പാലക്കാട്: വാളയാര്‍ പെണ്‍കുട്ടികളുടെ കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസികൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് വാളയാര്‍ നീതി സമരസമിതി സിബിഐ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് റിട്ട. ജസ്റ്റിസ് കമാല്‍ പാഷ ഉദ്ഘാടനം ചെയ്തു.
സമരസമിതി ചെയര്മാന് വിളയോടി വേണുഗോപാല്‍ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി സി.ആര്. നീലകണ്ഠന്, മുന്‍ മന്ത്രി വി.സി. കബീര്‍, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, സഫിയ ഇക്ബാല്‍, രമണന്, ടി.പി. കനകദാസ്, റിയാസ് ഖാലിദ്, കെ. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.
കളക്ടറേറ്റിന് മുന്നില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് സിബിഐ ക്യാമ്പ് ചെയ്യുന്ന റസ്റ്റ് ഹൗസിന് മുന്നില്‍ സമാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: