാരം 1.2 ട്രില്ല്യണ്‍ ഡോളര്‍ ആണെങ്കില്‍ ഇതിന്റെ വളരെ ചെറിയ ഒരു ശതമാനം മാത്രമാണ് രൂപയില്‍ നടന്നത്. എന്നാല്‍ ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആശങ്കപ്പെടുന്നില്ല. കാരണം ഈ പ്രക്രിയ പഴുതുകളില്ലാത്ത  വിധം ശ്രദ്ധയോടെ സാവധാനത്തില്‍ നടന്നാല്‍ മതിയെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം. 

“രൂപയെ അന്താരാഷ്‌ട്ര നാണയമാക്കുക എന്നത് ഒരു സുദീര്‍ഘ പ്രക്രിയയാണ്. ഏതെങ്കിലും ഒരു ദിവസം ലക്ഷ്യം നേടുന്ന പദ്ധതിയല്ലിത്.”-   റിസര്‍വ്വ് ബാങ്കിന്റെ  ഗവര്‍ണറായ ശക്തികാന്ത ദാസിന്റെ പ്രസ്താവന ഈ സന്ദര്‍ഭത്തില്‍ ഏറെ അര്‍ത്ഥവത്താകുന്നത് മേല്‍പറഞ്ഞ കാരണങ്ങളാലാണ്. രൂപയെ അന്താരാഷ്‌ട്ര നാണയമാക്കി മാറ്റാനുള്ള അസാധ്യമെന്ന് ഇതുവരെ കരുതിയിരുന്ന പ്രക്രിയയ്‌ക്ക് മോദി തുടക്കമിട്ട് കഴിഞ്ഞു. 2025ല്‍ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മാറുമ്പോള്‍ ഈ പ്രക്രിയ താനെ പൂര്‍ത്തിയായിക്കൊള്ളും.  

Tags: UAEറഷ്യനരേന്ദ്രമോദിSaudi ArabiaIndian Rupeeറഷ്യ- ഉക്രൈന്‍ യുദ്ധംവോസ്ട്രോ അക്കൗണ്ടാ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

India

ഇന്ത്യ 10000 കോടി ഡോളര്‍ വിദേശ നിക്ഷേപമെത്തിച്ച് റിസര്‍വ്വ് ബാങ്ക്…എന്നിട്ടും രൂപയുടെ മൂല്യം ഉയരാത്തത് എന്തുകൊണ്ട്?

India

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ വീണ്ടും ശക്തിപ്രാപിക്കുന്നു; ഇതോടെ വിദേശനിക്ഷേപകര്‍ വീണ്ടും ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക്

India

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

പുതിയ വാര്‍ത്തകള്‍

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.