വിഴിഞ്ഞം: കിണറിനുളളിൽ ജോലിക്കിടെ മണ്ണടിഞ്ഞ് വീണ് മരിച്ച മഹാരാജന്റെ കുടുംബത്തിന്റെ പേരിലുള്ള ബാങ്ക് വായ്‌പ എഴുതി തള്ളാൻ റവന്യൂ വകുപ്പ് സർക്കാരിനോട് ശുപാർശ ചെയ്യും. ഇതിന്റെ ഭാഗമായി ജില്ലാകളക്ടറുടെ നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡെപ്യൂട്ടി തഹസിൽദാർ ലാൽ വർഗ്ഗീസ് വെങ്ങാനൂർ സർവ്വീസ് സഹകരണ ബാങ്കിലെത്തി വായ്‌പയുടെ വിശാദാംശങ്ങൾ തേടി
.റിപ്പോർട്ട് കിട്ടായാലുടൻ തുടർ നടപടിക്ക് സർക്കാരിന് സമർപ്പിക്കും. കൂടാതെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം ലഭിക്കുന്നതിന് നടപടി സ്വീകരിക്കാൻ ജില്ലാഭരണകൂടം തീരുമാനിച്ചു.
മഹാരാജന്റെ ആകെ സമ്പാദ്യമായ അഞ്ചുസെന്റ് ഭൂമി വീടിന്റെ പൂർത്തികരണത്തിന് 2016ൽ വെങ്ങാനൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും 2. ലക്ഷംരൂപ വായ്‌പ എടുത്തിരുന്നു. തിരിച്ചടയ്‌ക്കാതെ വന്നതോടെ ബാങ്കിൽ നിന്നും 2022 ജനുവരി മാസം പലിശ ഉൾപ്പെടെ 3.37238 രൂപയുടെ നോട്ടീസ് അയച്ചത്. തുടർന്ന് ഫെബ്രുവരി 25ന് ജപ്തി നടപടി സ്വീകരിക്കാൻ ഉത്തരാവായി.വീട് എന്ന സ്വപ്നം നഷ്ടപ്പെടുന്ന ആശങ്കയിൽ മഹാരാജൻ ദുഃഖിതനായിരുന്നു. കടുത്ത സമ്മർദ്ദത്തിനിടയിൽ മക്കളെ പട്ടിണിയ്‌ക്കിടാതെ അപകടം പേറുന്ന കിണർ നിർമ്മാണ തൊഴിലിന് ഇറങ്ങിയതെന്ന് വീട്ടുക്കാർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: