ന്യൂദല്‍ഹി: ഇന്ത്യയുടെ വ്യവസായ ഉല്പാദനത്തിന്റെ കാര്യത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. ശുഭപ്രതീക്ഷയുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വ്യവസായ ഉല്പാദന സൂചികയില്‍ മെയ് മാസത്തില്‍ 5.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. വ്യാവസായിക ഉല്പാദനത്തില് കഴിഞ്ഞ മൂന്ന് മാസത്തിലെ കൂടിയ നിരക്കാണ് മെയ് മാസത്തില്‍ ഉണ്ടായത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇത് വെറും 4.5 ശതമാനമായിരുന്നു.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (എന്‍എസ്ഒ) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. ഖനന, വൈദ്യുതോല്പാദന മേഖലകളിലുണ്ടായ വളര്‍ച്ചയാണ് ഇന്ത്യയ്ക്ക് വ്യവസായിക ഉല്പാദന സൂചിക ഉയരാന്‍ സഹായകരമായിരിക്കുന്നത്.
32 സാമ്പത്തിക വിദഗ്ധര്‍ മെയ് മാസത്തില്‍ 5 ശതമാനത്തിന്റെ വ്യാവസായിക ഉല്പാദന വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്. ഇവരുടെ പ്രവചനങ്ങളെ കടത്തിവെട്ടുന്നതായിരുന്നു ഇന്ത്യയുടെ വ്യവസായ ഉല്പാദന മേഖലയിലെ പ്രകടനം. ഖനന മേഖലയില്‍ മെയ് മാസത്തില്‍ 6.4 ശതമാനം വളര്‍ച്ചയുണ്ടായി. വൈദ്യുതി ഉല്പാദനം 0.9 ശതമാനത്തോളം ഉയര്‍ന്നു. പ്രാഥമിക ചരക്കിന്റെ ഉല്പാദനം 3.5 ശതമാനം ഉയര്‍ന്നു.
ഉപഭോക്തൃ ഉല്പന്നങ്ങളുടെ ഉല്പാദനത്തില് 1.1 ശതമാനം വളര്‍ച്ചയുണ്ടായി. അടിസ്ഥാന സൗകര്യം, നിര്‍മ്മാണ ചരക്കുകള്‍ എന്നിവയുടെ വളര്‍ച്ച 14 ശതമാനമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: