പാലക്കാട്: ദക്ഷിണ റെയില്‍വെയില്‍ അമൃത് പദ്ധതിയുടെ ഭാഗമായി 90 റെയില്‍വെ സ്റ്റേഷനുകള്‍ നവീകരിക്കുന്നു. റെയില്‍വെ സ്റ്റേഷനുകളുടെ സമഗ്രമായ വികസനത്തിനുതകുന്ന മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും. ഇതുവഴി യാത്രക്കാരുടെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുക എന്നതാണ് ലക്ഷ്യം.
ആദ്യഘട്ടത്തില്‍ ആറ് ഡിവിഷനുകൡലായി 15 സ്റ്റേഷനുകളിലാണ് നവീകരണം. 13.88 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാസ്റ്റര്‍ പ്ലാനും തയാറായി. ദീര്‍ഘവീക്ഷണത്തിലൂടെയുള്ള നവീകരണമാണ് സ്റ്റേഷനില്‍ നടപ്പാക്കുന്നത്. റെയില്‍വെ ഭരണവിഭാഗമാണ് പദ്ധതിയുടെ പ്ലാന്‍ സംബന്ധിച്ച് അവസാന രൂപത്തിലെത്തുക. ചെന്നൈ, സേലം, പാലക്കാട്, തിരുവനന്തപുരം, ട്രിച്ചി, മധുരൈ എന്നിവിടങ്ങളിലായി 148 പ്രവര്‍ത്തികള്‍ക്കായി 934 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്.
നിലവിലുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും അതേസമയം റെയില്‍വെ സ്റ്റേഷനുകളുടെ പദവി ഉയര്‍ത്തുകയുമാണ് ലക്ഷ്യം. ഒന്നാംഘട്ടത്തില്‍ നടപ്പാലം, ലിഫ്റ്റ്, എസ്കലേറ്റര്‍, വാഹനങ്ങളുടെ പാര്‍ക്കിങ്, ഉദ്യാനം, ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, പ്ലാറ്റ്ഫോമുകളുടെ നവീകരണം, പ്ലാറ്റ്ഫോമുകളുടെ ഷെല്‍റ്റര്‍, വൈദ്യുതീകരണം, സിസിടിവി സ്ഥാപിക്കല്‍ എന്നിവ ഉള്‍പ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: