തിരുവനനന്തപുരം: പിണറായി സര്‍ക്കാറിന്റെ അര്‍ധ അതിവേഗ പാതയായ സില്‍വര്‍ ലൈനിന് പകരം അതിവേഗ റെയില്‍പാതയാണ് വേണ്ടതെന്നു വ്യക്തമാക്കി മെട്രോമാന് ഇ ശ്രീധരന്. കേരളത്തില്‍ അതിവേഗ റെയില്‍പാത വേണം. അത് സംസ്ഥാന സര്‍ക്കാരും കെറെയിലും നിലവില്‍ മുന്നോട്ടു വച്ച സില്‍വര്‍ലൈനല്ല. അതൊരിക്കലും പ്രായോഗികമല്ല. സംസ്ഥാന സര്‍ക്കാര്‍ തയാറെങ്കില്‍ രാഷ്ട്രീയം നോക്കാതെ പദ്ധതിക്കു മുന്നില്‍ നില്ക്കാന് ഞാന്‍ തയാറാണെന്നു ശ്രീധരന് വ്യക്തമാക്കി.
ഒരു ലക്ഷം കോടി രൂപ ചെലവ് വരുന്ന പാതയാണ് അദ്ദേഹം മുന്നോട്ടുവെക്കുന്നത്. ഇതുസംബന്ധിച്ച ശ്രീധരന്റെ കുറിപ്പ് ദല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ വി തോമസ് മുഖേന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലെത്തിയിട്ടുണ്ട്. റെയില്‍വേ പാതക്ക് സമാന്തരമായ അര്‍ധ അതിവേഗ പാതയായ സില്‍വര്‍ ലൈന്‍ പ്രായോഗികമല്ലെന്ന് ശ്രീധരന് പറയുന്നു. തുരങ്കപാതയും ആകാശ പാതയും ചേര്‍ന്ന പദ്ധതിയാണ് കേരളത്തിന് വേണ്ടത്. തന്റെ പദ്ധതി പ്രകാരം കുറഞ്ഞ രീതിയില്‍ ഭൂമി ഏറ്റെടുത്താല്‍ മതിയെന്നും അദ്ദേഹം പറയുന്നു. ശ്രീധരന്റെ അതിവേഗ പാത പൂര്‍ത്തിയായാല്‍ തിരുവനന്തപുരത്തുനിന്ന് ഒരു മണിക്കൂര്‍ എട്ടു മിനിറ്റ് കൊണ്ട് കണ്ണൂരിലെത്താം. സംസ്ഥാന സര്‍ക്കാര്‍ തയ്യാറെങ്കില്‍ രാഷ്ട്രീയം നോക്കാതെ പദ്ധതി നടത്തിപ്പ് ഏറ്റെടുക്കാന്‍ ഒരുക്കമാണെന്നും ശ്രീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: