ന്യൂദല്‍ഹി: ഇന്ത്യയാണ് മതപരിവര്‍ത്തനത്തിന്റെ പ്രധാന കേന്ദ്രം എന്ന് പ്രഖ്യാപിക്കുന്ന യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പാതിരിയുടെ വീഡിയോ പുറത്ത്. ആര്‍എസ്എസിന്റെ എതിര്‍പ്പുകള്‍ മറികടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഒരു ലക്ഷം ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തിയെന്നും അവകാശപ്പെടുന്നു.
യുഎസിലെ പാതിരിയായ ക്രിസ് ഹോഡ് ജസിന്റെ പത്ത് മാസം പഴക്കമുള്ള വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ചര്‍ച്ച് ഓഫ് ഹൈലാന്റ്സ് എന്ന ക്രിസ്ത്യന്‍ ഗ്രൂപ്പിന്റെ പ്രധാനപാതിരിയാണ് ക്രിസ് ഹോഡ് ജസ്.
ക്രിസ്ത്യന്‍ മതപരിവര്‍ത്തകര്‍ കഴിഞ്ഞ 10 വര്‍ഷമായി ഇന്ത്യയില്‍ മതപരിവര്‍ത്തനം നടത്തുന്നതില്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്നും പാസ്റ്റര്‍ ക്രിസ് ഹോഡ്ജസ് പറയുന്നു. ഹിന്ദുക്കളെ മതം മാറ്റുന്നതിന് ഏറ്റവും അധികം തടസ്സം സൃഷ്ടിക്കുന്നത് ആര്‍എസ്എസാണ് എന്നും ക്രിസ് ഹോഡ് ജസ് ആരോപിക്കുന്നു.
ദക്ഷിണേന്ത്യയില്‍ ക്രിസ്തുമതം പരന്നുകഴിഞ്ഞു ഇനി ലക്ഷ്യം വടക്കേയിന്ത്യ
ഇന്ത്യയില്‍ നിന്നുള്ള മിഷണറിമാരില്‍ ഒരാളുടെ പ്രതികരണം ക്രിസ് ഹോഡ്ജസ് പറയുന്നത് ഇപ്രകാരം:” ദക്ഷിണേന്ത്യ ഏകദേശം ക്രിസ്ത്യന്‍ വല്ക്കരിച്ചു കഴിഞ്ഞു. ഇനി വടക്കേയിന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. കഴിഞ്ഞ 10 വര്‍ഷമായി മതപരിവര്‍ത്തനത്തിന്റെ കാര്യത്തില്‍ ശക്തമായ എതിര്‍പ്പുകള്‍ നേരിടേണ്ടിവരുന്നു. വിദേശഫണ്ടുകള്‍ വാങ്ങുന്ന നിരവധി ക്രിസ്ത്യന്‍ സംഘങ്ങളുടെ ലൈസന്‍സ് വിദേശ നാണ്യ ചട്ടലംഘടനം ആരോപിച്ച് നിരോധിച്ചതും പ്രശ്നമായി. “
നേരിട്ട് പാതിരമാരല്ല ഹിന്ദുക്കളെ മതം മാറ്റുന്നത്. പാവങ്ങളെയും സമൂഹത്തില്‍ പാര്ശ്വവല്ക്കരിക്കുന്നവരെയും സഹായിക്കാന്‍ എന്ന പേരില്‍ എത്തുന്ന എന്‍ജിഒ കളാണ് മതപരിവര്‍ത്തനം നടത്തുന്നത്. ആര്‍എസ് എസും മറ്റും ഇന്ത്യയെ 100 ശതമാനം ങിന്ദുരാഷ്ട്രമാക്കി മാറ്റാന്‍ ശ്രമിക്കുകയാണെന്നും ക്രിസ് ഹോഡ് ജസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: