കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഇതുവരെ അറിവായപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നില്‍.
സംസ്ഥാനത്തുടനീളമുളള മൊത്തം 63,229 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) 42,097 ഗ്രാമപഞ്ചായത്ത് സീറ്റുകള്‍ നേടി. 9,223 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്താണ്. മറ്റുള്ളവയില്‍, ഇടതുമുന്നണി 3,021 സീറ്റുകള്‍ നേടി. കോണ്‍ഗ്രസ് 2,430 സീറ്റുകളും നേടി. ബാക്കിയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ 2,866 സീറ്റുകള്‍ നേടിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കില്‍ പറയുന്നു.
ഗ്രാമപഞ്ചായത്തുകളില്‍ ആകെയുള്ള 3317ല്‍ 2562ഉം തൃണമൂല്‍ കോണ്‍ഗ്രസ് നേടി. 212 ഗ്രാമപഞ്ചായത്തുകളില്‍ ബിജെപി വിജയിച്ചപ്പോള്‍ ഇടതുമുന്നണി 42ലും കോണ്‍ഗ്രസ് 17ലും ഐഎസ്എഫ് എട്ട് ഗ്രാമ പഞ്ചായത്തുകളിലും വിജയിച്ചു.
83 ഗ്രാമപഞ്ചായത്തുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ മറ്റ് പാര്‍ട്ടികള്‍ ലീഡ് ചെയ്യുന്നു. 263 ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ബാക്കി സീറ്റുകളിലെ വോട്ടെണ്ണല്‍ തുടരുകയാണ്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക അക്രമങ്ങളാണ് സംസ്ഥാനത്തുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: