Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ഇടുക്കിയില്‍ നിന്ന് കര്‍ഷകന് ക്ഷണം

നൂതന കൃഷി രീതി പിന്തുടര്‍ന്ന് പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് നേടിയ ഇടുക്കി സ്വദേശിയായ യുവകര്‍ഷകന് ന്യൂദല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിലേക്ക് ക്ഷണം. കേരളത്തില്‍ നിന്ന് ക്ഷണം ലഭിച്ച രണ്ട് കര്‍ഷകരിലൊരാളാണ് തൊടുപുഴ ഇടവെട്ടി കളമ്പുകാട്ട് ജോസ് കെ. ജോസഫ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2023, 12:00 am IST
in Kerala
കൃത്യത കൃഷി രീതി പ്രകാരം തയ്യാറാക്കിയ പച്ചക്കറി കൃഷിയിടത്തില്‍ ഇടവെട്ടി കളമ്പുകാട്ട് ജോസ് കെ. ജോസഫ്(ഫയല്‍)

കൃത്യത കൃഷി രീതി പ്രകാരം തയ്യാറാക്കിയ പച്ചക്കറി കൃഷിയിടത്തില്‍ ഇടവെട്ടി കളമ്പുകാട്ട് ജോസ് കെ. ജോസഫ്(ഫയല്‍)

തൊടുപുഴ: നൂതന കൃഷി രീതി പിന്തുടര്‍ന്ന് പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് നേടിയ ഇടുക്കി സ്വദേശിയായ യുവകര്‍ഷകന് ന്യൂദല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യ ദിന ആഘോഷ ചടങ്ങിലേക്ക് ക്ഷണം. കേരളത്തില്‍ നിന്ന് ക്ഷണം ലഭിച്ച രണ്ട് കര്‍ഷകരിലൊരാളാണ് തൊടുപുഴ ഇടവെട്ടി കളമ്പുകാട്ട് ജോസ് കെ. ജോസഫ്. പതിറ്റാണ്ടുകളുടെ കാര്‍ഷിക പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമായ ജോസിന് തിരുവനന്തപുരത്തെ അഗ്രികള്‍ച്ചറല്‍ അഡീഷണല്‍ ഡയറക്ടര്‍ ആണ് ഇത് സംബന്ധിച്ച അറിയിപ്പ് കൈമാറിയത്. പിഎം കിസാന്‍ പദ്ധതി പ്രകാരം ആനുകൂല്യം കൈപ്പറ്റുന്ന കര്‍ഷകരെയാണ് തെരഞ്ഞെടുക്കുന്നത്.

സീസണ്‍ അനുസരിച്ച് എല്ലാത്തരം കൃഷികളും വര്‍ഷങ്ങളായി ചെയ്യുന്നയാളാണ് ജോസ്. കഴിഞ്ഞ വര്‍ഷമാണ് ഇടവെട്ടി കൃഷി വകുപ്പ് വഴി കേന്ദ്ര സര്‍ക്കാരിന്റെ രാഷ്‌ട്രീയ കൃഷി വികാസ് യോജനയ്‌ക്ക് കീഴിലെ കൃത്യത കൃഷി (പ്രിസിഷന്‍ ഫാമിങ്) രീതിയെക്കുറിച്ചറിഞ്ഞത്. കേന്ദ്രത്തിന്റെ 40 ശതമാനം സബ്സിഡിയോടെ ഇടവെട്ടിയില്‍ ഇദ്ദേഹമടക്കം മൂന്ന് കര്‍ഷകര്‍ കൃത്യത കൃഷി രീതി ആരംഭിച്ചു. പുതിയരീതിയില്‍ പരമ്പരാഗത രീതിയെ സംബന്ധിച്ച് ഇരട്ടി വിളവ് ലഭിച്ചതായും അടുത്ത കൃഷി ഇറക്കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം.

ഒരേക്കര്‍ വരുന്ന സ്ഥലത്ത് റബറിന് ഇടവിളയായാണ് പച്ചക്കറി കൃഷി ചെയ്തത്. നിലമൊരുക്കി കൂന കൂട്ടിയ ശേഷം പ്ലാസ്റ്റിക്ക് കവറിട്ട് ആദ്യം മൂടും. ഇതില്‍ കുഴികളെടുത്ത് തൈ നട്ട ശേഷം ഡ്രിപ്പ് ഇറിഗേഷനും ഒരുക്കി. പ്രധാനമായും വള്ളിപ്പയര്‍, കുക്കുമ്പര്‍, കണി വെള്ളരി, വെണ്ട, തണ്ണിമത്തന്‍ എന്നിവയാണ് ആദ്യഘട്ടം കൃഷി ചെയ്തത്.  

ഇതേ സ്ഥലത്ത് തന്നെ വാഴയും കൃഷി ചെയ്തു. ആവശ്യമുള്ള സമയത്ത്, കൃത്യമായ അളവില്‍ വെള്ളവും വളവുമടക്കം എല്ലാ ചെടികളുടേയും ചുവട്ടില്‍ ഇതുവഴി എത്തിക്കാനാകും. പാഴാകില്ലെന്നതും അളവ് കുറച്ച് മതിയെന്നതും തുടര്‍ ചെലവു കുറയ്‌ക്കും. വെള്ളവും വളവുമൊക്കെ നല്‍കാന്‍ 15 മിനിറ്റ് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് കൃഷി വരെ ഈ സ്ഥലത്ത് തന്നെ ചെയ്യാനാകുമെന്നതും പരിപാലന ചിലവ് കുറവാണെന്നതുമാണ് പ്രത്യേകത.  

ആദ്യ വിളവെടുപ്പ് മഴക്കാലം തുടങ്ങുന്ന സമയത്ത് അവസാനിച്ചിരുന്നു. ഇതില്‍ ഏറ്റവും അഭിപ്രായം നേടിയത് തണ്ണിമത്തനാണെന്നും അദ്ദേഹം പറഞ്ഞു. ആകെയുള്ള മൂന്നേക്കര്‍ സ്ഥലത്തായി റബര്‍ അടക്കമുള്ള ഒട്ടുമിക്ക എല്ലാ കൃഷികളും വര്‍ഷങ്ങളായി ചെയ്ത് വരികയാണ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ ഡിപ്ലോമയുള്ള ഈ ജോസ്.

ഇത് കൂടാതെ വീടിനോട് ചേര്‍ന്നുള്ള രണ്ടേക്കറോളം വരുന്ന പുരയിടത്തില്‍ ഇഞ്ചി, മഞ്ഞള്‍, കപ്പ, ജാതി, കമുക്, തെങ്ങ് തുടങ്ങിയ കൃഷികളും മത്സ്യകൃഷി, പശുവളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ എന്നിവയുമുണ്ട്.  

ഒരു ഇതര സംസ്ഥാന തൊഴിലാളി മുഴുവന്‍ സമയവും ജോലിക്കായുണ്ട്. എല്ലാ സഹായത്തിനും പിതാവ് കെ.ജെ. ജോസഫ് (ജോയി), അമ്മ ക്ലാരമ്മ, ഭാര്യ സൗമ്യ ജോര്‍ജ്, മക്കളായ ജോമറ്റ്, ജോബിറ്റ്, ജനിറ്റ(മൂവരും വിദ്യാര്‍ഥികള്‍) എന്നിവരും ഒപ്പമുണ്ട്.  

ഇടവെട്ടി കൃഷി ഓഫീസര്‍ ബിന്‍സി കെ. വര്‍ക്കിയാണ് ആദ്യം മുതല്‍ എല്ലാ സഹായവുമായി ഒപ്പമുണ്ടായിരുന്നത്. ജില്ലയില്‍ മൂന്നാര്‍, വട്ടവട മേഖലയിലാണ് കൃത്യത കൃഷി നിലവിലുള്ളതെന്നും ആദ്യമായാണ് തൊടുപുഴ മേഖലയില്‍ തന്നെ ഇത്തരമൊരു പദ്ധതി പരീക്ഷണ അടിസ്ഥാനത്തില്‍ നടപ്പിലാക്കിയതെന്നും കൃഷി ഓഫീസറും പ്രതികരിച്ചു.

Tags: കര്‍ഷകര്‍farmeridukkiIndependence Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.