ഡമാസ്കസ്: സിറിയയില്‍ നടത്തിയ ആകാശത്ത് നിന്നുള്ള ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസ് ഐഎസ് നേതാവ് ഉസാമ-അല്‍-മുഹജീര് കൊല്ലപ്പെട്ടു. എംക്യു 9 റീപ്പര്‍ ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം നടത്തിയത്. റഷ്യയുടെ യുദ്ധ വിമാനങ്ങള്‍ തടയാന്‍ ശ്രമിച്ചിട്ടും അതിനെ അതിജീവിച്ചാണ് ഐഎസ് ഐഎസ് നേതാവിനെ വധിച്ചതെന്ന് അമേരിക്ക അവകാശപ്പെടുന്നു.
എന്നാല്‍ കൊല്ലപ്പെട്ടയാള്‍ മുഹാജിര്‍ ആണെന്ന് യുഎസ് എങ്ങിനെയാണ് സ്ഥിരീകരിച്ചത് എന്നതിന് വ്യക്തതയില്ല. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ആക്രമണത്തില്‍ സാധാരണ പൗരന്മാര്‍ക്കാര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അമേരിക്ക പറഞ്ഞു.
ഈ പ്രദേശത്ത് ഡെയ്ഷ് ഐഎസ്ഐഎസിനെ തോല്പിക്കുകയാണ് ലക്ഷ്യമെന്ന് യുഎസ് സെന്‍ട്രന്‍ കമാന്റിന്റെ കമാന്‍ഡര്‍ എറിക് കുറില്ല പറഞ്ഞു.
യുഎസ് പശ്ചിമേഷ്യന്‍ രാഷ്ട്രമായ സിറിയയിലെ നിരവധി ഐഎസ് ഐഎസ് കേന്ദ്രങ്ങളെ നശിപ്പിച്ചിരുന്നു. തുര്‍ക്കിയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന വിമത ക്യാമ്പുകളില്‍ നിന്നും ചില പ്രധാന ഐഎസ് ഐഎസ് നേതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നേരത്തെ ഐഎസ് ഐഎസ് നേതാവായ അബു ബേക്കര്‍ അല്‍ ബാഗ്ദാദിയെ വധിച്ച ശേഷം മറ്റ് ചില പ്രമുഖ ഐഎസ് ഐഎസ് നേതാക്കലെ യുഎസ് വധിച്ചിരുന്നു.
റഷ്യയുടെ ജെറ്റുകളും അമേരിക്കയുടെ ഡ്രോണുകളും ഏറ്റുമുട്ടുന്ന ഒരു വീഡിയോ യുഎസ് സേന പുറത്തുവിട്ടിരുന്നു. പക്ഷെ റഷ്യയുടെ ജെറ്റ് തടയാന്‍ ശ്രമിക്കുമ്പോള്‍ യുഎസ് ഡ്രോണ്‍ ഒഴിഞ്ഞുമാറുന്നതാണ് ഈ വീഡിയോ. പലപ്പോഴും സിറിയയിലെ വ്യോമമേഖലയില്‍ റഷ്യ ഇതുപോലെ യുഎസ് ഡ്രോണുകളുടെ തടയുന്നുണ്ടെന്നും അത് വില കുറഞ്ഞ പെരുമാറ്റ രീതിയാണെന്നും യുഎസ് കുറ്റപ്പെടുത്തുന്നു. എന്നാല്‍ പടക്കന്‍ സിറിയയിലെ വ്യോമമേഖലയില്‍ അമേരിക്കയുടെ ഡ്രോണുകള്‍ക്ക് പറക്കാന്‍ അനുവാദമില്ലെന്നാണ് റഷ്യയുടെ വിലയിരുത്തല്‍.
എന്തായാലും ഇറാഖിലും സിറിയയിലും 2014ല്‍ ശക്തമായ സ്വാധീനം ഐഎസ് ഐഎസിനുണ്ടായിരുന്നു. എന്നാല്‍ പിന്നീട് യുഎസ് ആക്രമണത്തിലാണ് ഈ മേഖലയില്‍ ഐഎസ് ഐഎസിന്റെ ശക്തി ക്ഷയിച്ചതെന്ന് പറയുന്നു. യുഎസിന്റെ 900 സൈനികരുള്‍പ്പെടുന്ന ഒരു സംഘം ഐഎസ് ഐഎസിനെ തകര്‍ക്കാന്‍ വേണ്ടി മാത്രം സിറിയയുെട ഡെമോക്രാറ്റിക് സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ ആക്രമണത്തിലലാണ് ഉസാമ അല്‍ മുഹാജിര്‍ വധിക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: