തിരുവല്ല: അപ്പര്‍കുട്ടനാട്ടില്‍ മരിച്ച പട്ടിക ജാതി വിഭാഗത്തില്‍പെട്ട വൃദ്ധന് പൊതുനിരത്തിലെ പാലത്തില്‍ അന്ത്യവിശ്രമം. വേങ്ങല്‍ ചക്കുളത്തുകാവില്‍ വീട്ടില്‍ പി.സി. കുഞ്ഞുമോന്റെ (72) സംസ്കാരമാണ് സമീപത്തെ അയ്യനാവേലി പാലത്തില്‍ നടത്തേണ്ടിവന്നത്. ഇദ്ദേഹത്തിന്റെ വീടിന് ചുറ്റും വലിയ വെള്ളക്കെട്ടാണ്. തിരുവല്ലയിലടക്കമുള്ള പൊതു ശ്മശാനങ്ങള്‍ ഒരുവര്‍ഷമായി പ്രവര്‍ത്തന രഹിതമായതോടെയാണ് സംസ്കാരചടങ്ങുകള്‍ പാലത്തില്‍ നടത്തേണ്ടിവന്നത്. സമീപ സ്ഥലങ്ങളിലും ഇതിന് സൗകര്യം ഒരുക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല. മൂന്ന് ദിവസം മുന്‍പാണ് പി.സി. കുഞ്ഞുമോന് മരിച്ചത്. കനത്തമഴയെ തുടര്‍ന്ന് വീടിന് ചുറ്റും വെള്ളപ്പൊക്കമുണ്ടായതോടെ ചടങ്ങുകള്‍ മാറ്റുകയായിരുന്നു.
എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞിട്ടും വെള്ളപ്പൊക്ക ദുരിതം തുടര്‍ന്ന സാഹചര്യത്തിലാണ് സംസ്കാരത്തിന് മറ്റ് വഴികള്‍ ആലോചിച്ചത്. പലയിടത്തും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സംസ്കാര ചടങ്ങുകള്‍ പാലത്തിന് മുകളില്‍ നടത്തിയത്. മൂന്നു ദിവസമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: