Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിവേകം അവലംബിക്കുക; സ്വയം ഉയരുക

പഠിപ്പുള്ളവരും ഇല്ലാത്തവരും, ബുദ്ധിമാന്മാരും ഭോഷന്മാരും എല്ലാവരും, മമ്പേ പോകുന്നതിനെ അന്ധമായി അനുഗമിക്കുന്ന ആട്ടിന്‍പറ്റങ്ങളെപ്പോലെ പിന്നാലെ ചേര്‍ന്നു നടന്നു ആഴമുള്ള കുഴിയില്‍ വീഴുകയും അപകടം പറ്റി കരഞ്ഞു വിലപിച്ചു മരിക്കുകയും ചെയ്യുന്നു എന്നതാണ് ആശ്ചര്യം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 07:11 pm IST
inSamskriti

യാതൊന്നിനെയാണോ തത്ത്വജ്ഞാനികള്‍ മായ എന്നു പറയുകയും, അതില്‍ നിന്നു രക്ഷപെടണമെന്നു താക്കീതു നല്‍കുകയും ചെയ്തുകൊണ്ടിരുന്നത്, അത് ചുറ്റിത്തിരിക്കുന്ന ഈ വഴികളിലൂടെയുള്ള കറക്കമാണ്. ഭോഷത്തം ഉപേക്ഷിക്കുവാനും ബുദ്ധിയെ അവലംബിക്കുവാനുമുള്ള വിവേകം ഉദിക്കുകയും ഉയരുകയും ചെയ്യാത്തത് ദുര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയാന്‍? ദേവദുര്‍ലഭമായ മനുഷ്യജന്മം ദുഃഖപൂര്‍ണ്ണമായ വിനാശമായി ഭവിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്.  

പഠിപ്പുള്ളവരും ഇല്ലാത്തവരും, ബുദ്ധിമാന്മാരും ഭോഷന്മാരും എല്ലാവരും, മമ്പേ പോകുന്നതിനെ അന്ധമായി അനുഗമിക്കുന്ന ആട്ടിന്‍പറ്റങ്ങളെപ്പോലെ പിന്നാലെ ചേര്‍ന്നു നടന്നു ആഴമുള്ള കുഴിയില്‍ വീഴുകയും അപകടം പറ്റി കരഞ്ഞു വിലപിച്ചു മരിക്കുകയും ചെയ്യുന്നു എന്നതാണ് ആശ്ചര്യം.

ഇനി വരൂ, അല്പം വിവേകം അവലംബിക്കൂ, വിവേകമതികളെപ്പോലെ ചിന്തിച്ചു തുടങ്ങൂ. സ്വയം ഉയരുക, അന്യരെ സമുന്നതാരാക്കുക എന്നീ രണ്ടു പ്രയോജനങ്ങള്‍ക്കായി ഈശ്വരന്‍ നല്‍കിയിരിക്കുന്ന അതി വിലപ്പെട്ട ഈ മനുഷ്യജന്മം സഫലമാക്കാന്‍ വേണ്ടി സ്വന്തം പദ്ധതി തയ്യാറാക്കുകയും സ്വന്തം   ലോകം സ്ഥാപിക്കുകയും വേണം. ചിലന്തി തനിക്കുവേണ്ടി സ്വയം വല നെയ്യുന്നു. ചിലപ്പോള്‍ ഇതൊരു ബന്ധനമായി തോന്നി കരഞ്ഞു വിലപിക്കാറുമുണ്ട്; എന്നാല്‍ യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടുന്ന ഉടന്‍ വല മുഴുവന്‍ വലിച്ചെടുത്ത് ഉണ്ടയാക്കി വിഴുങ്ങുന്നു. അപ്പോള്‍ സകലബന്ധനങ്ങളും അറ്റുപോയതായും ഏതു സ്ഥിതിയില്‍ അനേകം കഷ്ടപ്പാടുകളും യാതനകളും സഹിക്കേണ്ടി വന്നിരുന്നുവോ, അവയെല്ലാം എക്കാലത്തേക്കുമായി സമാപിച്ചതായുമുള്ള അനുഭൂതി ഉളവാകുന്നു.

ശരിക്കും ഇതിനോടു സാദൃശ്യമുള്ള മറ്റൊരു തഥ്യമാണ് മനുഷ്യന്‍ തനിക്കുവേണ്ടി തന്റെ രീതിയിലുള്ള ലോകം തന്റെ കൈകള്‍ കൊണ്ടു നിര്‍മ്മിക്കുന്നു എന്നത്. അങ്ങനെ തീര്‍ത്ത കൂടിനുള്ളില്‍ തന്റെ ജീവിതം ചെലവഴിക്കുന്നു. ഇതില്‍ മറ്റാരും ഇടപെടുന്നില്ല. ലേകത്തിലെ പ്രയാസങ്ങളും സൗകര്യങ്ങളും വെയിലും നിഴലും പോലെ വന്നും പോയും കഴിയുന്നു. ഇവയില്‍ അധികം ശ്രദ്ധിക്കാതെ തനിക്ക് അഭീഷ്ടമായ മാര്‍ഗ്ഗത്തിലൂടെ ഏതൊരു പഥികനും നിരന്തരം സഞ്ചരിക്കാനാവും. ദൃഢമായി മമ്പോട്ടു നീങ്ങുന്നവന്റെ കാലുകളില്‍ വിലങ്ങു വെയ്‌ക്കാനുള്ള ധൈര്യം ആര്‍ക്കുമില്ല. പ്രതികൂല സാഹചര്യങ്ങളുടെ മറ തട്ടി മാറ്റി തനിക്കു അഭീഷ്ടമെന്നു തോന്നിയ കാര്യം സാധിച്ചു എന്നതാണ് നന്മയുടെ ആയാലും തിന്മയുടെ  ആയാലും മാര്‍ഗ്ഗത്തില്‍ അസാമാന്യ വിജയം നേടിയ ഓരോ വ്യക്തിയുടെയും കഥ. മനുഷ്യന്റെ ദൃഢനിശ്ചയപൂര്‍ണ്ണമായ സാഹസത്തിനു മുമ്പില്‍ യാതൊരു തടസ്സത്തിനും നില നില്ക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. അപ്രകാരമുള്ള ധാതു കൊണ്ടാണ് മനുഷ്യന്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. *മനുഷ്യന്‍ സ്വയം തന്റെ ഭാഗ്യനിര്‍മ്മാതാവാണ്* എന്നത് തീര്‍ത്തും പരമാര്‍ത്ഥ വചനമാണ്. അവന്‍ സ്വന്തം കൈകൊണ്ട് കുഴി ഉണ്ടാക്കി അതില്‍ വീഴുന്നു. അവന്‍ ഉദ്ദശിച്ചാല്‍ നിരപ്പായ പടികളുള്ള ഗോപുരങ്ങള്‍ തീര്‍ക്കാനും കഴിയും.

തങ്ങള്‍ അവശരും, ദയനീയരും, അസമര്‍ത്ഥരും, ഭാഗ്യഹീനരും ആണെന്ന ധാരണയില്‍ കഴിയുന്നവര്‍ക്ക് ദുരൂഹമായ പരിതഃസ്ഥിതിയില്‍ തങ്ങളെ വരിഞ്ഞു മുറുക്കിയിരിക്കുകയാണെന്നു അനുഭവപ്പെടുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഉയരാനും ഔന്നത്യത്തിലെത്താനും കഴിവുണ്ടെന്നു വിശ്വസിക്കുന്നവര്‍ക്ക് പ്രാതികൂല്യങ്ങളെ ആനുകൂല്യങ്ങളാക്കി മാറ്റാനും കഴിയുന്നു. ഉയരാന്‍ സഹായിച്ചതിനുള്ള ബഹുമതി ആര്‍ക്കു വേണമെങ്കിലും നല്‍കിക്കൊള്ളൂ, പക്ഷേ ഉയര്‍ത്താനും താഴ്‌ത്താനും സ്വന്തം വ്യക്തിത്വവും പ്രവൃത്തിയുമാണ് ഉത്തരവാദി എന്ന വിശ്വാസമാണ് ഏറ്റവും കൂടുതല്‍ ശരി എന്നതാണ് വാസ്തവം.

ദയനീയാവസ്ഥയില്‍ കഴിയുന്നവരുടെ ഗതിയില്‍ കേവലം കണ്ണുനീര്‍ പൊഴിക്കുന്നത് ശരിയല്ല. അവരെ സഹായിക്കേണ്ടതും മാനവ കര്‍ത്തവ്യമാണ്. എന്നാല്‍ എപ്പോള്‍വരെ അസഹായരെന്നു പറയപ്പെടുന്നവരുടെ മനോബലം ഉയര്‍ത്തുകയും അവരില്‍ പ്രയത്‌നിച്ചു മുമ്പോട്ട് പോകാനുള്ള ദൃഢ സങ്കല്പം ഉണര്‍ത്തുകയും ചെയ്യാതിരിക്കുന്നുവോ, അതുവരെ ഉപരിപ്ലവമായ സഹായം സ്ഥായി ആയ പരിണാമമൊന്നും സൃഷ്ടിക്കുകയില്ലെന്ന കാര്യം വിസ്മരിക്കരുത്. ഉല്‍ക്കടമായ അഭിലാഷത്തിന്റെ ആകര്‍ഷണം വളരെ ശക്തിയാര്‍ന്നതാണ്. അതിന്റെ സഹായത്താല്‍ തീര്‍ച്ചയായും പരോഗമനത്തിനുള്ള മാര്‍ഗ്ഗം തെളിയും. ‘ തന്നെ സ്വയം സഹായിക്കുന്നവരെ മാത്രമേ ഈശ്വരന്‍ സഹായിക്കുകയുള്ളൂ’ എന്ന വചനവും ഓര്‍മ്മയിലിരിക്കണം. പ്രകൃതിയും ദുര്‍ബലന്‍മാരെ സ്വയം മരിക്കാന്‍ ഉപേക്ഷാപൂര്‍വ്വം വിട്ടുകളയുന്നതായിട്ടാണ് കണ്ടു വരുന്നത്. ശാസ്ത്രകര്‍ത്താക്കളും മഹാന്മാരും ഇക്കാര്യം അടിക്കടി പ്രതിപാദിച്ചിട്ടുണ്ട്.

വേദാന്തശാസ്ത്രത്തില്‍ മഹത്വമേറിയ നാല് സൂത്രങ്ങളുണ്ട്.

(1)തത്വമസി.  

(2)അയമാത്മാ ബ്രഹ്മഃ  

(3)പ്രജ്ഞാനം ബ്രഹ്മഃ  

(4)സോളഹം.  

ഇവ നാലിന്റെയും ഒരേ അര്‍ത്ഥം ‘പരിശുദ്ധമായ ജീവാത്മാവു തന്നെയാണ് പരബ്രഹ്മം’ എന്നാണ്. വൈരക്കല്ല് മറ്റൊന്നുമല്ല, കല്‍ക്കരിയുടെ പരിഷ്‌കൃതമായ സ്വരൂപമാണ്. ബാഷ്പീകരിച്ചവെള്ളം തന്നെയാണ് സ്വേദിതജലം. ഇതിന്റെ ശുദ്ധതയിലുള്ള വിശ്വാസം മൂലമാണ് ഇഞ്ചക്ഷനെപ്പോലുള്ള അപകടം സംഭവിക്കാവുന്ന കാര്യത്തിനുപയോഗിക്കുന്നത്. മനുഷ്യന്‍ മറ്റൊന്നുമല്ല, അലഞ്ഞു നടക്കുന്ന ദേവതയാണ്. അവന്‍ തന്റെമേല്‍ പറ്റിപിടിച്ചിരിക്കുന്ന ചെളിയുടെ ആവരണത്തെയും, പരിഭ്രാന്തിയെയും, കഷായകല്‍മഷങ്ങളെയും നീക്കി കളയുകയാണെങ്കില്‍ അവന്റെ മനോമുഗ്‌ദ്ധമായ, അനുപമമായ സൗന്ദര്യം കാണേണ്ടതുതന്നെയാണ്. ഗാന്ധിജിയുടെയും അഷ്ടാവക്രന്റെയും ബാഹ്യവൈരൂപ്യം അവരുടെ ആകര്‍ഷണീയതയിലും, പ്രതിഭയിലും, വിശ്വസനീയതയിലും, സ്വാധീനശക്തിയിലും, അന്തസ്സിലും അല്പംപോലും കുറവു വരുത്തിയില്ല. മനുഷ്യന്റെ അന്തഃകരണത്തിന്റെ സൗന്ദര്യം പ്രകടമാകുമ്പോള്‍ ബാഹ്യസൗന്ദര്യത്തിന്റെ കുറവിനും ഒരു പ്രാധാന്യവും ഇല്ലാതാകുന്നു.

ഗീതാകര്‍ത്താവ് അനേകം ഇടങ്ങളില്‍ ഈ വസ്തുത സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദഹം പറയുന്നുണ്ട് ‘മനുഷ്യന്‍ സ്വയം തന്റെ ശത്രുവും തന്റെ മിത്രവുമാണ്’, ‘ മനസ്സു തന്നെയാണ് ബന്ധനം, അതു തന്നെയാണ് മോക്ഷത്തിനുള്ള ഒരേ ഒരു കാരണവും’, ‘തന്നെ സ്വയം ഉയര്‍ത്തുക, വീഴ്‌ത്തരുത്’  ഈ അഭിവചനങ്ങളില്‍ ആലങ്കാരികമായി ഒന്നുമില്ല. ഈ പ്രതിപാദ്യങ്ങളില്‍ ആദിമുതല്‍ അന്ത്യംവരെ സത്യം മാത്രമാണ് നിറഞ്ഞു കിടക്കുന്നത്. ഒരു മഹാത്മാവ് പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്  ‘മനുഷ്യന്റെ ഒരു പിടിയില്‍ (മുഷ്ടിയില്‍) സ്വര്‍ഗ്ഗവും മറ്റേതില്‍ നരകവുമാണ് ഉള്ളത്. ഇവയില്‍ വച്ച് തനിക്ക് ഇഷ്ടമുള്ളതു തുറന്നെടുക്കാന്‍ അവനു പൂര്‍ണ്ണസ്വാതന്ത്ര്യമുണ്ട്’.

(തുടരും)

Tags: spiritualഗായത്രി പരിവാര്‍ഹിന്ദു ദൈവങ്ങള്‍ഹിന്ദുമതംധ്യാനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.